KeralaNEWS

ട്രെയിനിൽ കഞ്ചാവ് കടത്ത്;ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പടെ ഏഴു പേർ അറസ്റ്റിൽ

ആലുവ:ട്രെയിനിൽ കഞ്ചാവ് കടത്തിയ കേസിൽ ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പടെ ഏഴുപേര്‍ അറസ്റ്റിൽ.
കുന്നത്തുനാട് വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടില്‍ നവീന്‍ (21), ഇയാളുടെ അച്ഛന്‍ തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സാജന്‍ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കല്‍ വീട്ടില്‍ ആന്‍സ് (22), പെരുമ്ബാവൂര്‍ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസില്‍ തോമസ് (22)കഞ്ചാവ് കൊണ്ടു വന്ന ഒഡീഷ കണ്ടമാല്‍ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക്ദോല്‍ പ്രധാന്‍ (31), ശര്‍മാനന്ദ് പ്രധാന്‍ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ട്രെയിനില്‍ ട്രോളിബാഗുകളിലായി കൊണ്ടുവന്ന 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്.ഒഡീഷ സ്വദേശികളായ മൂവരും പെരുമ്ബാവൂര്‍ പ്ലൈവുഡ് കമ്ബനിയില്‍ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.നക്സല്‍ സ്വാധീനമുള്ള കണ്ടമാലിലെ ഉള്‍വനത്തില്‍ നിന്നും നവീനു വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു.

Back to top button
error: