Month: May 2023
-
NEWS
കുംഭൽഗഢ് കോട്ട: ഇന്ത്യയിലെ വൻമതിൽ
വന്മതിലെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ചൈനയിലെ വന്മതിൽ തന്നെയാണ്. ഇനി ചന്ദ്രനിൽ നിന്നു നോക്കിയാൽ പോലും അതും നഗ്നനേത്രങ്ങളുപയോഗിച്ച് കാണാൻ സാധിക്കുന്ന ഭൂമിയിലെ മനുഷ്യ നിർമ്മിതമായ ഏക വസ്തു ചൈനയിലെ വന്മതിലാണത്രെ. എന്നാൽ ചൈനയിൽ മാത്രമല്ല നമ്മുടെ നാട്ടിലുമൊരു വന്മതിലുണ്ട്. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നറിയപ്പെടുന്ന ഒന്ന്… രാജസ്ഥാനിലെ ചരിത്രമുറങ്ങുന്ന കുംഭല്ഗഡ് കോട്ടയും അതിന്റെ മതിലും ഒക്കെ ചേരുന്നതാണ് നമ്മുടെ വന്മതിൽ. ഭാരത ചരിത്രത്തിലെ തന്നെ നിർണ്ണായകമായ പല കാര്യങ്ങൾക്കും സംഭവങ്ങൾക്കും പേരുകേട്ട കുംഭല്ഗഡ് കോട്ടയുടെ വിശേഷങ്ങൾ… യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന കുംഭല്ഗഡ് കോട്ട ഇന്ത്യയുടെ വന്മതിൽ എന്നാണ് അറിയപ്പെടുന്നത്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളിലായാണ് ഇത് നീണ്ടു കിടക്കുന്നത്. 15-ാം നൂറ്റാണ്ടിൽ മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് ഇത് നിർമ്മിക്കുന്നത്. മേവാർ ഭരണാധികാരികളുടെ ഒളിയിടമായും ഈ കോട്ട വർത്തിച്ചിട്ടുണ്ട്. മഹാറാണ…
Read More » -
Food
ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം
കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം.ഐസ്ക്രീമിൽ തന്നെ പല ഫ്ലേവറുകളുണ്ട്.അതിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ് ഫ്ലേവർ. ചോക്ലേറ്റ് ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. വേണ്ട ചേരുവകള്‍… വിപ്പിങ് ക്രീം 400 ഗ്രാം കണ്ടെന്‍സ്ഡ് മില്‍ക്ക് 2പാക്കറ്റ് ചോക്ലേറ്റ് സിറപ്പ് / കൊക്കോ പൗഡർ ആവശ്യത്തിന് വാനില എസെന്‍സ് 1ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം… ആദ്യം വിപ്പിങ് ക്രീം ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്യാന്‍…
Read More » -
NEWS
മഴക്കാലം, കൃഷിക്കാലം
വേനൽമഴ ശക്തി പ്രാപിച്ചു.ഇനി കൃഷിയിറക്കാനുള്ള സമയമാണ്.വിത്തും കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങാം. അടുക്കളമുറ്റം പച്ചക്കറി തോട്ടമാക്കി സ്വയംപര്യാപ്‌തത കൈവരിക്കാം.കാലമറിഞ്ഞു കൃഷിയിറക്കിയാൽ പലതുണ്ടു മെച്ചം. കീടബാധ കുറയും, വിളവു കൂടും, ജലക്ഷാമം നേരിടില്ല. പയർ പയർ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയർ വിത്ത് നടാൻ. പച്ചച്ചീര മഴക്കാലത്തു കൃഷി ചെയ്യാവുന്നതു പച്ചച്ചീരയാണ്. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമായിരിക്കും.നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം.ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ. ഇഞ്ചി, മഞ്ഞൾ കഴിഞ്ഞ വർഷങ്ങളിൽ നട്ട ഇഞ്ചിയും മഞ്ഞളും മഴ പെയ്തതോടെ മുള വന്നുതുടങ്ങും.ഇവ പറിച്ചെടുത്തു മുളയുള്ള ഭാഗം വീണ്ടും നടാം.തടമെടുത്ത് അതിൽ ചെറിയ കുഴികളിലായാണ് നടേണ്ടത്. വെണ്ട മെയ്–ജൂൺ സീസണിൽ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും വിളവു തരുന്നത്. മണ്ണിന്റെ ഘടനയനുസരിച്ചു കുഴികളോ ചാലുകളോ എടുത്തു വിത്തു നടാം. ചെടികൾ തമ്മിൽ ഒരടിയും വരികൾ തമ്മിൽ…
Read More » -
Local
ചെങ്ങന്നൂരിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു
ചെങ്ങന്നൂർ: എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു,എരുമേലി സ്വദേശി അജിത്(22) ആണ് മരിച്ചത്. പൂമല ചാലിൽ സുഹൃത്തുക്കളുമായി നീന്തുന്നതിനിടയിൽ താഴ്ന്നു പോവുകയായിരുന്നു.ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. രക്ഷിക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനെ തുടർന്ന് സുഹൃത്ത് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.നാട്ടുകാരെത്തി വിദ്യാർത്ഥിയെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ചെങ്ങന്നൂർ മാമൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. എരുമേലി ടൗണിൽ വ്യാപാരം നടത്തുന്ന പാലയ്ക്കൽ ദിലീപിന്റെയും ബി ജെ.പി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി പ്രസിഡന്റ് മഞ്ജു ദിലീപിന്റെയും മകനാണ്.
Read More » -
Kerala
ഗവിയിൽ ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
പത്തനംതിട്ട: ഒന്നിന് പിറകെ ഒന്നായുള്ള ബഡ്ജറ്റ് ടൂറിസം യാത്രകൾ വഴി കെഎസ്ആർടിസി ഹിറ്റാക്കി മാറ്റിയ ഗവിയിൽ സകലതിനും നിരക്ക് ഉയർത്തി വനംവകുപ്പ്.ഏറെ ജനപ്രിയകരമായ കെ.എസ്.ആർ.ടി.സി.യുടെ ഗവി ടൂർ പാക്കേജിലാണ് ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്തരവ് പുറത്തിറക്കിയത്. 160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഊണിന്റെ വില 200 ആക്കി.100 രൂപയായിരുന്ന വെജിറ്റേറിയൻ ഊണിന് ഇനി 150 നൽകണം.അങ്ങോട്ടേക്കുള്ള പ്രവേശനഫീസും കൂട്ടി.10 രൂപയായിരുന്ന പ്രവേശനഫീസ് 20 ആക്കി.അരമണിക്കൂർ മാത്രമുള്ള ബോട്ടിങിന് 100 രൂപയിൽനിന്ന് 150 ആക്കി ഉയർത്തി.കെ.എഫ്.ഡി.സി.യുടെ കീഴിലുള്ള എക്കോ ടൂറിസം കമ്മിറ്റിയാണ് വർധന വരുത്തിയത്. കെ.എഫ്.ഡി.സി.യുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി. ഗവി ടൂർ പാക്കേജ് നടത്തുന്നത്.പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ നാല് ‘ഓർഡിനറി’കളും സർവീസ് നടത്തുന്നുണ്ട്.
Read More » -
Kerala
കഠിന കഠോരമീ കറണ്ട് ബില്ല്, വേനൽക്കാലത്തേ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലിൽ നിന്ന് രക്ഷനേടാം: എസി മുതൽ ലൈറ്റുകൾ വരെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ലളിത മാർഗങ്ങൾ
വേനൽചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപഭോഗം കേരളത്തിൽ റെക്കോർഡ് നിലയിലെത്തി. പുതിയ നിരക്കുകൾ പ്രകാരം ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലാണ് മിക്ക വീടുകളിലും എത്തുന്നത്. ഊർജസംരക്ഷണം സ്വന്തം വീട്ടിൽ നിന്നു തന്നെ തുടങ്ങാൻ ഉതകുന്ന ചില പ്രധാന കാര്യങ്ങളാണ് ചുവടെ: വൈദ്യുതി ബില്ല് കുതിച്ചു കയറാൻ ഫാൻ ഉപയോഗം നിയന്ത്രിക്കുക: റെസിസ്റ്റർ ടൈപ്പ് റെഗുലേറ്ററിനു പകരം ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ചാൽ വൈദ്യുതി കാര്യമായി ലാഭിക്കാം. ❖ റെഗുലേറ്ററിൽ സ്പീഡ് കുറയ്ക്കും തോറും വൈദ്യുതി ഉപഭോഗം കുറയുന്നു. ❖ ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ച് ശരാശരി വേഗതയിൽ പ്രവർത്തിക്കുന്ന ഫാനിന് ഫുൾ സ്പീഡിൽ വേണ്ടതിനേക്കാൾ പകുതിയോളം വൈദ്യുതി മതിയാകും. ❖ സീലിങ് ഫാൻ ഉറപ്പിക്കുമ്പോൾ ഫാൻ ലീഫിന് സീലിങ്ങുമായി ഒരടി എങ്കിലും അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ❖ കറങ്ങുമ്പോൾ ബിയറിങ്ങിന് ശബ്ദം ഉണ്ടാകുന്ന ഫാനുകൾ ഊർജ്ജനഷ്ടം ഉണ്ടാക്കുന്നു. ❖ 5 സ്റ്റാർ റേറ്റിങ്ങുള്ള ഫാനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ❖ കാര്യക്ഷമതയുള്ള സാധാരണ ഫാൻ നൽകുന്നതിന് തുല്യമായ കാറ്റ്, പകുതിമാത്രം…
Read More » -
Kerala
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യമാണ് കേരളത്തിന്റെ പ്രത്യേകത: മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകൾക്ക് റോഡ് വലിയ ഉപകാരപ്രദം ആയി.അരിക്കൊമ്പനെ പിടികൂടിയപ്പോൾ എങ്ങനെ കൊണ്ടുപോകും എന്ന് പലരും ആശങ്കപ്പെട്ടിരുന്നു.എന്നാൽ മനോഹരമായ റോഡ് സൗകര്യം ഇടുക്കിയിൽ ഉണ്ടായിരുന്നു.ഇതാണ് കേരളത്തിലെ പൊതു അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതാണ് രാജ്യത്തിനും ലോകത്തിനുമുള്ള നമ്മുടെ മാതൃക.കെടുതികളിൽ നിന്ന് ഒറ്റക്കെട്ടായി അതിജീവിച്ചു.പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചില പദ്ധതികൾക്ക് തുടക്കം കുറിച്ചു. അതിലൊന്ന് കൊച്ചി വാട്ടർ മെട്രോയാണ്. അത് നമ്മുടെ സ്വന്തം പദ്ധതിയാണ്.രാജ്യത്തിനു തന്നെ മാതൃക ആയ പദ്ധതി സൃഷ്ടിക്കാൻ നമുക്കായി. ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന് മാതൃകയാകും. ഇതെല്ലാം കേരളം കൂടുതൽ വേഗതയിൽ മുന്നോട്ട് പോകുന്നു എന്ന കാഴ്ചയാണ്. വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കാൻ നമുക്കാകണം.മറ്റു കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും.അത് മാറ്റി വച്ച് നാളത്തെ നാടിനായി ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
India
ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് ഒരേ കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി:മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് ഒരേ കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് ദാരുണമായ അപകടം നടന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മുളകൾ നിറച്ച ട്രാക്ടർ ട്രോളിയിൽ വേഗതയിൽ എത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എസ്‌യുവി ഓടിച്ചിരുന്ന കൈലാഷ് (45), ഭാര്യ നീതു (38), ദുഖി (43), ഗുഡ്ഡി (40), റാണി (11) എന്നിവരാണ് മരിച്ചത്.ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് ഡൽഹിയുടെ അതിർത്തി പ്രദേശമായ ഗാസിപൂരിലേക്ക് എസ്‌യുവിയിൽ പോകുകയായിരുന്നു കുടുംബം.രാത്രി 11.30ന് ഖദരംപൂർ ഗ്രാമത്തിന് സമീപം വച്ച് ട്രാക്ടർ ട്രോളിയിൽ ഇടിക്കുകയായിരുന്നു. ഇരുട്ടായതിനാൽ ട്രോളിയിൽ നിന്ന് മുളകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് ഡ്രൈവർ കണ്ടില്ല.കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ റൂഫ് പാനൽ തെറിച്ചു പോയി. വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരുടെയും നെഞ്ചിലേക്ക് മുളകൾ തുളച്ചുകയറിയാണ് മരിച്ചത്.
Read More » -
India
‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി;എ സർട്ടിഫിക്കറ്റ്
ന്യുഡൽഹി:ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി.’എ’ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. പത്ത് മാറ്റങ്ങളോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി.ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യൻ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം ഒപ്പം അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിർദേശത്തിൽ പറയുന്നു. അതേസമയം ‘ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വന്‍ തോതിലുള്ള വിവാദങ്ങളാണ് ഉയരുന്നത്.സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ള നിരവധി പേര്‍ സിനിമയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
Read More » -
Kerala
ട്രെയിനിൽ കഞ്ചാവ് കടത്ത്;ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പടെ ഏഴു പേർ അറസ്റ്റിൽ
ആലുവ:ട്രെയിനിൽ കഞ്ചാവ് കടത്തിയ കേസിൽ ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പടെ ഏഴുപേര്‍ അറസ്റ്റിൽ. കുന്നത്തുനാട് വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടില്‍ നവീന്‍ (21), ഇയാളുടെ അച്ഛന്‍ തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സാജന്‍ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കല്‍ വീട്ടില്‍ ആന്‍സ് (22), പെരുമ്ബാവൂര്‍ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസില്‍ തോമസ് (22)കഞ്ചാവ് കൊണ്ടു വന്ന ഒഡീഷ കണ്ടമാല്‍ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക്ദോല്‍ പ്രധാന്‍ (31), ശര്‍മാനന്ദ് പ്രധാന്‍ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ട്രെയിനില്‍ ട്രോളിബാഗുകളിലായി കൊണ്ടുവന്ന 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്.ഒഡീഷ സ്വദേശികളായ മൂവരും പെരുമ്ബാവൂര്‍ പ്ലൈവുഡ് കമ്ബനിയില്‍ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.നക്സല്‍ സ്വാധീനമുള്ള കണ്ടമാലിലെ ഉള്‍വനത്തില്‍ നിന്നും നവീനു വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു.
Read More »