CareersTRENDING

കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

കോട്ടയം: വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ള കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സിയാണ് വർക്കർക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ജൂൺ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോമിന്റെ മാതൃക വാഴൂർ ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ശിശു വികസന പദ്ധതി ഓഫീസർ, വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, വാഴൂർ പി.ഒ. കൊടുങ്ങൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: