Month: May 2023

  • സ്വപ്ന സുരേഷിനെതിരായ മാനനഷ്ടക്കേസ്; എം.വി ഗോവിന്ദന്‍ കോടതിയില്‍ നേരിട്ടെത്തി

    കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയാല്‍ 30 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിന് എതിരെയാണ് ക്രിമിനല്‍ മാനനഷ്ടക്കേസ്. നേരത്തെ, സ്വപ്നയുടെ ആരോപണത്തിന് എതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈാക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് എംവി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തിയെന്നും 30 കോടി വാഗ്ദാനം ചെയ്തു എന്നുമായിരുന്നു സ്വപ്ന ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞത്. ഇതിന് പിന്നാലെ, മാനനഷ്ടക്കേസ് നല്‍കുമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കുകയും സ്വപ്നയ്ക്ക്…

    Read More »
  • Kerala

    വാഹനത്തിലെ കണ്ണാടി ചന്തം നോക്കാനല്ല! മൂന്ന് മിററും ശാസ്ത്രീയമായി ഉപയോഗിക്കുന്ന വിധം; വീഡിയോയുമായി പോലീസ്

    തിരുവനന്തപുരം: വാഹനത്തിലെ കണ്ണാടി ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കണ്ണാടികള്‍ സശ്രദ്ധം ഉപയോഗിക്കുന്നത് വഴി അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും കേരള പോലീസിന്റെ ഫെയ്സ്ബുക്ക് വീഡിയോയില്‍ പറയുന്നു. ”വശങ്ങളിലൂടെയും പിറകിലൂടെയും വരുന്ന വാഹനങ്ങള്‍ കണ്ട് സുരക്ഷിതമായി വാഹനം ഓടിക്കാനാണ് വാഹനത്തില്‍ കണ്ണാടി. വാഹനത്തില്‍ കയറിയാല്‍ ആദ്യം കണ്ണാടി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. അതിന് മുന്‍പ് ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിക്കണം. ഹെഡ് റെസ്റ്റില്‍ തല ചായ്ച്ച് വേണം കണ്ണാടിയിലേക്ക് നോക്കുവാന്‍. ഹെഡ് റെസ്റ്റില്‍ തല ചായ്ച്ച് തല തിരിച്ചാല്‍ മൂന്ന് കണ്ണാടിയിലും തല എത്തണം.” ”ആദ്യം ഉള്‍വശത്തെ കണ്ണാടി വേണം ക്രമീകരിക്കാന്‍. ഇത് രണ്ടായി സങ്കല്‍പ്പിക്കണം. കാല്‍ഭാഗം മുകളിലത്തെ കാഴ്ചകള്‍ കാണാന്‍. മുക്കാല്‍ ഭാഗം റോഡ് കാണാനും. സൈഡ് മിററുകളെ മൂന്നായി തിരിക്കാം. ഉള്ളിലെ പകുതിയില്‍ കാറിന്റെ പകുതി കാണണം. മറ്റു രണ്ടു പകുതികളില്‍ റോഡും ചുറ്റുപാടും കാണണം. യൂടേണ്‍ എടുക്കുമ്പോഴും ഒരു ട്രാക്കില്‍ നിന്ന് മറ്റൊരു ട്രാക്കിലേക്ക്…

    Read More »
  • Kerala

    പവറൊഴിഞ്ഞ് പവാര്‍: പിന്‍ഗാമി ആരെന്നതില്‍ സസ്പെന്‍സ്

    മുംബൈ: ശരദ് പവാര്‍ എന്‍.സി.പി. അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. അജിത് പവാര്‍ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പവാറിന്റെ ആത്മകഥ ‘ലോക് മസെ സംഗതി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചാണ് അദ്ദേഹം നാടകീയമായി ഇക്കാര്യം അറിയിച്ചത്. ”എന്‍.സി.പിയുടെ അധ്യക്ഷ സ്ഥാനം ഞാന്‍ ഒഴിയുന്നു. ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇനി മൂന്ന് വര്‍ഷം കൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വര്‍ഷത്തില്‍ സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നും. അധിക ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ല. അധ്യക്ഷ പദവിയില്‍ നിന്നാണ് ഒഴിയുന്നത്, പൊതുജീവിതം അവസാനിപ്പിക്കില്ല” – പവാര്‍ പറഞ്ഞു. ഞെട്ടലോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പവാറിന്റെ വാക്കുകള്‍ കേട്ടത്. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള പവാറിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പവാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സദസില്‍ നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 1999-ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ അധ്യക്ഷ സ്ഥാനം വഹിച്ചത്…

    Read More »
  • India

    കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച്‌ ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേേ

    ബംഗളൂരു:‍ ‍ കർണാടകത്തിൽ ബിജെപിക്ക് തോല്‍വി പ്രവചിച്ച്‌ ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം.കോണ്‍ഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ബിജെപിയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും വമ്ബന്‍ പ്രചാരണമാണ് കർണാടകയിൽ നടത്തുന്നത്.അതേസമയം ദക്ഷിണേന്ത്യയിൽ‍ ഭരണമുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ തോൽവി പ്രവചിക്കുന്ന സർവേകൾ ബിജെപിക്കു തലവേദനയായി മാറിയിട്ടുണ്ട്.

    Read More »
  • Local

    മഴയത്ത് വീട് തകര്‍ന്ന് ആദിവാസി യുവാവ് മരിച്ചു

    പാലക്കാട്:മഴയത്ത് വീട് തകര്‍ന്നുവീണ് ആദിവാസി യുവാവ് മരിച്ചു.ഷോളയാര്‍ ഊത്തുക്കുഴി ഊരിലെ രങ്കനാഥന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

    Read More »
  • Kerala

    പന്തളത്ത് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ഗുരുതര പരിക്ക്;വാഹനം ഓടിച്ചിരുന്നത് ആർമി ഡോക്ടർ

    പന്തളം: നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. കുരമ്പാലയിലാണ് സംഭവം. കൊല്ലം കൈപ്പറ്റ സ്വദേശി മിലാസ്ഖാൻ, പന്തളം കുളനട സ്വദേശിനി മേമന മോടിയിൽ,മാന്തുക സ്വദേശിനി ആര്യ, ജീപ്പ് ഓടിച്ചിരുന്ന ആർമി ഡോക്ടർ ആനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പ് ഓടിച്ചിരുന്ന ആനന്ദ് തിരുവനന്തപുരം സ്വദേശിയും ജമ്മു കാശ്മീരിൽ ആർമി ഡോക്ടറുമാണ്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടയ്ക്കായിരുന്നു അപകടം. ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചതിനു ശേഷമാണ് കടയിലേക്ക് ജീപ്പ് ഇടിച്ചുകയറിയത്.ഇന്ന് രാവിലെയായിരുന്നു സംഭവം.

    Read More »
  • India

    തീപിടുത്തം; ബീഹാറിൽ നാലു പെൺകുട്ടികൾ വെന്തുമരിച്ചു

    പാട്‍ന: ബീഹാറിലെ രാംദയാലു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു.ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളാണ് വെന്തുമരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.പരിക്കേറ്റവരെല്ലാം നഗരത്തിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

    Read More »
  • Kerala

    32000 അല്ല വെറും 3;’ദി കേരള സ്റ്റോറി’ യുടെ കഥാസംഗ്രഹത്തില്‍ മാറ്റം 

    ന്യൂഡല്‍ഹി: ‘ദി കേരള സ്റ്റോറി’ യുടെ കഥാസംഗ്രഹത്തില്‍ 32,000 പെണ്‍കുട്ടികളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തു എന്നതിന് പകരം മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കി മാറ്റി.ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസില്‍ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് ‘കേരളാ സ്റ്റോറി’യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതോടെയാണ് ചിത്രത്തിൽ മാറ്റം വരുത്തിയത്. നേരത്തെ ‍ചിത്രത്തിൽ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചിരുന്നു. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു എക്‌സാമിനിങ് കമ്മിറ്റിയുടെ നിര്‍ദേശം.കേരള മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശമുണ്ടായി. ‘ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്ന സംഭാഷണത്തില്‍ നിന്നും ‘ഇന്ത്യന്‍’ എന്ന വാക്ക് നീക്കണം. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

    Read More »
  • Kerala

    സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ

    തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ വാർഡ് കൗൺസിലറുമായ ഗിരികുമാർ അറസ്റ്റിലായി. കേസിൽ ഇതിനകം നാലുപേർ പിടിയിലായിരുന്നു.2018 ലാണ് തിരുവനന്തപുരം കുണ്ടമൺകടവിലെ സ്വാമിയുടെ ആശ്രമത്തിനു മുന്നിലെ വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്. കേസിലെ മുഖ്യപ്രതിയായ പ്രകാശ് ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെ പ്രകാശിന്‍റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്.

    Read More »
  • NEWS

    കോട്ടയം പുഷ്പനാഥ് വിടപറഞ്ഞിട്ട് അഞ്ച് വർഷങ്ങൾ

    കോട്ടയം: അപസർപ്പക നോവലുകളുടെ ആചാര്യൻ കോട്ടയം പുഷ്പനാഥ് വിടപറഞ്ഞിട്ട് അഞ്ച് വർഷങ്ങൾ.2018 മെയ് 2 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1960 കളുടെ അവസാന കാലം. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മനോരാജ്യം എന്ന വാരിക പ്രചാരം കുറഞ്ഞ് പ്രതിസന്ധിയിലായ സമയം. വാരിക അടച്ചു പൂട്ടുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നതിന് ഇടയിലാണ് അക്കാലത്തെ ജനപ്രിയ സാഹിത്യകാരനായ കാനം ഇ ജെ മനോരാജ്യം വാരികയിൽ ഒരു കുറ്റാന്വേഷണ നോവൽ പ്രസിദ്ധീകരിക്കുക എന്ന ആശയം മുൻപോട്ട് വെച്ചത്. നിലവിൽ അക്കാലത്തുണ്ടായിരുന്ന പ്രധാന എഴുത്തുകാർ ആരും  ഇതിനു തയ്യാറാകാതെ വന്നപ്പോൾ മനോരാജ്യത്തിന്റെ പത്രാധിപസമിതി അത് ഒരു പുതിയ എഴുത്തുകാരനെക്കൊണ്ട്  ചെയ്യിപ്പിക്കാൻ തീരുമാനിച്ചു. അതിന് അനുയോജ്യമായ ഒരാളെ കണ്ടെത്തുന്നതിനായി കാനം ഇ ജെ എന്ന സാഹിത്യകാരനെ തന്നെ അവർ  ചുമതലപ്പെടുത്തി. ഏറെ അന്വഷണത്തിനോടുവിലായാണ് അക്കാലത്ത് ചമ്പക്കുളത്തെ ബി കെ എം ഡിറ്റക്ടീവ് മാഗസിനിൽ സ്ഥിരമായി, അതും വളരെ വ്യത്യസ്തമായ ശൈലിയിൽ അപസർപ്പക കൃതികൾ എഴുതിയിരുന്ന ഒരു എഴുത്തുകാരെനെക്കുറിച്ച്…

    Read More »
Back to top button
error: