Month: May 2023

  • Crime

    ഭാര്യയെ ആക്രമിച്ച വളര്‍ത്തുനായയെ തല്ലിക്കൊന്നു; എക്സൈസ് ഉദ്യോഗസ്ഥന് ജാമ്യംനല്‍കരുതെന്ന് സര്‍ക്കാര്‍

    തിരുവനന്തപുരം: ഭാര്യയെ ആക്രമിച്ച വളര്‍ത്തുനായയെ തല്ലിക്കൊല്ലുകയും അതിനെ എതിര്‍ത്ത സ്ത്രീയെ മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ പ്രതിയായ എക്‌സൈസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍. ആനാട് പുലിപ്പാറ കൊല്ല പേഴുംമൂട് ബൈജു നിവാസില്‍ എം.ആര്‍. പ്രശാന്താണ് കേസിലെ പ്രതി. പ്രശാന്തിന്റെ ഭാര്യയെ അയല്‍വാസിയുടെ പട്ടി കടിച്ചു എന്നാരോപിച്ചാണ് തൊട്ടടുത്ത വീട്ടില്‍ അതിക്രമിച്ചുകടന്ന ഇയാള്‍ ഒന്നര വയസ്സുള്ള ബില്ലു എന്ന നായെ വീട്ടുകാരുടെ മുന്നിലിട്ട് തല്ലിക്കൊന്നത്. തടയാന്‍ ശ്രമിച്ച വീട്ടമ്മയെ പ്രതി തൊഴിച്ച് വീഴ്ത്തിയെന്നും പരാതിയുണ്ട്. നിയമപാലകനും സര്‍ക്കാര്‍ ജീവനക്കാരനുമായ പ്രതിയുടെ പ്രവൃത്തി സര്‍ക്കാരിനുതന്നെ അപമാനമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കെതിരേ അന്യായമായി വീട്ടില്‍ കടന്നുകയറിയതിനും സ്ത്രീത്വത്തെ അപമാനിക്കല്‍, മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിരോധന നിയമപ്രകാരവുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.

    Read More »
  • India

    രാഹുലിന്റെ അപ്പീല്‍; ഗുജറാത്ത് ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും

    ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വാദം തുടരും. രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി വിശദമായി കേട്ടിരുന്നു. പരാതിക്കാരനായ പൂര്‍ണേശ് മോദിയുടെ വാദമാണ് ഇന്ന് കേള്‍ക്കുക. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി നിലനില്‍ക്കില്ല എന്നതാണ് പൂര്‍ണേഷ് മോദിയുടെ പ്രധാനവാദം. ഇക്കാര്യം വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പൂര്‍ണേഷിനോട് നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ ഇന്ന് കോടതി വാദം പൂര്‍ത്തിയാക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനു 2 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലില്‍ മേയ് 20നു മാത്രമേ വാദം തുടങ്ങൂ. ഇതില്‍ തീര്‍പ്പാകുംവരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും. ”മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്” എന്നു രാഹുല്‍ പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ…

    Read More »
  • India

    പശുക്കടത്ത്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി നീട്ടി

    ന്യൂഡൽഹി:പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് നാല് വരെ നീട്ടി. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോഴാണ് ഇയാളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്.അഅതേസമയം അനുബ്രതാമൊണ്ഡലിനെ ഡല്‍ഹിയില്‍ നിന്ന് പശ്ചിമ ബംഗാളിലേയ്‌ക്ക് മാറ്റുന്നതിനുള്ള വാദം കോടതിയില്‍ തുടരുകയാണ്. . ഡല്‍ഹി കോടതി മൂന്ന് ദിവസത്തേക്ക് മൊണ്ഡലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ അനുവദിച്ചിട്ടുണ്ട്.പശുക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് അനുബ്രത മൊണ്ഡലിന്റെ മകൾ സുകന്യ മൊണ്ഡലിനെ ഏപ്രിൽ 26 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. അതിർത്തി കടന്നുള്ള പശുക്കടത്ത് അഴിമതി കേസിൽ 2022 ഓഗസ്റ്റ് 11-നാണ് അനുബ്രത അറസ്റ്റിലാകുന്നത്.

    Read More »
  • NEWS

    മുസ്ലിം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പരാതി നൽകിയ അമ്മയെ വെടിവെച്ചു കൊന്നു

    മുംബൈ:മകള്‍ ബലാത്സംഗത്തിനിരയായത് പൊലീസില്‍ പരാതിപ്പെട്ട 31കാരിയെ വെടിവെച്ച്‌ കൊന്നു.മുംബൈ നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള മാൻഖുർദിലാണ് സംഭവം. ഫര്‍സാന ഇര്‍ഫാന്‍ ശൈഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.മാന്‍ഖുര്‍ദിലെ ഇന്ദിരാ നഗര്‍ പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ആതിഷ് സിങ് എന്നയാളെയും പെൺകുട്ടിയുടെ മാതാവിനെ വെടിവെച്ചു കൊന്ന ഇയാളുടെ പിതാവ് സോനു സിങ്ങിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശില്‍പ ഒളിവിലാണ്. പ്രായപൂര്‍ത്തിയാകാത്ത മകളെ ആതിഷ് ബലാത്സംഗത്തിനിരയാക്കിയതായി ഫര്‍സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശില്‍പയും ഫര്‍സാനയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.

    Read More »
  • NEWS

    മത്സരശേഷം ഗ്രൗണ്ടില്‍ ‘കൊമ്പുകോര്‍ത്ത്’ കോഹ്ലിയും ഗംഭീറും; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വന്‍പിഴ

    ലഖ്നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റസിനെതിരായ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. 127 എന്ന കുറഞ്ഞ സ്‌കോറിനിടെ, ആര്‍സിബി ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും കോഹ്ലിയുടെ ആക്രമണോത്സുകമായ ആഘോഷം ഗംഭീറിനെ പ്രകോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാവാം തര്‍ക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പെരുമാറ്റച്ചട്ട ലംഘിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും വന്‍പിഴ ചുമത്തി. ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു. അന്ന് ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു അതിനുള്ള മറുപടി കോഹ്ലി കഴിഞ്ഞദിവസം ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോഹ്ലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്‌നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട്…

    Read More »
  • India

    ഹിന്ദുക്കള്‍ക്കെതിരെയോ മോഡിക്കെതിരെയോ സംസാരിക്കുന്നവരെ റോഡില്‍ വെടിവെച്ച്‌ കൊല്ലും: കര്‍ണാടക ബി.ജെ.പി എം.എല്‍.എ

    ബംഗളൂരു: ഹിന്ദുക്കള്‍ക്കെതിരെയോ മോഡിക്കെതിരെയോ സംസാരിക്കുന്നവരെ റോഡില്‍ വെടിവെച്ച്‌ കൊല്ലുമെന്ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സംസാരിക്കുമ്ബോഴാണ് എം.എല്‍.എയായ ബസവനഗൗഡ പാട്ടീല്‍ യത്നാലിന്റെ വിവാദ പ്രസംഗം. യു.പി പൊലീസ് കസ്റ്റഡിയിലായിരിക്കെ മൂന്ന് അക്രമികള്‍ കൊലപ്പെടുത്തിയ അതീഖ് അഹമ്മദിനെ കുറിച്ചും ഉത്തര്‍പ്രദേശില്‍ കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പരാമര്‍ശിക്കുന്നതിനിടെയാണ് യത്‌നാല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.വിജയപുരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രസംഗം.

    Read More »
  • Kerala

    കരടിപ്പേടി ഒഴിയാതെ വെള്ളനാട്; ക്യാമറ സ്ഥാപിച്ച് നിരീക്ഷണം

    തിരുവനന്തപുരം: കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തിന് ശേഷവും വെള്ളനാട് പ്രദേശവാസികളുടെ ആശങ്ക ഒഴിയുന്നില്ല. സ്ഥലത്ത് വീണ്ടും കരടിയിറങ്ങിയായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികളെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയരുന്നു. ഇവയുടെ അസ്ഥി മാത്രമാണ് ലഭിച്ചത്. കോഴിക്കൂടിന് സമീപമായി കണ്ട വലിയ കാല്‍പാടുകള്‍ കരടിയുടേതാണെന്ന സംശയത്തിലാണ് നാട്ടുകാരും വനംവകുപ്പും. തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. കൂടാതെ രാത്രികാലങ്ങളില്‍ വനംവകുപ്പിന്റെ പ്രത്യേക പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കരടിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. നാട്ടില്‍ കരടിയിറങ്ങിയതായി സാമൂഹികമാധ്യമങ്ങളിലും പ്രചാരണമുണ്ട്. കരടിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളുടെ ചിത്രങ്ങള്‍ പ്രത്യേക പരിശോധനക്കായി പെരിയാര്‍ കടുവ സങ്കേതം ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

    Read More »
  • Kerala

    എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍.ഐ.എ കസ്റ്റഡിയില്‍ വിടും

    കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍.ഐ.എ കസ്റ്റഡിയില്‍ വിടും. ഈ മാസം എട്ടാം തീയതി വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിടുക. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍.ഐ.എ കോടതി അംഗീകരിച്ചിരുന്നു. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.എ.എ അന്വേഷിക്കുന്നത്. അതേസമയം കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്

    Read More »
  • Crime

    ബാറിലെ മേശയില്‍ കാല്‍ വച്ചതില്‍ തര്‍ക്കം; ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചു, കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

    കൊല്ലം: ബാറിലെ മേശയില്‍ കാല്‍ വച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. ഓച്ചിറയിലെ ബാറിലായിരുന്നു ആക്രമണം. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തില്‍ നന്ദു, കൃഷ്ണപുരം കാപ്പില്‍മേക്ക് ഷിഹാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ക്ലാപ്പന സ്വദേശി കാക്ക ഷാന്‍ എന്ന ഷാന്‍, ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനത്തില്‍ അജയ് എന്നിവരാണു പിടിയിലായത്. കഴിഞ്ഞ മാസം 22ന് രാത്രിയില്‍ ഓച്ചിറ പ്രയാര്‍വടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബാറില്‍ മദ്യപിക്കാനെത്തിയവരായിരുന്നു സുജിത്തും പ്രതികളും. ബാറിനുള്ളിലെ മേശപ്പുറത്ത് സുജിത് കാല്‍ കയറ്റിവച്ചു. ഇത് പ്രതികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകശ്രമത്തില്‍ കലാശിച്ചത്. സുജിത്തിനെ മര്‍ദിച്ച് നിലത്തിട്ട് ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുജിത്ത് കായംകുളം താലുക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, ഒളിവിലായിരുന്ന രണ്ടു പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. മറ്റൊരാളെ…

    Read More »
  • Movie

    കെ.പി കുമാരൻ സംവിധാനം ചെയ്ത  ആദ്യ സിനിമ ‘അതിഥി’ എത്തിയിട്ട് ഇന്ന് 48 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ       കെപി കുമാരന്റെ ‘അതിഥി’ക്ക് 48 വയസ്സായി. 1975 മെയ് 2 നാണ് പിജെ ആന്റണി, ഷീല, ബാലൻ കെ നായർ, രാഘവൻ, ശാന്താദേവി, രമണി, കരുണൻ, പി കെ വേണുക്കുട്ടൻ നായർ, കെ പി എ സി സണ്ണി  എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസായത്. ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യ പ്രതീക്ഷകളാണ് പ്രമേയം. ‘സീമന്തിനി നിൻ ചൊടികളിലാരുടെ’ എന്ന മനോഹരഗാനം (വയലാർ-ദേവരാജൻ) കൊണ്ടും പ്രശസ്‌തമാണ്‌ അതിഥി. ആർ.കെ ശേഖർ (എ.ആർ റഹ്മാന്റെ അച്ഛൻ) ആയിരുന്നു പശ്ചാത്തലസംഗീതം. മുൻപ് നാടകപ്രവർത്തകനായിരുന്ന കെ.പി കുമാരന്റെ നാടകമായിരുന്നു ‘അതിഥി’. ഗോദോയെ കാത്ത് എന്ന വിശ്രുത നാടകം ‘അതിഥി’യെ സ്വാധീനിച്ചിട്ടുണ്ടാവണം. 72 ലായിരുന്നു നാടകാവതരണം. ‘ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവർ’ എന്ന് ‘അതിഥി’യുടെ പോസ്റ്ററിലെ പരസ്യവാചകം. ഐവി ശശിയുടെ ആദ്യചിത്രം ‘ഉത്സവ’വും പിന്നീട് ‘അവളുടെ രാവുകളും’ നിർമ്മിച്ച രാമചന്ദ്രനാണ്…

    Read More »
Back to top button
error: