Month: May 2023
-
India
എ.ആർ. റഹ്മാന്‍റെ സംഗീത നിശ സ്റ്റേജില്‍ കയറി നിര്‍ത്തിച്ച് പൂനെ പൊലീസ്
പൂനെ: ഓസ്കാർ ജേതാവ് സംഗീതസംവിധായകൻ എ ആർ റഹ്മാൻറെ സംഗീത നിശ ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് പൂനെ പൊലീസ്. ഞായറാഴ്ചയാണ് സംഭവം. പൂനെ രാജാ ബഹാദൂർ മിൽ റോഡിലെ ദ മിൽസിൽ ഫീഡിംഗ് സ്‌മൈൽസും 2 ബിഎച്ച്‌കെയും സംഘടിപ്പിച്ച സംഗീത നിശയാണ് രാത്രി പത്തുമണിവരെ നൽകിയ സമയപരിധി ലംഘിച്ചതിനെ തുടർന്ന് പൊലീസ് ഇടപെട്ട് നിർത്തിച്ചത്. Pune police stop AR Rahman concert midway citing court-mandated 10 pm deadline Read More: https://t.co/syWW1efdqq pic.twitter.com/jSZYm7chZt — Express PUNE (@ExpressPune) May 1, 2023 എന്നാൽ സംഗീത നിശ ഇടയ്ക്ക് നിർത്തിയതുമായി ബന്ധപ്പെട്ട് സംഘാടകർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എആർ റഹ്മാൻ ഒരു ഗാനം ആലപിക്കുന്ന സമയത്ത് തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേജിൽ കയറി തന്റെ വാച്ച് കാണിച്ച് രാത്രി 10 മണിക്കുള്ള സമയപരിധി ചൂണ്ടിക്കാണിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ പരിപാടി അവസാനിച്ചുവെന്നാണ് വിവരം. സുപ്രീം കോടതിയുടെ…
Read More » -
Kerala
മദനിക്ക് തിരിച്ചടി; അകമ്പടി ചെലവ് കുറയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സുരക്ഷയുടെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അകമ്പടി ചെലവായി മാസം 20 ലക്ഷം രൂപ വീതമാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കര്‍ണാടക ഭീകര വിരുദ്ധ സെല്‍ ആണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഇത് അംഗീകരിച്ച് കൊണ്ടാണ് സുപ്രീംകോടതി നടപടി. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം കുറയ്ക്കണമെന്നും മദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം…
Read More » -
India
മൻ കി ബാത്തിനെച്ചൊല്ലി തർക്കം; തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന നേതാവും ജില്ലാ നേതാവും അണികളും തെരുവിൽ ഏറ്റുമുട്ടി!
തിരുപ്പൂർ: തമിഴ്‌നാട്ടിലെ ധാരാപുരത്ത് ബിജെപി സംസ്ഥാന നേതാവും ജില്ലാ നേതാവും റോഡിൽ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്. ഇരുവരുടെയും അനുയായികളും പരസ്പരം ഏറ്റുമുട്ടി. ഹിന്ദു മക്കൾ കച്ചി (എച്ച്എംകെ) പാർട്ടി അംഗങ്ങളും ഏറ്റുമുട്ടലിൽ പങ്കുചേർന്നു. സംഭവത്തിൽ രണ്ട് ഹിന്ദു മക്കൾ കച്ചി നേതാക്കൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി തിരുപ്പൂർ സൗത്ത് ജില്ലാ കാര്യവാഹക് മംഗലം രവി, പാർട്ടി സംസ്ഥാന ഭാരവാഹി കൊങ്കു രമേശ് എന്നിവരാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടത്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കൊങ്കു രമേശിന്റെ കടയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി എട്ട് മണിയോടെ മംഗലം രവിയും കൂട്ടാളികളും കൊങ്കു രമേശിന്റെ കടയിലെത്തി മൻ കി ബാത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദു മക്കൾ പാർട്ടി അംഗങ്ങളും ഒരുവിഭാഗത്തോടൊപ്പം ചേർന്നു. പാർട്ടി ജില്ലാ നേതാവ് ഈശ്വരൻ, സംഘടനാ സെക്രട്ടറി ശങ്കർ…
Read More » -
Kerala
മുസ്ലിം ലീഗ് നിരോധിക്കണമെന്ന ഹർജി തള്ളിയ സുപ്രീം കോടതി വിധി ചരിത്രപരമായ തീരുമാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗ് നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീം കോടതി വിധി ചരിത്രപരമായ തീരുമാനമാണ്. നീതിന്യായ സംവിധാനത്തോടുള്ള ബഹുമാനം ഇരട്ടിപ്പിക്കുന്ന തീരുമാനമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ന്യൂന പക്ഷ സമൂഹത്തിനു നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർധിച്ചു. ലീഗ് ജനാധിപത്യ മതനിരപേക്ഷ പാർട്ടിയാണെന്നു അരക്കിട്ടുറപ്പിക്കുന്ന വിധിയെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് യുപിയിൽ നിന്നുള്ള സൈദ് വസീം റിസ്വി എന്നയാളാണ് ഹർജി നൽകിയത്. യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്വി. പിന്നീട് ഇയാൾ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഇയാൾ ഹർജിയിലൂടെ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയിൽ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗ്, എംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ്…
Read More » -
India
മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ദില്ലി: മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് തള്ളിയത്. സമാന ഹർജി ദില്ലി ഹൈക്കോടതിയിൽ ഉണ്ടെന്ന് എംഐഎമ്മിൻറെ അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുവാദം തേടുകയായിരുന്നു. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലുള്ള സൈദ് വസീം റിസ്വി എന്നയാളാണ് നേരത്തേ ഹർജി നൽകിയത്. യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്വി. പിന്നീട് ഇയാൾ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഇയാൾ ഹർജിയിലൂടെ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയിൽ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗ്, എംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീഗ് ഉന്നയിച്ചു. ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിന്നമാണെന്ന…
Read More » -
LIFE
എന്തുകൊണ്ട് ബൂമറാംഗ് സിനിമയുടെ പ്രമോഷനിൽനിന്ന് വിട്ടുനിന്നു? സംയുക്ത മനസ് തുറക്കുന്നു…
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ഈ ചിത്രം ഉടന് തന്നെ മലയാളത്തിലും റിലീസാകുന്നുണ്ട്. ഇതിൻറെ പ്രമോഷനായി നടി സംയുക്ത കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേ സമയം സംയുക്ത അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ ബൂമറാംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംയുക്ത തൻറെ നിലപാട് വ്യക്തമാക്കി. ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് ബൂമറാംഗ് നിർമ്മാതാവ് അന്ന് ആരോപിച്ചത്. നടൻ ഷൈൻ ടോം ചാക്കോയും നടിക്കെതിരെ അന്ന് രംഗത്ത് എത്തിയിരുന്നു. “ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല.…
Read More » -
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല, അത് കർണാടകയിലെ ജനങ്ങൾക്കും അവരുടെ ഭാവിക്കും വേണ്ടിയുള്ളതാണെന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നാണ് രാഹുൽ ഗാന്ധി
ബംഗളൂരു: കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തെക്കുറിച്ചല്ല എന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. “കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കൾ വന്നത്. പക്ഷേ, വന്നിട്ട് കർണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവർഷം കർണാടകയ്ക്കു വേണ്ടി താങ്കൾ എന്ത് ചെയ്തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അടുത്ത അഞ്ച് വർഷം എന്ത് ചെയ്യാൻ പോകുന്നുവെന്നും പറയണം. യുവജനങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ രംഗത്തിന് വേണ്ടി ആരോഗ്യമേഖലയ്ക്ക് വേണ്ടി അഴിമതി നിരോധനത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കണം”. രാഹുൽ പറഞ്ഞു. “തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല. അത് കർണാടകയിലെ ജനങ്ങൾക്കും അവരുടെ ഭാവിക്കും വേണ്ടിയുള്ളതാണ്. കോൺഗ്രസ് താങ്കളെ 91 തവണ അധിക്ഷേപിച്ചെന്ന് താങ്കൾ പറയുന്നു. പക്ഷേ, കർണാടകയിലെ ജനങ്ങൾക്കായി താങ്കൾ എന്ത് ചെയ്തെന്ന് പറയാൻ കഴിയുന്നില്ല. അടുത്ത പ്രസംഗത്തിലെങ്കിലും അക്കാര്യങ്ങൾ ഉൾപ്പെടുത്തണം”. രാഹുൽ കൂട്ടിച്ചേർത്തു. ‘മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ…
Read More » -
Kerala
വിവാദ സിനിമ കേരളാ സ്റ്റോറി കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ
തിരുവനന്തപുരം: വിവാദ സിനിമ കേരളാ സ്റ്റോറി കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി. കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാട്. ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്. 32000 പേർ കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഐ എസിലേക്ക് പോയെന്ന വിദ്വേഷ പ്രചാരണം നടത്തുന്നവർ ആരോപണത്തിന് തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് ജെനറൽ സെക്രട്ടറി പികെ ഫിറോസ് വാഗ്ദാനം ചെയ്തിരുന്നു. വർഗീയ കലാപം ഉണ്ടാക്കാനുള്ള അജണ്ടയാണ് സിനിമയിലൂടെ നടക്കുന്നതെന്ന് സിപിഎം…
Read More » -
India
11 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരൻ അറസ്റ്റിൽ
പട്ന: 11 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച 40 കാരൻ അറസ്റ്റിൽ. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. ഇയാൾക്ക് മറ്റൊരു ഭാര്യ കൂടിയുണ്ട്.പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.അതേസമയം പെൺകുട്ടിയുടെ മാതാവിന് രണ്ടുലക്ഷം രൂപ കൊടുത്താണ് താൻ വിവാഹം കഴിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read More »
