ചെന്നൈ: മലേഷ്യയില്‍നിന്നു ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളില്‍നിന്നു പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 ഓളം പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയില്‍ ഒരു ഓന്തുമുണ്ട്്.
#WATCH | Tamil Nadu: On 28th April, a female passenger who arrived from Kuala Lumpur by Flight No. AK13 was intercepted by Chennai Airport Customs. On examination of her checked-in baggage, 22 snakes of various species and a chameleon were found & seized under the Customs Act,… pic.twitter.com/tQCmdElZkm
— ANI_HindiNews (@AHindinews) April 29, 2023
പ്ലാസ്റ്റിക് കണ്ടെയ്നറില്‍നിന്നു പാമ്പുകള്‍ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങിയത്. യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.