Month: May 2023

  • Local

    എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

    കൊല്ലം:എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പാവുമ്ബ ശ്യാംകുമാര്‍ ഭവനില്‍ ശശീന്ദ്ര ബാബുവിന്റെ മകന്‍ ശരത് (24) ആണ് അറസ്റ്റിലായത്.കരുനാഗപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു സംഭവം.എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് 2022 ഒക്ടോബറില്‍ ഇയാളുടെ വീട്ടിലെത്തിച്ച്‌ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.   പീഡനവിവരം പെണ്‍കുട്ടി ആദ്യം പുറത്തു പറഞ്ഞിരുന്നില്ല.പിന്നീട് മാനസികമായി തളര്‍ന്ന അവസ്ഥയിലായതോടെ മാതാപിതാക്കള്‍ കൗണ്‍സിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് ഒളിവിലായിരുന്ന ഇയാളെ പിടികൂടുകയായിരുന്നു

    Read More »
  • Kerala

    കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ രോഗികളെ ചുമന്ന സംഭവം: ആരോഗ്യവകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങി

    കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്ന് ചുമട്ട് തൊഴിലാളികൾ രോഗികളെ ചുമന്ന സംഭവത്തിൽ ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പ് വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ഡോ. ഡോസ് ഡിക്രൂസിൻറെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശ പ്രകാരമാണ് വിജിലൻസ് പരിശോധന. കഴിഞ്ഞ മാസം നാലിന് കേടായ ലിഫ്റ്റ് ഇത്രയും കാലമായിട്ടും നന്നാക്കാത്തത് സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ ആശുപത്രി അധികൃതർ വരുത്തിയ കാലതാമസത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് വിജിലൻസ് ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ഡോ. ജോസ് ഡിക്രൂസ് ആശുപത്രിയിലെത്തി കേടായ ലിഫ്റ്റ് പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അടക്കമുള്ളവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിവിധ രേഖകൾ പരിശോധിച്ചു. കിടപ്പ് രോഗികളെ ആശുപത്രി ജീവനക്കാർ ചുമന്നാണ് ഇപ്പോഴും വിവിധ നിലകളിൽ എത്തിക്കുന്നത്. ചുമട്ട് തൊഴിലാളികൾ രോഗികളെ ചുമന്ന് ഇറക്കേണ്ടി വന്നതും മൃതദേഹം നാലാം നിലയിൽ നിന്ന്…

    Read More »
  • Kerala

    സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍ ഉൾപ്പെടെ രണ്ടു പേർ റിമാന്‍ഡിൽ

    തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍ റിമാന്‍ഡില്‍. അറസ്റ്റിലായ പി.ടി.പി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിനെയും മറ്റൊരു പ്രതിയായ ശബരി എസ് നായരെയും 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക നടപടിയുണ്ടായത്.ആശ്രമം കത്തിച്ചത്‌ കേസിലെ ഒന്നാം പ്രതി പ്രകാശനും ശബരി എസ്‌ നാഥും ചേര്‍ന്നാണെന്ന്‌ വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.പ്രകാശ് ഒരു വർഷം മുൻപ് മരിച്ചിരുന്നു രണ്ടാം പ്രതി കൃഷ്‌ണകുമാര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി കുണ്ടമണ്‍കടവ്‌ സ്വദേശി പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ടും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.ആശ്രമം കത്തിക്കല്‍ കേസിലടക്കം ഇവര്‍ പങ്കാളികളായിരുന്നു. പ്രകാശിന്റെ ‍സഹോദരൻ പ്രശാന്ത്‌ നല്‍കിയ മൊഴിയാണ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌.ഇയാള്‍ പിന്നീട്‌ മൊഴി മാറ്റിയെങ്കിലും പൊലീസ്‌ നിര്‍ണായക തെളിവുകള്‍ ശേഖരിച്ചിരുന്നു.കോടിയേരി ബലാകൃഷ്ണന്റെ വീട് ആക്രമിച്ചത് ഉള്‍പ്പെടെ 10 കേസില്‍ പ്രതിയാണ് ശബരി.  …

    Read More »
  • LIFE

    തിയറ്ററുകളിൽ ഫഹദ് മാജിക്ക്! ‘പാച്ചുവും അത്ഭുതവിളക്കും’ 4 ദിവസത്തില്‍ നേടിയത്

    സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആളെത്തുന്നില്ലെന്ന ആശങ്ക ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് ഉയരാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയി. ഇതരഭാഷാ ചിത്രങ്ങൾ പലപ്പോഴും വലിയ കളക്ഷൻ കേരളത്തിൽ നിന്ന് നേടുമ്പോൾ മലയാള ചിത്രങ്ങൾ കാണാൻ ആളില്ലെന്നാണ് പരാതി. എന്നാൽ അപൂർവ്വം ചിത്രങ്ങൾ വലിയ വിജയങ്ങളും ആവാറുണ്ട്. ഈ വർഷം ഇതുവരെ എഴുപതിലേറെ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടപ്പോൾ രോമാഞ്ചം മാത്രമാണ് കാര്യമായ വിജയം നേടിയത്. എന്നാൽ വലിയ ഇടവേളയ്ക്കു ശേഷം ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുകയാണ്. ഫഹദ് ഫാസിലിനെ ടൈറ്റിൽ കഥാപാത്രമാക്കി നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ 3.63 കോടിയാണ്. ഇതിൽ രണ്ട് ദിനങ്ങളിൽ ഒരു കോടിക്ക് മുകളിൽ ഗ്രോസ് നേടി ചിത്രം.…

    Read More »
  • Kerala

    ‘ക്യമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയിൽ ഒളിക്കുന്നത്’; എഐ ക്യാമറ വിവാദം: മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ക്യമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയിൽ ഒളിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലൂടെ മുൻ പ്രതിപക്ഷ നേതാവ് മൂന്ന് രേഖകൾ പുറത്തുവിട്ടത്. ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണെന്നും അതിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടതെന്നും ചെന്നിത്തല വിവരിച്ചു. ടെൻഡർ ക്വാളിഫൈ ചെയ്ത അക്ഷര ഇന്ത്യ PVT ക്ക് 10 വർഷത്തെ പ്രവർത്തന പരിജയമില്ലെന്നും കമ്പനിയുടെ വെബ്സൈറ്റിൽ ഇത് വ്യക്തമാണെന്നും ഇതിൻറെ രേഖയും പുറത്ത് വിടുന്നു എന്നും അദ്ദേഹം വിവരിച്ചു. ചെന്നിത്തലയുടെ കുറിപ്പ് എ.ഐ ക്യാമറ മൂന്ന് രേഖകൾ കൂടി പുറത്ത് വിടുന്നൂ… ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണ്. അതിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടത് ടെൻഡർ ക്വാളിഫൈ ചെയ്ത…

    Read More »
  • Health

    ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

    ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന ‘ക്ലാസിക്കല്‍ ഡെങ്കിപ്പനി’, രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ ‘ഡെങ്കി ഹെമറാജിക് ഫീവര്‍’, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ‘ഡെങ്കിഷോക് സിന്‍ഡ്രോം’ എന്നിവയാണിവ. വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ…

    Read More »
  • Local

    കോഴിക്കോട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു 

    കോഴിക്കോട്:കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയില്‍ കരുമലയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരപ്പറമ്ബ് നാരോത്ത് ലൈന്‍ ഉദയന്റെ മകള്‍ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.   ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടം.ബൈക്ക് എകരൂല്‍ ഭാഗത്ത് നിന്നും ടിപ്പര്‍ ലോറി കണ്ണൂരില്‍ നിന്നും വരികയായിരുന്നു.   ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനായ യുവാവ് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വേങ്ങേരി കലൂട്ടി താഴം അഭിലാഷിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്.

    Read More »
  • Crime

    ജീവനൊടുക്കിയത് ഭർതൃവീട്ടിലെ മാനസിക പീഡനം സഹിക്കവയ്യാതെ, നിർണായകമായത് അനുപ്രിയയുടെ മുറിയിൽനിന്ന് കണ്ടെടുത്ത കത്ത്; ഭർത്താവ് ഒന്നാംപ്രതി, ഭർത്താവിന്‍റെ അച്ഛനും അമ്മയും അകത്തായി

    തിരുവനന്തപുരം: ഭർതൃ വീട്ടിലെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് വീട്ടിൽ നിന്നും കണ്ടെടുത്ത കത്ത്. അനുപ്രിയയുടെ റൂമിൽ നിന്നാണ് പൊലീസ് ആറ് പേജുള്ള കത്ത് കണ്ടെത്തിയത്. ഭർത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള കാര്യങ്ങളാണ് ആറ് പേജ് കത്തിൽ പറയുന്നത്. ഗർഭം അലസിയതിന് പിന്നാലെയാണ് ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം സഹികെടുന്ന നിലയിലെക്ക് എത്തിയതെന്നും കത്തിൽ വിവരമുണ്ട്. ഗർഭിണിയായ അനുപ്രിയക്ക് അബോർഷൻ ആയതോടെ ഭർത്താവിൻറെ വീട്ടുകാർ മാനസികമായി ഉപദ്രവിച്ചുവെന്നാണ് കത്തിൽ പറയുന്നത്. ഭർത്താവിനെ അനുപ്രിയ ഇക്കാര്യം അറിയിച്ചു. എന്നാൽ ഭർത്താവും അബോർഷൻറെ പേരിൽ അനുപ്രിയയെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു. ഇതോടെ അനുപ്രിയ കടുത്ത മാനസിക സമ്മർദ്ദത്തിലായി. പിന്നാലെയാണ് അനുപ്രിയ ജീവനൊടുക്കിയതെന്നാണ് വ്യക്തമാകുന്നത്. കേസിൽ അനുപ്രിയയുടെ ഭർത്താവിൻറെ അച്ഛനും അമ്മയുമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. അഞ്ചൽ ഏരൂർ സ്വദേശികളായ മൻമഥൻ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭർത്താവ് മനു ഗൾഫിലാണുളളത്. സ്ത്രീധന പീഡനം, ഗാർഹിക…

    Read More »
  • India

    ‘കേരള സ്റ്റോറി’ സിനിമ കാണാന്‍ മഹാരാഷ്ട്രയിൽ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം 

    മുംബൈ: ‘ദി കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവര്‍. മഹാരാഷ്‌ട്രയിലെ സോലാപൂര്‍ ജില്ലയിലെ അക്കല്‍കോട്ട് പട്ടണത്തില്‍ നിന്നുള്ള സാധു മഗര്‍ എന്ന ഓട്ടോ ഡ്രൈവറാണ് കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓട്ടോയില്‍ വിവരങ്ങൾ അടങ്ങിയ ബാനറും ഇയാൾ പതിച്ചിട്ടുണ്ട്.നിരവധി ഹിന്ദു സ്ത്രീകള്‍  ലൗ ജിഹാദിന് ഇരയായതിനാൽ കെണികളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും എനിക്കാഗ്രഹമുണ്ട് അതിനാലാണ് ഈ‌ ഓഫർ വച്ചത്-സാധു മഗർ പറയുന്നു.

    Read More »
  • Kerala

    രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കേണ്ട സർക്കാർ തന്നെ ഇക്കാര്യത്തിൽ വിപരീത നിലപാട് സ്വീകരിക്കുന്നു, ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രമാണുള്ളത്: പിണറായി വിജയൻ

    തിരുവനന്തപുരം: ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ് സി വഴി രണ്ടു ലക്ഷത്തിലധികം പേർക്ക് കേരളം ജോലി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കേണ്ട സർക്കാർ തന്നെ ഇക്കാര്യത്തിൽ വിപരീത നിലപാട് സ്വീകരിക്കുന്നു. ആർഎസ്എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്. രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കൾ എന്നതാണ് ഹിറ്റ്ലറുടെ ആശയം. ആ ആശയം ആണ് ആർഎസ്എസ് കടം കൊണ്ടത്. ഹിറ്റ്ലറുടെ മാതൃക അംഗീകരിച്ച വിഭാഗം ആണ് ഇവർ. ഹിറ്റ്ലർ നടത്തിയ കൂട്ടക്കൊല ന്യായീകരിച്ചത് ആർഎസ്എസ് മാത്രമാണ്. ഇപ്പോഴും അതേ നിലപാട് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ പല ഭാഗത്തും അക്രമങ്ങൾ നടന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്തത് സംഘപരിവാരാണ്. ബിൽകീസ് ബാനു കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയത് സംഘ പരിവാർ ആണ്. ആർഎസ്എസ് നിലപാട് സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു. ഞങ്ങൾ നിങ്ങൾക്ക് എതിരല്ല എന്ന് ബ്രിട്ടീഷുകാരോട്…

    Read More »
Back to top button
error: