Month: May 2023

  • Kerala

    റഷ്യയില്‍ നിന്നുള്ള ഓര്‍ഗ ഇനി തിരുവനന്തപുരത്ത് മലയാളം പഠിക്കും

    തിരുവനന്തപുരം: മലയാളികൾ ഉപരിപഠനത്തിനും ജോലിക്കുമൊക്കെയായി വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ ഇതാ കേരള സിലബസ് പഠിക്കാനായി ഒരു വിദേശി കേരളത്തിലേക്ക് എത്തുന്നു.റഷ്യയിൽ നിന്നുള്ള ഓർഗ എന്ന പെൺകുട്ടിയാണ് തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായി എത്തുന്നത്.ഒന്‍പതാം ക്ലാസ്സിലേയ്‌ക്കാണ് കുട്ടി പ്രവേശനം നേടിയിരിക്കുന്നത്. നാല് വര്‍ഷത്തോളമായി ഓർഗയുടെ കുടുംബം തിരുവനന്തപുരത്താണ് താമസിക്കുന്നത്.ടെക്‌നോപാര്‍ക്കില്‍ ട്രാന്‍സ്ലേറ്ററായി ജോലി നോക്കുകയാണ് കുട്ടിയുടെ മാതാവ്.കേരളത്തില്‍ സ്ഥിര താമസമാക്കാന്‍ തീരുമാനിച്ചതോടെയാണ് ഓര്‍ഗയെ കേരള സിലബസ് പഠിപ്പിയ്‌ക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് താമസമായതിനു ശേഷം ഓണ്‍ലൈനായി റഷ്യന്‍ സിലബസാണ് ഓർഗ പഠിച്ചിരുന്നത്.ഇതിനിടയിൽ വര്‍ക്കലയിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ പ്രവേശനം നേടി അവിടെ നിന്ന് മലയാളവും പഠിച്ചു. ഇംഗ്ലിഷ് മീഡിയത്തിലാണ് കുട്ടി പ്രവേശനം നേടിയിരിക്കുന്നതെങ്കിലും പൊതുപരീക്ഷയ്‌ക്ക് മലയാളമുള്‍പ്പെടെയുള്ള ഒന്നാം ഭാഷയും ഹിന്ദിയും പഠിക്കേണ്ടി വരും.ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് തിരുവനന്തപുരത്തെ കോട്ടന്‍ഹില്‍.

    Read More »
  • Local

    കൊല്ലം കടയ്ക്കലിൽ ‍ ഇടിമിന്നലേറ്റ് നാല് പേര്‍ക്ക് പരിക്ക്; മൂന്നു പേരുടെ നില ഗുരുതരം

    കൊല്ലം ജില്ലയിലെ കടക്കലിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടാണ് സംഭവം.ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.ലക്ഷ്മികുട്ടി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • ഊഞ്ഞാൽ ആടുന്നതിനിടയിൽ കാൽ തെന്നിവീണ് കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം

    മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽ ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം. സംഭവിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കുന്ന മുസ്തഫയുടെ മകൻ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    എഐ ക്യാമറ ഇടപാടിൽ എസ്ആർഐടി ഉണ്ടാക്കിയ ഉപകരാര്‍, പുറംകരാര്‍ എന്നിവയിലെ വ്യവസ്ഥകളെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ

    തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ എസ്ആർഐടി ഉണ്ടാക്കിയ ഉപകരാർ, പുറംകരാർ എന്നിവയിലെ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ. വിവാദങ്ങൾക്കൊടുവിൽ ടെണ്ടർ ഇവാലുവേഷൻ റിപ്പോർട്ടും എസ്ആർഐടി സമർപ്പിച്ച ഉപകരാർ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്‌സും പദ്ധതി നിർവ്വഹണത്തിൽ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആർഐടി സമർപ്പിച്ച ഉപകരാർ രേഖ. ടെണ്ടർ ഇവാല്യൂഷനിൽ എസ്ആർഐടിക്ക് കെൽട്രോൺ നൽകിയത് 100ൽ 95 മാർക്കാണെന്നും രേഖകൾ വ്യക്തമാക്കുന്നു. എഐ ക്യാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിർവ്വഹണം ഏൽപ്പിച്ചത് എസ്ആർഐടിയെയാണ്. ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമർശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആർഐടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. എസ്ആർഐടി 2021 മാർച്ച് 13 ന് കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും…

    Read More »
  • Kerala

    വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിൽ കല്ലേറ്

    മലപ്പുറം:വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിൽ കല്ലേറ്.സംഭവത്തിൽ സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. തിരുനാവായക്കും തീരൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15 ഓടെയാണ് സംഭവം.ആക്രമണത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. നേരത്തെ തമിഴ്നാട്ടിൽ രണ്ടിടത്തും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും ബംഗാളിലെ ന്യൂ ജയ്പാൽഗുരിക്കു സമീപവും കല്ലേറിൽ വന്ദേഭാരതിന്റെ ചില്ലുകൾ തകർന്നിരുന്നു.

    Read More »
  • India

    ഛത്തീസ്ഗഡിൽ ബിജെപിക്ക് മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ, സ്വീകരിച്ച് മുഖ്യമന്ത്രി

    റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷത പ്രഹരം നൽകി കോൺഗ്രസ്. മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുതിർന്ന ബി ജെ പി നേതാവ് നന്ദ് കുമാർ സായിയെ പാളയത്തിലെത്തിച്ചാണ് കോൺഗ്രസ് ഞെട്ടിച്ചത്. ഇന്നലെ ഇദ്ദേഹം ബി ജെ പിയിൽ നിന്ന് രാജി വെച്ചിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്‍റെ സാന്നിധ്യത്തിലാണ് നന്ദ് കുമാർ സായി കോൺഗ്രസിൽ ചേർന്നത്. ഛത്തീസ്ഗഢിലെ ഗോത്രവർഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നന്ദ് കുമാർ സായ്, നേരത്തെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ എംപിയുമാണ് ഇദ്ദേഹം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ ഒരുഘട്ടത്തിൽ നന്ദ് കുമാർ സായിയെ പരിഗണിച്ചിരുന്നു. എന്നാൽ രമൺ സിംഗിനായി നന്ദ് കുമാർ സായിക്ക് മാറിക്കൊടുക്കേണ്ടിവന്നിരുന്നു.

    Read More »
  • India

    വിവാഹമോചനത്തിൽ ആറുമാസത്തെ കാത്തിരിപ്പ് വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി

    ദില്ലി: വിവാ​ഹ മോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാത്ത വിധം തകർച്ച നേരിട്ട വിവാഹ ബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് വേർപെടുത്താമെന്നും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എപ്പോഴാണ് ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർച്ചയുണ്ടാകുന്നതെന്ന് നിർണയിക്കാൻ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് പറഞ്ഞു. മെയിന്റനൻസ്, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിർണയം എങ്ങനെ സന്തുലിതമാക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരി​ഗണിച്ച പ്രധാന വിഷയം. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ…

    Read More »
  • Social Media

    തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ മെസി ഷോ; അല്‍പ്പത്തരമെന്നും തരംഗമെന്നും വാദം, ചര്‍ച്ച കൊഴുക്കുന്നു

    തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ കുടമാറ്റത്തിനിടെ തിരുവമ്പാടി, ഇതിഹാസ ഫുട്‌ബോള്‍ ലിയോണല്‍ മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം. ലോകകിരീടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂര്‍ പൂരം ലോക ശ്രദ്ധയാകര്‍ഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തില്‍ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്. വര്‍ണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. മെസിയുടെ ആരാധകരുടെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും തൃശൂര്‍ പൂരത്തിന്റെ സവിശേഷതയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെയാണ് വിമര്‍ശനങ്ങള്‍ക്കൊപ്പം അഭിന്ദനങ്ങളുമുണ്ടായത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ചില പോസ്റ്റുകള്‍ വായിക്കാം….

    Read More »
  • LIFE

    ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘റാം’ ഓണം റിലീസായി തിയറ്ററിൽ എത്തും

    ദൃശ്യം സീരീസ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് മലയാളികളെ ‘റാം’ എന്ന ചിത്രത്തിലേക്ക് ആകർഷിച്ച ഘടകം. ട്വൽത്ത് മാനിന് മുമ്പ് ഷൂട്ടിം​ഗ് തുടങ്ങിയ ചിത്രമാണ് റാം. എന്നാൽ കൊവിഡ് മഹാമാരി കാരണം ചിത്രീകരണം നിർത്തിവയ്ക്കുകയും ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും ആരംഭിക്കുകയും ചെയ്തു. റാമുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസും ഡിജിറ്റൽ റൈറ്റുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. രണ്ട് ഭാ​ഗങ്ങളിലായി ഒരുങ്ങുന്ന റാം, ഈ വർഷം ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ റെക്കോർഡ് തുകയ്ക്ക് വാങ്ങിയെന്നാണ് വിവരമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ഓണം റിലീസ് ആയി ചിത്രം എത്തുമെന്ന് അറിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ…

    Read More »
  • Kerala

    ‘കക്കുകളി’ നാടകത്തിന്‍റെ പ്രദര്‍ശനാനുമതി നിഷേധിക്കണം, കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് അറിയുവാന്‍ സഭയ്ക്ക് താല്‍പര്യമുണ്ട്: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

    തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന ‘കക്കുകളി’ നാടകത്തിന്‍റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്‍റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അർഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്‍റെ വക്താക്കളാണ്. നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന്…

    Read More »
Back to top button
error: