CrimeNEWS

പാർക്ക് ചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥ​ന്റെ വാഹനം കേടുവരുത്തി; ടോളിവുഡ് താരം ഡിംപിൾ ഹയാതിക്കും പ്രതിശ്രുത വരൻ വിക്ടർ ഡേവിഡിനും എതിരെ ക്രിമിനൽ കേസ്

ഹൈദരാബാദ്: ടോളിവുഡ് താരം ഡിംപിൾ ഹയാതിക്കും പ്രതിശ്രുത വരൻ വിക്ടർ ഡേവിഡിനും എതിരെ ക്രിമിനൽ കേസ്. ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. പാർക്ക് ചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ഹെഗ്‌ഡെയുടെ വാഹനം കേടുവരുത്തിയതിനാണ് കേസ്.

അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൻറെ പാർക്കിംഗ് സ്ഥലത്ത് നടിയുടെ പ്രതിശ്രുതവരൻ രാഹുലിന്റെ കാറിൽ അബദ്ധത്തിൽ ഇടിച്ചു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവർ ചേതൻ കുമാർ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടർന്ന് നടിയും വിക്ടർ ഡേവിഡും ഡ്രൈവറുമായി തർക്കമായി. തുടർന്ന് തർക്കം മൂത്തപ്പോൾ പ്രകോപിതയായ ഡിംപിൾ ഹയാതി കാറിൽ ചവിട്ടി. സംഭവത്തിൽ അസ്വസ്ഥനായ ചേതൻ കുമാർ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

തെലുങ്ക് ചിത്രം ഖിലാഡ്, തമിഴ് ചിത്രങ്ങളായ വീരമേ വാ​ഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്റം​ഗി രേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡിംപിൾ ഹയാതി. ഐപിസി 353 (കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), 341 ഐപിസി, 279 ഐപിസി (പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കുക) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡിപിംളിനും പ്രതിശ്രുത വരനെതിരെയും കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. അതേ സമയം ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നാണ് വിവരം.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: