CrimeNEWS

ഗര്‍ഭമലസിപ്പിക്കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആശുപത്രിയില്‍; പോക്‌സോ കേസില്‍ ഭര്‍ത്താവ് പിടിയില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ചന്തിരൂര്‍ വെളുത്തുള്ളി ബണ്ടില്‍ ആദര്‍ശിനെ (24) പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

പെണ്‍കുട്ടിയെ പിന്നീട് വീട്ടുകാരുടെ സഹായത്തോടെ ഇയാള്‍ വിവാഹം കഴിച്ചതായും വ്യക്തമായി. ശൈശവ വിവാഹത്തിന് ഇരുവരുടെയും മാതാപിതാക്കളുടെ പേരില്‍ കേസെടുക്കും.

Signature-ad

ഗര്‍ഭം അലസിപ്പിക്കുന്നതിനായി പെണ്‍കുട്ടിയും കുടുംബവും ആശുപത്രിയില്‍ എത്തിയിരുന്നു. സംശയം തോന്നി ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ് പെണ്‍കുട്ടി. പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: