IndiaNEWS

‘കേരള സ്റ്റോറി’ സിനിമ കാണാന്‍ മഹാരാഷ്ട്രയിൽ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം 

മുംബൈ: ‘ദി കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവര്‍. മഹാരാഷ്‌ട്രയിലെ സോലാപൂര്‍ ജില്ലയിലെ അക്കല്‍കോട്ട് പട്ടണത്തില്‍ നിന്നുള്ള സാധു മഗര്‍ എന്ന ഓട്ടോ ഡ്രൈവറാണ് കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഓട്ടോയില്‍ വിവരങ്ങൾ അടങ്ങിയ ബാനറും ഇയാൾ പതിച്ചിട്ടുണ്ട്.നിരവധി ഹിന്ദു സ്ത്രീകള്‍  ലൗ ജിഹാദിന് ഇരയായതിനാൽ കെണികളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും എനിക്കാഗ്രഹമുണ്ട് അതിനാലാണ് ഈ‌ ഓഫർ വച്ചത്-സാധു മഗർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: