Month: May 2023

  • India

    കേരള സ്റ്റോറിക്കെതിരേ ഹര്‍ജി: വിദ്വേഷപ്രസംഗ കേസില്‍ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമയ്ക്ക് എതിരായ ഹര്‍ജി വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി. സിനിമയ്ക്കെതിരെ ഉചിതമായ ഫോറത്തെ സമീപിക്കാനും എല്ലാം സുപ്രീം കോടതിയില്‍നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും പറഞ്ഞു. കേരള സ്റ്റോറിക്ക് എതിരായ ഹര്‍ജി അഭിഭാഷകന്‍ നീസാം പാഷ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വഷളായ ഉദാഹരണമാണ് കേരള സ്റ്റോറിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഓഡിയോ വിഷ്വല്‍ പ്രൊപ്പഗന്‍ഡയാണ് ഇതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ആവശ്യം.    

    Read More »
  • Kerala

    ചേട്ടത്തിയേ അരിക്കൊമ്പനിങ്ങെത്തി! അരിക്കൊമ്പന്‍ തിരികെ കേരളത്തിലേക്കെന്നു സൂചന

    ഇടുക്കി: തമിഴ്‌നാട് വനമേഖലയിലേക്കു കടന്ന അരിക്കൊമ്പന്‍ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന. തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന സിഗ്‌നില്‍ തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപാറയില്‍ നിന്നുള്ളതാണ്. ഇത് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ അരിക്കാമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ഇതാണ് കേരളത്തിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുകയാണെന്ന സംശയമുണ്ടാക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടിരുന്നു. ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് തുറന്നു വിട്ടത്. തുടര്‍ന്ന് ആന എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ അരിക്കൊമ്പന്‍ മാവടി മേഖലയില്‍ ഉള്ളതായാണ് സിഗ്‌നല്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും…

    Read More »
  • Crime

    ”വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ ഭീഷണി; ആതിര സൈബര്‍ ആക്രമണത്തിന്റെ ഇര”

    കോട്ടയം: കടുത്തുരുത്തിയില്‍ ആത്മഹത്യ ചെയ്ത ആതിര (26) സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ് ആഷിഷ് ദാസ് ഐഎഎസ്. സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചത് മൂലമാണ് ആതിര ആത്മഹത്യ ചെയ്തത്. ആതിരയ്ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ സുഹൃത്ത് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാട്ടില്‍നിന്ന് ഒളിവില്‍ പോയ സുഹൃത്ത് ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആതിരയുടെ സുഹൃത്ത് ഞീഴൂര്‍ സ്വദേശി അരുണ്‍ വിദ്യാധറിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ആതിരയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ്. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുണ്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് പരാതി. ”ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നു. വിവാഹാലോചനയിലേക്കുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍, ഇയാളുടെ സ്വാഭാവം മേശമാണെന്നറിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് ആലോചിക്കാമെന്നു പറഞ്ഞു. പിന്നീട് ഇരുവര്‍ക്കും തമ്മിലും പ്രശ്‌നങ്ങളുണ്ടായി. മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു ആയതോടെ തമ്മില്‍ പിരിഞ്ഞു. അവന് വേറെ വിവാഹവും ഉറപ്പിച്ചു. എന്നാല്‍, ആതിരയ്ക്ക് വിവാഹാലോചന തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍…

    Read More »
  • Crime

    തിഹാറില്‍ തടവുകാരുടെ തമ്മിലടി; ഗുണ്ടാനേതാവ് തില്ലുവിനെ തല്ലിക്കൊന്നു

    ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഗുണ്ടാനേതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. തില്ലു താജ്പുരിയ എന്ന സുനില്‍ മാനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട യോഗേഷ് തുണ്ടയും സംഘവും ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ച് തില്ലുവിനെ കൊലപ്പെടുത്തുകായിരുന്നെന്ന് പോലീസ് അറിയിച്ചു. വയറ്റില്‍ ശക്തമായ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തില്ലുവിനെ ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ രോഹിത് എന്ന മറ്റൊരു പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. രോഹിത് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. 2021 ല്‍ രോഹിണി കോടതിയില്‍ ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന കുറ്റവാളിയാണ് തില്ലു. 2021 സെപ്റ്റംബര്‍ 24ന് കോടതിക്കകത്ത് വെച്ച് ജിതേന്ദര്‍ ഗോഗിയെ തില്ലുവിന്റെ സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ആക്രമണത്തില്‍ രണ്ട് പ്രതികളും കൊല്ലപ്പെട്ടിരുന്നു. ജിതേന്ദര്‍ ഗോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്ത കേസില്‍ അറസ്റ്റിലായ തില്ലു…

    Read More »
  • NEWS

    ലോക മഹാനഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് രണ്ടെണ്ണം

    ന്യൂഡൽഹി:ഒരു കോടിയിലധികം ജനങ്ങള്‍ വസിക്കുന്ന നഗരങ്ങളാണ് മഹാനഗരങ്ങള്‍.ഇന്ത്യയിൽ ഇത്തരത്തിൽ രണ്ടു മഹാനഗരങ്ങളുണ്ട്.ഡൾഹിയും മുംബൈയും.  ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹി രണ്ടാമതാണ്.മുംബൈയുടെ സ്ഥാനം ഒന്‍പതാമതുമാണ്.നിലവില്‍ 31 മഹാനഗരങ്ങളാണ് ലോകത്തുള്ളത്. ജപ്പാനിലെ ടോക്കിയോ ആണ് ലോകത്തെ ഏറ്റവും വലിയ നഗരം.3.71 കോടി ജനങ്ങളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്.രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 3.29 കോടി ജനങ്ങളാണുള്ളത്.മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്ഹായ്ക്കും നാലാം സ്ഥാനം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കുമാണ്. ബ്രസീലിലെ സാവോ പോളോ ഈ പട്ടികയില്‍ അഞ്ചാമതുണ്ട്.2.12 കോടി ജനവുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.

    Read More »
  • Local

    കൊതുകുകൾ പെരുകുന്നു; പകർച്ചവ്യാധി ഭീക്ഷണിയിൽ മലയോര മേഖല 

    പത്തനംതിട്ട: മഴയും വെയിലും മാറി മാറി എത്തുന്നതോടെ മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുന്നു.വൈറൽ പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.റാന്നി ഉൾപ്പെടെ റബർ എസ്റ്റേറ്റുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കിഴക്കൻ മലയോര മേഖലയിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം കൂടുതലായി കാണപ്പെടുന്നതാണ് കൊതുക് ശല്യം വർധിക്കാൻ കാരണം. റബർ ചിരട്ടകളിൽ മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ് പതിവ്. മഴക്കാല പൂർവ ശുചീകരണം പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ ഗ്രാമ പ്രദേശങ്ങളുടെ ശുചീകരണം പലയിടങ്ങളിലും നടക്കുന്നില്ല. വടശ്ശേരിക്കര, പെരുനാട് വെച്ചൂച്ചിറ, ചിറ്റാർ പ്രദേശങ്ങളിൽ ടൗണുകളിൽ ഉൾപ്പെടെ കൊതുക് ശല്യം വ്യാപകമാണ്.മുൻ കാലങ്ങളിൽ ഡെങ്കിപ്പനി ഉൾപ്പെടെ ആദ്യം റിപ്പോർട്ട് ചെയ്തത് മലയോര മേഖലയിലാണ്.പ്രദേശങ്ങളിൽ വൈറൽ പനി വ്യാപകമായിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. ലോകത്തിൽ ഏറ്റവും അധികം ആളുകളെ കടിച്ചു കൊല്ലുന്ന ജീവികൾ കൊതുകുകളാണ്.മറ്റ് മരണങ്ങളുടെ എണ്ണം കൊതുകു കാരണമുളള മരണങ്ങളുടെ ഒരു ശതമാനം…

    Read More »
  • Kerala

    വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് പ്രഖ്യാപന സമയത്ത് അവകാശപ്പെട്ട സമയത്ത് ഓടിയെത്താനാകുന്നില്ല; വ്യാപക പ്രതിഷേധം

    കോട്ടയം:വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് പ്രഖ്യാപന സമയത്ത് അവകാശപ്പെട്ട സമയത്ത് ഓടിയെത്താനാകാത്തതിൽ വ്യാപക പ്രതിഷേധം.ഇരുപത് മിനിറ്റിലേറെയാണ് ട്രെയിൻ ദിവസവും വൈകുന്നത്.ഉയർന്ന ചാർജ്ജ് നൽകി ഇത്രയും സമയമെടുത്ത് യാത്ര ചെയ്യുന്നതിലെ പ്രായോഗികതയാണ് യാത്രക്കാർ ചോദ്യം ചെയ്യുന്നത്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ വന്ദേഭാരതിന് ഓടിയെത്താനാകുന്നില്ല. ഈ സ്റ്റേഷനുകളില്‍ നിശ്ചിത സമയത്തില്‍ നിന്ന് 20 മിനുറ്റ് വരെയാണ് ട്രെയിൻ വൈകുന്നത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനുറ്റ് വൈകി 6.10നാണ് ട്രെയിനെത്തിയത്. മൂന്നു മിനുറ്റ് വൈകിയാണ് കോട്ടയത്തെത്തിയതും. 8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനുറ്റ് വൈകി 8.29 നാണ് നോര്‍ത് സ്റ്റേഷനില്‍ നിര്‍ത്തിയത്. തൃശൂരില്‍ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനുറ്റ് വൈകി 9.35നാണ് എത്തിയത്. തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനുറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനുറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനുറ്റ് ആയി…

    Read More »
  • NEWS

    തായ്‌ലന്‍ഡില്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച; പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് സുഖപ്രസവം

    ബാങ്കോക്ക്: തായ്ലന്‍ഡില്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് സ്ഥാനാര്‍ഥിക്ക് സുഖപ്രസവം. അതും വെറും സ്ഥാനാര്‍ഥിയല്ല, മെയ് 14-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പൈത്തോങ്താണ്‍ ഷിനാവാത്രയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പൈത്തോങ്താണിന്റെ രണ്ടാമത്തെ കുഞ്ഞാണിത്. മുപ്പത്തിയാറുകാരിയ പൈത്തോങ്താണ്‍ തായ്ലന്‍ഡിലെ മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ തക്സിന്‍ ഷിനാവാത്രയുടെ മകളാണ്. 2006-ല്‍ അഴിതമതി ആരോപണത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ സ്ഥാനം നഷ്ടപ്പെട്ട തസ്‌കിന്‍ നിലവില്‍ വിദേശത്താണ് താമസിക്കുന്നത്. പൈത്തോങ്താണിന് വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയത്തിലെ പാരമ്പര്യവും പാര്‍ട്ടി പിന്‍ബലവുമാണ് ഇതിന് കാരണങ്ങള്‍. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പു വരെ അവര്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലൈവ് വീഡിയോയിലൂടെ ഇവര്‍ ജനങ്ങളുമായി സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പ്രചാരണ രംഗത്തെത്തുമെന്നാണ് സൂചന.    

    Read More »
  • India

    കേരളത്തിനെതിരല്ല, ‘ലൗ ജിഹാദ്’ പരാമര്‍ശവുമില്ല; ‘ദ കേരള സ്റ്റോറി’ സംവിധായകന്‍

    ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ല. ഭീകരതയ്‌ക്കെതിരെ മാത്രമാണ് പരാമര്‍ശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. സിനിമയില്‍ ‘ലൗ ജിഹാദ്’ എന്ന പരാമര്‍ശമില്ലെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കായി 7 വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് 2 മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.  

    Read More »
  • NEWS

    കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു. രന്‍ജന ബിനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് റിനി ബിനോയ് സ്വഗതവും, രാജിമോള്‍ സുജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യൂ ,ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. രക്ഷാധികാരി സലിം രാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മിനി ഗീവര്‍ഗ്ഗീസ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി രന്‍ജന ബിനില്‍ (ചെയര്‍പെഴ്‌സണ്‍), റിനി ബിനോയ് (സെക്രട്ടറി), ഗിരിജ അജയ് ( ട്രഷറര്‍) എക്‌സിക്യൂട്ടീവ് അംഗങ്ങളായി മിനി ഗീവര്‍ഗ്ഗീസ്, രാജിമോള്‍ സുജിത് , മഞ്ജൂ ഷാജി, രഹനാ നൈസാം, ലിറ്റി അലക്‌സാണ്ടര്‍, ഷിനി സന്ദീപ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.  

    Read More »
Back to top button
error: