LocalNEWS

കോഴിക്കോട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു 

കോഴിക്കോട്:കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയില്‍ കരുമലയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കാരപ്പറമ്ബ് നാരോത്ത് ലൈന്‍ ഉദയന്റെ മകള്‍ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

 

Signature-ad

ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടം.ബൈക്ക് എകരൂല്‍ ഭാഗത്ത് നിന്നും ടിപ്പര്‍ ലോറി കണ്ണൂരില്‍ നിന്നും വരികയായിരുന്നു.

 

ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനായ യുവാവ് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വേങ്ങേരി കലൂട്ടി താഴം അഭിലാഷിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: