IndiaNEWS

ഗുജറാത്ത് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് പരീക്ഷ;157 സ്‌കൂളുകളില്‍ വിജയശതമാനം പൂജ്യം

ഗാന്ധിനഗർ: ഗുജറാത്ത് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് (GSEB) 2023 ലെ പത്താം ക്ലാസ് ഫലങ്ങള്‍ ( SSC) പ്രസിദ്ധീകരിച്ചപ്പോള്‍ 157 സ്‌കൂളുകളില്‍ വിജയശതമാനം പൂജ്യം.

സംസ്ഥാനത്തെ 3,743 സ്‌കൂളില്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രമാണ് വിജയശതമാനം.272 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെങ്കിലും 1,084 സ്‌കൂളുകള്‍ 30 ശതമാനത്തില്‍ താഴെ വിജയമാണ് രേഖപ്പെടുത്തിയത്.

 

2023 മാര്‍ച്ച്‌ 14 മുതല്‍ 28 വരെയാണ് സംസ്ഥാനത്ത് പരീക്ഷ നടന്നത്.കഴിഞ്ഞ തവണ 60 സ്കൂളൂകളാണ് ‘സംപൂജ്യർ’ ആയത്.

Back to top button
error: