കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ടു ഇലക്‌ട്രിക് പോസ്റ്റിലിടിച്ചു രണ്ട് വിദ്യാര്‍ഥികള്‍ തല്‍ക്ഷണം മരിച്ചു.
ചിതറ കല്ലുവെട്ടാംകുഴി ഇരപ്പില്‍ മെഹര്‍ബയില്‍ സുബിന്‍ (18), ഇരപ്പില്‍ ചരുവിള വീട്ടില്‍ അഫ്സല്‍ (17) എന്നിവരാണു മരിച്ചത്.വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.
പാങ്ങോട് മന്നാനിയ്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സുബിന്‍. അഫ്സല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജയിച്ചു നില്‍ക്കുകയായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു റോഡിനു സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു