Month: May 2023

  • Crime

    പിണങ്ങിയതിന് പ്രതികാരം; യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

    വയനാട്: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്റര്‍ (29) ആണ് അമ്പലവയല്‍ പോലീസിന്റെ പിടിയിലായത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈല്‍ നമ്പറുപയോഗിച്ച് അവരറിയാതെ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അമ്പലവയല്‍ പോലീസ് ഇയാളെ പിടികൂടിയത്. എം.ബി.എ. ബിരുദധാരിയായ അജിന്‍ പീറ്റര്‍ പരാതിക്കാരിയായ സ്ത്രീയുമായി മുന്‍പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പിണങ്ങിയശേഷമാണ് പരാതിക്കാരിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അമ്പലവയല്‍ ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തെ ഇറച്ചിക്കടയിലെ കര്‍ണാടക സ്വദേശിയായ ജീവനക്കാരന്റെ നമ്പറുപയോഗിച്ചാണ് ഇയാള്‍ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കിയത്. ജീവനക്കാരനുമായി സൗഹൃദമുണ്ടാക്കിയശേഷം പ്രതി ഇയാളറിയാതെ നമ്പര്‍ ഉപയോഗിക്കുകയായിരുന്നു. പിന്നീട്, അശ്ലീല വീഡിയോകളില്‍ പരാതിക്കാരിയുടെ തല മോര്‍ഫുചെയ്ത് ചേര്‍ക്കുകയായിരുന്നു. തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍നമ്പറും ഇതേരീതിയില്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി. കോളജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ എന്ന തലക്കെട്ടോടെ പിന്നീടിത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.…

    Read More »
  • Kerala

    വൈദികൻ ചമഞ്ഞ്  വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ

    തൊടുപുഴ: വൈദികൻ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനില്‍ അനില്‍.വി.കൈമള്‍ ആണ് പിടിയിലായത്.മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ബോസിൻ്റ പക്കല്‍ നിന്നും പണം തട്ടുകയായിരുന്നു.   മെയ് 19 നായിരുന്നു തട്ടിപ്പ് നടന്നത്. ഫാ.പോള്‍ എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും അടിമാലിയിലേക്ക് പണവുമായെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പണം കൈപ്പറ്റിയ ശേഷം അനില്‍ കടന്നു കളഞ്ഞെന്നാണ് വ്യവസായിയുടെ പരാതി.   ജില്ലാ പൊലീസ്‌ മേധാവി വി.യു.കുര്യാക്കോസ്, ഡി.വൈ.എസ്.പി ബിനു ശ്രീധര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇയാളില്‍ നിന്ന് ആറരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

    Read More »
  • Crime

    മലപ്പുറത്ത് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

    മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു കാരണമെന്നു നാട്ടുകാര്‍ ആരാപിച്ചു. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണു ജഡം കണ്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുന്‍പു മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാന്‍ കാരണമെന്നാരോപിച്ച്, പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവര്‍ക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കല്‍.…

    Read More »
  • Movie

    സത്യന്റെ അവസാന ചിത്രം ‘കളിപ്പാവ’, ഷീല നായികയായ ‘അഹല്യ’, എം.കൃഷ്ണൻനായരുടെ ‘അവൾ കണ്ട ലോകം’ എന്നീ സിനിമകൾ തീയേറ്ററുകളിലെത്തിയത് മെയ് 26 ന്

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   ഇന്ന് മെയ് 26. വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം റിലീസ് ചെയ്‌ത മൂന്ന് ചിത്രങ്ങൾ: 1. കളിപ്പാവ (1972). നിർമ്മാണം പൂർത്തിയാകും മുൻപേ നായകവേഷം ചെയ്‌തിരുന്ന സത്യൻ അന്തരിച്ചത് മൂലം കഥയിൽ മാറ്റങ്ങൾ വരുത്തി പ്രദർശനസജ്ജമാക്കിയ ചിത്രം. ആലപ്പി ഷെരീഫിന്റെ രചനയിൽ എ.ബി രാജ് സംവിധാനം. മാനസികരോഗം ബാധിച്ച സഹോദരിയെ (വിജയനിർമ്മല) ചികിൽസിക്കാൻ ബദ്ധപ്പെടുന്ന സഹോദരനായി സത്യൻ (‘ഈ വീട്ടിലേയ്ക്ക് വരുമ്പോൾ എനിക്കും ഭ്രാന്ത് വരുന്നു’). സഹോദരിയുടെ രോഗം ഭേദമാകുന്ന ശുഭാന്ത്യം. സുഗതകുമാരിയുടേതാണ് ഗാനങ്ങൾ. ബി.എ ചിദംബരനാഥ് സംഗീതം. 2. അഹല്യ (1978). രചന കാർത്തികേയൻ ആലപ്പുഴ. സംവിധാനം ബാബു നന്തൻകോട്. ഷീല, ലത, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ മുഖ്യതാരങ്ങൾ. ഗാനവിഭാഗം ബിച്ചു- കെജെ ജോയ്. ‘വെള്ളത്താമരയിതളഴകോ’ എന്ന ഗാനം ഇമ്പമാർന്നത്. സ്വപ്‌നം എന്ന ആദ്യചിത്രത്തിലൂടെ (സലീൽ ചൗധരിയുടെ മനോഹര ഗാനങ്ങളുമായി) ശ്രദ്ധേയനായ സംവിധായകന്റെ അവസാനചിത്രമാണ് അഹല്യ. 3. അവൾ കണ്ട…

    Read More »
  • India

    വിമാനത്തിലെ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം; പാലക്കാട് സ്വദേശി അറസ്റ്റിൽ

    കൊച്ചി:വിമാനത്തിലെ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യാത്രക്കാരൻ അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍നിന്ന് ബെംഗളൂരു വഴി ഭോപ്പാലിലേക്കു പോവുന്ന എയര്‍ഏഷ്യ 6ഇ-702 വിമാനത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിനിയുടെ പരാതിയില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി സിജിനാണ് അറസ്റ്റിലായത്. രാവിലെ 6.06-ന് വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.സുരക്ഷാ ജീവനക്കാരാണ് യുവാവിനെ പിടികൂടി കെ.ഐ.എ. പോലീസിന് കൈമാറിയത്.

    Read More »
  • India

    കണ്ടെത്തിയത് സ്റ്റേഷന് തൊട്ടടുത്തുനിന്ന്;17 വര്‍ഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്

    ന്യൂഡൽഹി:17 വര്‍ഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്.  2006 -ല്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്.ന്യൂദില്ലിയിലെ ഗോകല്‍പുരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് 2006ല്‍ ഗോകുല്‍പുരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസാണിത്.ഗോകുൽപുരിയിലെ ഒരു വാടകവീട്ടിൽ നിന്നുതന്നെയാണ് 17 വർഷങ്ങൾക്കു ശേഷം ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    ഹോട്ടലില്‍ നിന്ന് പണം നഷ്ടമായി; സിദ്ദിഖിനെ കാണാതായത് ഷിബിലിയെ ജോലിയില്‍നിന്നു പിരിച്ചുവിട്ട ദിവസം

    മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കാണാതായത് ജീവനക്കാരനായ ഷിബിലിയെ പിരിച്ചുവിട്ട ദിവസമെന്ന് മരിച്ച സിദ്ദിഖിന്റെ സഹോദരന്‍. ഹോട്ടലില്‍ നിന്ന് പണം നഷ്ടമായതിനെ തുടര്‍ന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഇയാളുടെ പെരുമാറ്റദൂഷ്യത്തിനെതിരെ മറ്റ് തൊഴിലാളികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ശന്വളം നല്‍കിയാണ് ഷിബിലിയെ പിരിച്ചുവിട്ടതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ കാമുകി ഫര്‍ഹാനയുമാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. മെയ് 18നാണ് സിദ്ദിഖിനെ കാണാതായത്. 22 നാണ് പിതാവിനെ കാണാനില്ലെന്ന് കാട്ടി മകന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്.സിദ്ദിഖിന്റെ കൊലപാതകത്തില്‍ സിസി ടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡുമാണ് നിര്‍ണായകമായത്. സംഭവത്തിന് മുന്‍പ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഫര്‍ഹാനയും…

    Read More »
  • Kerala

    അമ്മയുടെ സംസ്‌കാരത്തിന് യു.എസില്‍ നിന്നെത്തിയ മകന് അപകടത്തില്‍ ദാരുണാന്ത്യം

    തൃശൂര്‍: അമ്മയുടെ മരണാനന്തരച്ചടങ്ങിനു ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവിനു വാഹനാപകടത്തില്‍ ദാരുണാന്ത്യം. കുന്നംകുളം ആര്‍ത്താറ്റ് പനയ്ക്കല്‍ പരേതരായ വില്‍സന്റെയും ബേബിയുടെയും മകന്‍ സജിത്ത് വില്‍സനാണു (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയിരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറാണു സജിത്ത്. ഞായറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടര്‍ന്നു സംസ്‌കാരത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമായി ചൊവ്വാഴ്ച സജിത്ത് നാട്ടിലെത്തി. ഇന്നലെ രാത്രി സജിത്തിന് ഉറങ്ങാന്‍ ബുദ്ധിമുട്ടു നേരിട്ടിരുന്നു. എഴുന്നേറ്റ് ഗുരുവായൂര്‍ ഭാഗത്തേക്കു ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു ദുരന്തം. ഭാര്യ: ഷൈന്‍. മക്കള്‍: എമ, എമിലി, എയ്ഞ്ചല്‍, ഏബല്‍.  

    Read More »
  • Kerala

    പ്ലസ് വൺ പ്രവേശനം  ജൂൺ 2-മുതൽ അപേക്ഷിക്കാം

    തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ജൂൺ 2 മുതൽ 9 വരെ. 13ന് ട്രയൽ അലോട്ട്‌മെന്റും 19ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂലൈ 5ന് 1-ാം വർഷ ക്ലാസുകൾ ആരംഭിക്കും.   3,60,692 പ്ലസ് വൺ സീറ്റുകളുണ്ട്. കൂടാതെ, വി.എച്ച്.എസ്.ഇ.-33,030, പോളിടെക്‌നിക്- 9990, ഐ.ടി.ഐ.- 61,429 എന്നിങ്ങനെയാണ് സീറ്റുകൾ. മൊത്തം 4,65,141 പേർക്ക് സീറ്റ് ലഭിക്കും. .

    Read More »
  • Crime

    ഹോട്ടലുടമയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി

    കോഴിക്കോട്: ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെടുത്ത് പോലീസ്. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ബാഗുകളാണ് അഗ്‌നിശമന സേനയുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തിരിക്കുന്നത്. ബാഗിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വന്തം സ്ഥാപനത്തിലെ തന്നെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി(22)യും ഇയാളുടെ കാമുകി ഫര്‍ഹാന(18), ഫര്‍ഹാനയുടെ മറ്റൊരു സുഹൃത്ത് ആഷിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഷിഖിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇയാള്‍ മുറിയിലുണ്ടായിരുന്നു. ട്രോളി ബാഗ് എവിടെയാണ് ഉപേക്ഷിച്ചതെന്ന് ആഷിഖിന് വ്യക്തതയുണ്ടെന്നും പോലീസ് അറിയിച്ചു. പാലക്കാട് നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇന്‍ ഹോട്ടലില്‍ മേയ് 18-ന് സിദ്ധിഖ് മുറിയെടുത്തിരുന്നു.…

    Read More »
Back to top button
error: