Month: May 2023

  • NEWS

    കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പുതുക്കി നല്‍കുക ഒരു വര്‍ഷത്തേക്ക് മാത്രം

    കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഒരു വർഷത്തേക്ക് മാത്രമേ പുതുക്കി നൽകുകയുള്ളൂ. ഞായറാഴ്ച രാജ്യത്തെ ട്രാഫിക് വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെ ലൈസൻസുകൾ മൂന്ന് വർഷത്തേക്ക് പുതുക്കി നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒരു വർഷമായി പരിധി നിശ്ചയിച്ചത്. അതേസമയം കുവൈത്തിൽ വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നവർക്ക് ഇപ്പോഴത്തെപ്പോലെ മൂന്ന് വർഷത്തേക്ക് തന്നെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കി നൽകുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകൾ കുവൈത്ത് ട്രാഫിക് വകുപ്പ് കർശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യവസ്ഥകൾ പ്രകാരം മാത്രമേ ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കാൻ പ്രവാസികളെ അനുവദിക്കൂ എന്നാണ് ഇതിന്റെ ഭാഗമായി അറിയിച്ചിരുന്നതും. പരിശോധനകളിൽ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുകയും ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ടായിരുന്നു. നിലവിൽ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സർവകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികൾക്കാണ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്. അതിന് തന്നെ…

    Read More »
  • NEWS

    ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി; ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷം

    ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ എംബസി പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും ഒഴിപ്പിച്ച 231 പേർ കൂടി ഇന്ന് രാജ്യത്ത് തിരിച്ചെത്തി. രാവിലെയാണ് ജിദ്ദയിൽ നിന്നും ഇത്രയും പേരെ അഹമ്മദാബാദിൽ വിമാനത്തിൽ എത്തിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സുഡാനിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയവരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറ് കടന്നു. ഇതുവരെ മൂവായിരത്തോളം പേരെ സുഡാനിൽ നിന്നും ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

    Read More »
  • Kerala

    തിരുവനന്തപുരത്തു നിന്നും വിമാനത്തിൽ ‍ഐആര്സിടിസിയുടെ കാശ്മീർ യാത്ര

     തിരുവനന്തപുരം:അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന കാശ്മീര്‍ ഹെവന്‍ ഓണ്‍ എര്‍ത്ത് എക്സ് ട്രിവാന്‍ഡ്രം പാക്കേജ് കാശ്മീരിന്റെ കാണാക്കാഴ്ചകളും പാരമ്ബര്യങ്ങളും സംസ്കാരവും അറിയുവാനും അനുഭവിക്കുവാനും സഞ്ചാരികളെ ക്ഷണിക്കുന്ന യാത്രയാണ്.ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോനാമാര്‍ഗ്, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം യാത്രയില്‍ സന്ദര്‍ശിക്കും. 2023 ജൂണ്‍ 17, ജൂലൈ 1 എന്നിങ്ങനെ രണ്ടു തീയതികളിലായാണ് യാത്ര. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെ 7.30ന് പുറപ്പെടുന്ന ഫ്ലൈറ്റ് വൈകിട്ട് 5.35ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. ചെന്നെത്തുന്ന അന്നുതന്നെ ദാല്‍ തടാകത്തിലെ ശിക്കാര വള്ളത്തിലുള്ള യാത്രയും ചാര്‍ ചിനാര്‍ എന്ന ഫ്ലോട്ടിങ് ഗാര്‍ഡനിലെ കാഴ്ചകളും ആസ്വദിക്കാം. രണ്ടാമത്തെ ദിവസം സോന്‍മാര്‍ഗ് ആണ് സന്ദര്‍ശിക്കുന്നത്. 2800 മീറ്റര്‍ സമുദ്രനിരപ്പിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ മഞ്ഞുമൂടിയ പര്‍വ്വതങ്ങളുടെ കാഴ്ചയാണുള്ളത്. തജ്‌വാസ് ഹിമാനിയിലേക്കുള്ള യാത്രയാണ് വേനല്‍ക്കാലത്തെ ഇവിടുത്തെ ആകര്‍ഷണം. വൈകിട്ടോടെ തിരികെ ശ്രീനഗറിലേക്ക് വരും. ലോകോത്തര സ്കീയിങ് ഡെസ്റ്റിനേഷനായ ഗുല്‍മാര്‍ഗ് ആണ് മൂന്നാമത്തെ ദിവസം സന്ദര്‍ശിക്കുന്നത്.ആട്ടിടയന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പഹല്‍ഗാം ആണ്…

    Read More »
  • Kerala

    കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ;36000 രൂപ കെട്ടിവയ്ക്കണം

    കൊച്ചി:കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.കരുമാലൂര്‍ വെളിയത്തുനാട് സ്വദേശികളായ ചിറക്കല്‍ മാട്ടുപുറത്ത് വീട്ടില്‍ സിദ്ദിഖുള്‍ അക്ബര്‍ (20), ചാത്തന്‍കോടത്ത് വീട്ടില്‍ ഷബിന്‍ മാലിക് (20) എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് ഡ്രൈവര്‍ ചന്ദ്രലാലിനെ മര്‍ദ്ദിച്ചതിനും വാഹനത്തിന് നാശനഷ്ടം ഉണ്ടാക്കിയതിനുമാണ് കേസ്.പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിനെ ബസ് ഹോണ്‍ അടിച്ച്‌ മറികടന്നുപോയതില്‍ പ്രകോപിതരാവുകയും കുസാറ്റ് സിഗ്‌നല്‍ ജംഗ്ഷനില്‍ ബസ് നിറുത്തിയപ്പോള്‍ അതിക്രമിച്ച്‌ കയറി ആക്രമിക്കുകയായിരുന്നു. ബസിന്റെ സര്‍വീസ് മുടക്കിയതും പൊതുമുതല്‍ നശിപ്പിച്ചതും ഉള്‍പ്പെടെ 36000 രൂപയുടെ നഷ്ടംവരുത്തിയതായാണ് കണ്ടെത്തൽ.രണ്ടാളും ചേർന്ന് ഇത് കെട്ടിവയ്ക്കണം.ഡ്രൈവറെ മർദ്ദിച്ചതിന് വേറെയാണ് കേസ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • India

    ചത്തീസ്ഗഢില്‍ വീണ്ടും ക്രൈസ്തവേട്ട; പ്രാർത്ഥനാ കൂട്ടത്തെ നൂറോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

    റായ്പൂർ: വീട്ടിൽ പ്രാർത്ഥന നടക്കവെ ക്രിസ്ത്യാനികൾക്ക് നേരെ സംഘപരിവാർ ആക്രമണം.മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ മണ്ഡലമായ പടാനിലെ അമലേശ്വര്‍ ഗ്രാമത്തില്‍ നടന്ന ക്രൈസ്തവ പ്രാര്‍ത്ഥനായോഗത്തിനിടയ്ക്കാണ് നൂറോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ദന്തഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാര്‍ത്ഥന യോഗമാണ് ഞായറാഴ്ച്ച പകല്‍ ആക്രമിക്കപ്പെട്ടത്.ദണ്ഡടക്കമുള്ള ആയുധങ്ങളുമായി എത്തിയവര്‍ വീടിനുള്ളിൽ കടന്ന് ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ ഏഴ് പേർക്ക് പരിക്കുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം ഇവർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നും ആക്ഷേപമുണ്ട്.   പൊലീസുകാരുടെ മുന്നില്‍വെച്ച്‌ സ്ത്രീകളടക്കമുള്ളവരെ ബജ്റംഗ്ദളുകാര്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇതിനിടെ അനുമതിയില്ലാതെ സംഘം ചേര്‍ന്നുവെന്ന് കാട്ടി ഡോക്ടർ വിജയ് സാഹു, ഭാര്യ പ്രീതി സാഹു (30) അടക്കം ഇരുപതോളം വിശ്വാസികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.  .

    Read More »
  • NEWS

    ചൈനയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

    ബെയ്ജിങ്:ചൈനയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് വിളയൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരണപെട്ടു. നഞ്ചിങ് യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന വിളയൂര്‍ സ്വദേശിയായ മുഹമ്മദ് ജസീമാണ് മരിച്ചത് .ഇയാള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ചെറുകര സ്വദേശി ജാസിമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് ഈസ്റ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ 18 ബാച്ചില്‍ പഠിക്കുകയാണ് ജാസിം.ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

    Read More »
  • India

    കടുത്ത സാമ്ബത്തിക പ്രതിസന്ധി;ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിക്കുന്നു

    മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻസ് രാജ്യത്ത് സർവീസ് നിർത്തലാക്കുന്നു.വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ആഭ്യന്തര വിമാന കമ്പനിയാണ് ഗോ ഫസ്റ്റ്. പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിനായി ‍ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍.സി.എല്‍.റ്റി) അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം.മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ വിമാന സര്‍വീസ് റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ നീക്കം. മാര്‍ച്ചിലെ കണക്കനുസരിച്ച്‌ 8.95 ലക്ഷം പേരാണ് ഗോ ഫസ്റ്റ് വഴി യാത്ര ചെയ്തത്. പ്രതിദിനം 200 നടുത്ത് ആഭ്യന്തര സര്‍വീസുകളാണ് ഗോ ഫസ്റ്റ് നടത്തുന്നത്. വേനല്‍ക്കാലത്ത് 220 സര്‍വീസുകള്‍ നടത്താന്‍ അനുമതിയും ലഭിച്ചിട്ടുണ്ട്. ഡി.ജി.സി.എയുടെ ഡേറ്റ പ്രകാരം മാര്‍ച്ചിലാണ് കമ്ബനി ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ളത്.   നേരത്തെ ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒമ്പത് ശതമാനം ഓഹരിയുടമകളാണ്.5000 ജീവനക്കാരാണ് ഉള്ളത്.

    Read More »
  • Crime

    സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു

    കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും ചൂണ്ടികാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപെട്ടാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

    Read More »
  • Business

    2023 മെയ് മാസത്തിൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് പ്രധാന സാമ്പത്തിക മാറ്റങ്ങൾ

    2023 മെയ് ഒന്ന് മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക കാര്യങ്ങളിൽ മാറ്റം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുമെന്നതിനാൽ ഇവ അറിഞിരിക്കേണ്ടത് പ്രധാനമാണ്. മെയ് മാസത്തിൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് പ്രധാന സാമ്പത്തിക മാറ്റങ്ങൾ ഇതാ. പിഎൻബി എ ടി എം ചാർജുകൾ മതിയായ പണമില്ലാത്തതിനാൽ, പരാജയപ്പെട്ട എടിഎം ഇടപാടുകൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് മെയ് ഒന്ന് മുതൽ 10 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് പിഎൻബിയുടെ വെബ്‌സൈറ്റ് പറയുന്നു. ഡെബിറ്റ് കാർഡുകൾക്കും പ്രീപെയ്ഡ് കാർഡുകൾക്കും വാർഷിക മെയിന്റനൻസ് ചാർജുകൾ പുതുക്കാനുള്ള നടപടിയിലാണ് ബാങ്ക്. എസ്ബിഐ ക്രെഡിറ്റ് കാർഡ് എസ്ബിഐ കാർഡ് വെബ്സൈറ്റ് അനുസരിച്ച്, AURUM കാർഡ് ഉടമകൾക്ക് 2023 മെയ് 1 മുതൽ ടാറ്റ ക്ലിക് ലക്ഷ്വറിയിൽ നിന്ന് വൗച്ചർ ലഭിക്കും. ഈസി ഡൈനർ പ്രൈം, ലെൻസ്കാർട്ട് ഗോൾഡ് അംഗത്വ ആനുകൂല്യങ്ങൾ മേൽപ്പറഞ്ഞ തീയതി പ്രകാരം ഇനി AURUM കാർഡിനൊപ്പം ലഭ്യമാകില്ല. ഉയർന്ന ഇപിഎസ് പെൻഷൻ എംപ്ലോയീസ് പെൻഷൻ സ്കീമിൽ (ഇപിഎസ്)…

    Read More »
  • India

    ബിൽക്കിസ് ബാനു കേസിൽ ജൂലൈയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി

    ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജൂലൈയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കും മുമ്പ് തീർപ്പുണ്ടാകില്ല. പ്രതികൾക്കെല്ലാം നോട്ടീസ് കിട്ടിയിട്ടില്ല എന്ന സാങ്കേതിക വിഷയം കോടതി അംഗീകരിക്കുകയായിരുന്നു. ബിൽക്കിസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.

    Read More »
Back to top button
error: