ഗുരുവായൂർ:ആനപ്പാപ്പന്മാരുടെ ഒഴിവിലേക്ക് ഗുരുവായൂർ ദേവസ്വം അപേക്ഷ ക്ഷണിച്ചു.10 പേരുടെ ഒഴിവാണുള്ളത്.
ആനപ്പുറത്ത് കയറുക, ആനയെ നടത്തിക്കുക, നെറ്റിപ്പട്ടം കെട്ടുക, ആനയെ തേയ്ക്കുന്ന ചകിരി ചെത്തി തയാറാക്കുക, മരം കയറുക തുടങ്ങിയ മികവുകള്‍ തെളിയിക്കണം.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം അടങ്ങിയ പാനലാണ് ഇന്റ്ര്‍വ്യൂ നടത്തുന്നത്. മൂന്നു ദിവസത്തെ ഇൻറര്‍വ്യൂ ആണ് ഉള്ളത്.