പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നല്‍കിയ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.ഇയാള്‍ പിന്നീട് മൊഴി മാറ്റിയെങ്കിലും പൊലീസ് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചിരുന്നു.കോടിയേരി ബലാകൃഷ്ണന്റെ വീട് ആക്രമിച്ചത് ഉള്‍പ്പെടെ 10 കേസില്‍ പ്രതിയാണ് ശബരി.
ജില്ലയിലെ പ്രമുഖ ആര്‍എസ്‌എസ് നേതാവും ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമായ വി ജി.ഗിരി കുമാറാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബൈക്കിലെത്തിയ രണ്ട് പേര്‍ ആശ്രമം തീയിട്ടെന്നും അതിലൊന്ന് ഇന്ന് അറസ്റ്റിലായ ശബരിയാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശ്രമം തീവയ്ക്കുന്നതിന് മുമ്ബും ശേഷവും പ്രതികള്‍ ഗിരി കുമാറിനെ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ട്.