KeralaNEWS

‘ക്യമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയിൽ ഒളിക്കുന്നത്’; എഐ ക്യാമറ വിവാദം: മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ക്യമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയിൽ ഒളിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലൂടെ മുൻ പ്രതിപക്ഷ നേതാവ് മൂന്ന് രേഖകൾ പുറത്തുവിട്ടത്. ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണെന്നും അതിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടതെന്നും ചെന്നിത്തല വിവരിച്ചു. ടെൻഡർ ക്വാളിഫൈ ചെയ്ത അക്ഷര ഇന്ത്യ PVT ക്ക് 10 വർഷത്തെ പ്രവർത്തന പരിജയമില്ലെന്നും കമ്പനിയുടെ വെബ്സൈറ്റിൽ ഇത് വ്യക്തമാണെന്നും ഇതിൻറെ രേഖയും പുറത്ത് വിടുന്നു എന്നും അദ്ദേഹം വിവരിച്ചു.

Signature-ad

ചെന്നിത്തലയുടെ കുറിപ്പ്

എ.ഐ ക്യാമറ മൂന്ന് രേഖകൾ കൂടി പുറത്ത് വിടുന്നൂ…
ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണ്. അതിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടത്
ടെൻഡർ ക്വാളിഫൈ ചെയ്ത അക്ഷര ഇന്ത്യ PVT ക്ക് 10 വർഷത്തെ പ്രവർത്തന പരിജയമില്ല
കമ്പനിയുടെ വെബ്സൈറ്റിൽ ഇത് വ്യക്തം ഇതിൻ്റെ രേഖ പുറത്ത് വിടുന്നൂ…
1.Technical Evaluation summery Report.
2. Financial Bid Evaluation Summery Report ഈ രണ്ട് റിപ്പോർട്ട്കളുടെയും രേഖ പുറത്ത് വിട്ടു.
തലക്കെട്ട് മാത്രം മാറ്റി എഴുതിയ റിപ്പോർട്ട് ഒറ്റ നോട്ടത്തിൽ തന്നെ തട്ടിപ്പ് റിപ്പോർട്ട് അണെന്ന് ആർക്കും ബോധ്യമാകും…
1. സേഫ് കേരള പദ്ധതിയുടെ എ.ഐ ക്യാമറയുടെ മറവിൽ നടക്കുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരാനായി ഞാനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വളരെയേറെ രേഖകൾ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്. സർക്കാരും കെൽട്രോണും ഒളിച്ചു വച്ചിരുന്ന രേഖകളാണവ. അവ ഒന്നും ഖണ്ഡിക്കാൻ സർക്കാരിനോ കെൽട്രോണിനോ കഴിഞ്ഞിട്ടില്ല.
2. കഷ്ടിച്ച് 100 കോടിക്കകത്ത് ചെയ്യാൻ കഴിയുമായിരുന്ന ഒരു പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികൾക്ക് സർക്കാർ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
3. വ്യക്തമായ അന്വേഷണത്തിനും നടപടികൾക്കും പകരം സർക്കാരും കെൽട്രോണും ഇപ്പോഴും ഉരുണ്ടുകളി തുടരുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കെൽട്രോൺ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒൻപത് രേഖകൾ പ്രസിദ്ധീകരിച്ചത്.
4. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങൾക്ക് സുരക്ഷിതമെന്ന് കണ്ട ഡോക്കുമെന്റുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നവയാണ്.
5. ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണ്. അതിലെ ഗുരുതരമായ ക്രമക്കേട് ഞാൻ തെളിവ് സഹിതം പുറത്ത് വിടുകയണ്.
റിപ്പോർട്ടിലെ സീരിയൽ നമ്പർ 4 ൽ 2. 2. എന്ന കോളത്തിൽ ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് നിഷ്്കർഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടെന്ന് ടിക് മാർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അക്ഷരാ എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017 ൽ ആന്നെന്ന് അവരുടെ വെബ്‌സൈറ്റിൽ പറയുന്ന രേഖ ഞാൻ നിങ്ങൾക്ക് നൽകാം. അതായത് ആ കമ്പനി രൂപീകരിച്ചിട്ട് 6 വർഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. അപ്പോൾ ഈ റിപ്പാർട്ടിന്റെ sanctityഎന്താണ്? എത്ര അവധാനതയോടെയാണ് ഈ പദ്ധതി നടത്തിപ്പെന്ന് അറിയാൻ ഈ ഒരൊറ്റ ഉദാഹരണം മതി.
6. ഇപ്പോഴും ചിലപ്രധാന രേഖകൾ മറച്ചു വച്ചാണ് കെൽട്രോൺ ഡോക്കുമെന്റുകൾ വെബ്‌സൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
7. ഞാൻ രണ്ട് സുപ്രധാന ഡിജിറ്റൽ രേഖെകൾ കൂടി പുറത്ത് വിടുകയാണ്
1.Technical Evaluation summery Report.
2. Financial Bid Evaluation Summery Report
ഇവ രണ്ടും ഒറ്റനോട്ടത്തിൽ തന്നെ തട്ടിക്കൂട്ട് റിപ്പോർട്ടുകളെന്ന് മനസിലാവും. രണ്ടിന്റെയും തലക്കെട്ടിൽ ചെറിയ വ്യത്യാസം ഉണ്ടെന്നേയുള്ളൂ. കോപ്പികൾ നിങ്ങൾക്ക് നൽകാം. ഡിജിറ്റൽ കോപ്പികൾ ആയതിനാലാണ് പങ്കെടുത്തവരുടെ ഒപ്പില്ലാത്തത്
8. സർക്കാരും കെൽട്രോണും ഒളിച്ചു വച്ചിരുന്ന സുപ്രധാന രേഖകളാണ് ഇവ. അവയാണ് ഞാൻ പുറത്തു വിട്ടത്. ഇനി ഈ രണ്ട് രേഖടെയും വിശദമായ റിപ്പോർട്ടുകൾ ‘ (അതായത് Technical Evaluation Report, Financial Bid Evaluation Report എന്നിവ ) സർക്കാരും കെൽട്രോണും ഇപ്പോഴും ബോധപൂർവ്വം മറച്ചു വെച്ചിരിക്കുകയാണ്. ഇതും താമസിയാതെ പുറത്ത് വരും.
9. സർക്കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഈ പദ്ധതിയുടെ ടെൻഡർനടപടി ക്രമങ്ങൾ ഉത്തരവാകുമ്പോൾ തന്നെ ഇവ ബന്ധപ്പെട്ട വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020 തന്നെ ഈ രേഖകൾ എല്ലാം പ്രസിദ്ധികരിക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ല.
10. സർക്കാർ ഏജൻസികൾ ടെൻഡർ വിളിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ 3.8.2018 – ലെ സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. ഇവിടെ അവ ലംഘിക്കപ്പെട്ടിരിക്കുന്നു. രേഖകൾ പലതും വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പ് മാത്രമാണ്.
11. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ ഈ കൊള്ളയെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചത്
12. ഞാൻ ഇപ്പോൾ പുറത്തു വിട്ട രേഖകൾ പ്രകാരം നാല് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തിരിക്കുന്നത്. Akshara Enterprises India Pvt.Ltd, Ashoka Buildcon Ltd, Gujarath Infotech Ltd, SRIT India Pvt Ltd. എന്നീ കമ്പനികളാണവ.
13. ഇതിൽ Gujarath Infotech ഒഴികെയുള്ള മറ്റ് മൂന്ന് കമ്പനികൾക്കും Technical Evaluation ൽ qualification നൽകി.
എന്നാൽ യോഗ്യതയില്ലാത്ത Akshara Enterprises India Pvt.Ltd നെ എങ്ങനെ ഉൾപ്പെടുത്തി ?
14. പദ്ധതിയുടെ ടെണ്ടർ നേടിയ SRIT ക്കാകട്ടെ ട്രാഫിക് നിരീക്ഷണത്തിനുള്ള ക്യാമറ വച്ചുള്ള മുൻപരിചയം ഇല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട. അത് കാരണം അവർ അഞ്ചോളം കമ്പനികളെയാണ് ആശ്രയിച്ചത്. അവയിൽ പലതും തട്ടിക്കൂട്ട് കമ്പനികളുമാണ്.
15. ഇവിടെ രണ്ടു ചോദ്യങ്ങൾ ഉയരുന്നു. ട്രാഫിക് ക്യാമറകൾ സ്ഥാപിച്ച് മുൻപരിചയമില്ലാത്ത SRIT ക്ക് എങ്ങനെ Technical Evaluation നിൽ Qualification നൽകി ? പത്ത് വർഷത്തെ പ്രവർത്തന പരിചയമില്ലാത്ത Akshara Enterprises India Pvt.Ltd നെ എങ്ങനെ ടെണ്ടർ നടപടികളിൽ ഉൾപ്പെടുത്തി?
16. ടെണ്ടറിൽ ഒത്തുകളി നടന്നു എന്നതിന്റെ സൂചന കളാണ് പുറത്തു വന്ന രേഖകൾ നൽകുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ടെണ്ടർ നടപടികൾ നടന്നു എന്ന് തെളിയിക്കുന്നതാണ് കെൽട്രോൺ തന്നെ പുറത്ത് വിട്ട രേഖകളെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യപ്പെടുന്ന കാര്യമാണ്…

Back to top button
error: