IndiaNEWS

മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു

നാഗ്പൂർ:മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. നാഗ്പൂര്‍- പുനെ ഹൈവേയില്‍ ബുല്‍ദാന ജില്ലയില്‍ പുലര്‍ച്ചെയാണ് സംഭവം.ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

പുനെയില്‍ നിന്ന് മെഹേക്കറിലേക്ക് പോയ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ 13പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: