KeralaNEWS

വന്ദേഭാരതിൽ സീറ്റുകൾ കാലി;മറ്റു ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ല

കൊച്ചി:ട്രെയിനുകളില്‍ തിരക്ക് വർധിച്ചിട്ടും യാത്രക്കാർക്ക് മുന്നിൽ മുഖം തിരിച്ച് റെയിൽവേ.കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകൾ പൂർണ തോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് സ്ഥിരം-സാധാരണ യാത്രക്കാരുടെ ദുരിതം വർധിപ്പിക്കാൻ കാരണം.
പുതിയ ട്രെയിനുകൾ അനുവദിക്കുകയോ,ഉള്ളവയിൽ ജനറൽ കോച്ചുൾപ്പടെയുള്ളവയുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് സ്ഥിരം യാത്രക്കാരായ ആളുകൾ പറയുന്നത്.വന്ദേഭാരത് പോലുള്ള ട്രെയിനുകൾ സാധാരണക്കാർക്ക് ഗുണകരമല്ലെന്നും അവർ പറയുന്നു.
അതേസമയം മെയ് അഞ്ചിന് ശേഷം വന്ദേഭാരത് എക്സ്പ്രസിലെ മിക്ക സീറ്റുകളും കാലിയാണ്.മെയ് അഞ്ചിന് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്കുള്ള വന്ദേഭാരതിൽ 750-ലധികം ചെയർകാറുകളും 25-ലേറെ എക്സിക്യുട്ടിവ് ചെയറുകളുമാണ് ഒഴിഞ്ഞു കിടക്കുന്നത്.മാവേലിയും ഏറനാടും മലബാറും ഉൾപ്പടെയുള്ള ട്രെയിനുകളിൽ വെയ്റ്റിംഗ് ലിസ്റ്റിൽപ്പോലും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമുള്ളപ്പോഴാണിത്.
തുടർന്നുള്ള ദിവസങ്ങളിലും ഇതെ അവസ്ഥയാണുള്ളത്.ആദ്യ ദിനങ്ങളിൽ വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാണിച്ച ആവേശമൊന്നും തുടർന്നുള്ള ദിവസങ്ങളിൽ കാണാനില്ലെന്നാണ് വിവരം.

Back to top button
error: