
തിരുവനന്തപുരം: കൂടുതൽ സമ്മാനവുമായി ഇത്തവണത്തെ വിഷു ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് നടക്കും.12 കോടി മുതല്‍ 300 രൂപ വരെ പത്ത് ഘടനകളിലായി 4,01,790 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. ആകെ 49,46,12,000 രൂപ സമ്മാനമായി നല്‍കും.
ഇത്തവണ ബംബർ ലോട്ടറിയുടെ സമ്മാനഘടനയിൽ അപ്പാടെ മാറ്റം വരുത്തിയിട്ടുണ്ട്.രണ്ടു മുതല്‍ അഞ്ചു വരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരീസിലും ലഭ്യമാകും.ഇതുവരെ ബമ്ബറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങള്‍ മാത്രമാണ് ഇങ്ങനെ നല്‍കിയിരുന്നത്.
അതേസമയം ലോട്ടറി ഏജന്റുമാർക്കും ഇത്തവണത്തെ ബംബർ വിഷുക്കൈനീട്ടമാകും.വില്ക്കുന് ന ഒരു ടിക്കറ്റിന്മേല്‍ ഒരു രൂപയാണ് ഇത്തവണത്തെ വിഷു ബംബർ ടിക്കറ്റിന് ഇന്‍സെന്റീവായി ലഭിക്കുക.
മുൻപ് ബംബർ ടിക്കറ്റുകളില്‍ 50, 100 ടിക്കറ്റുകളോ, 10 ബുക്കോ വില്‍ക്കുന്നവര്‍ക്കാണ് ഇന്‍സെന്റീവ് ലഭിച്ചിരുന്നത്.ഏജന്റുമാര്‍ക്ക് നിലവിലുള്ള കമ്മീഷന് പുറമേയാണ് ഓരോ ടിക്കറ്റിലും ഇന്‍സെന്റീവ് ലഭിക്കുക.
12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്ബറിന്റെ ഒന്നാം സമ്മാനം.ആറ് സീരിസില്‍ ഇറക്കുന്ന ടിക്കറ്റിന് 300 രൂപയാണ് വില.കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.നികുതിയും ഏജന്‍സി കമ്മീഷനും കിഴിച്ച് ഭാഗ്യശാലിക്ക് ലഭിക്കുന്നത്: 7 കോടി 20 ലക്ഷം രൂപയാണ്.നറുക്കെടുപ്പ് മേയ് 24 ന് ആണ്
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan