Month: May 2023

  • Kerala

    വിവാദങ്ങള്‍ തുടരുമ്പോഴും, എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി

    തിരുവനന്തപുരം: വിവാദങ്ങള്‍ തുടരുമ്പോഴും, എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി .പല തവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്.കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്.ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ മാസം 10ന് മന്ത്രി വിളിച്ച യോഗത്തിൽ അന്തിമതീരുമാനമെടുക്കും. അതിനിടെ എ.ഐ ക്യാമറ ഇടപാടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രതിപക്ഷ നേതാവ് ഇന്ന് പുറത്ത് വിട്ടു. ക്യാമറയും കണ്‍ട്രോള്‍ റൂമും വാര്‍ഷിക മെയിന്റനന്‍സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ പ്രെപ്പോസല്‍ നല്‍കിയത് ട്രോയ്‌സ് എന്ന കമ്പനിയാണ്. ട്രോയ്‌സില്‍ നിന്നും മാത്രമെ ഉപകരണങ്ങള്‍ വാങ്ങാവുവെന്ന് മറ്റ് കമ്പനികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നികുതി ഉള്‍പ്പെടെ 33.59 കോടിയും കണ്‍ട്രോള്‍ റൂമിനും സോഫ്ട് വെയറിനും സോഫ്ട് വെയര്‍ ലൈസന്‍സിനുമായി 10.27 കോടിയും ഫീല്‍ഡ് ഇന്‍സ്റ്റലേഷന് 4.93 കോടിയും വാര്‍ഷക മെയിന്റനന്‍സിന്…

    Read More »
  • Kerala

    കെ ഫോണില്‍ കറക്ക് കമ്പനികള്‍ക്ക് കരാര്‍ കിട്ടാന്‍ സര്‍ക്കാരിന്റെ ഒത്തുകളി; കരാര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ സര്‍ക്കാര്‍ പുകച്ച് പുറത്ത് ചാടിച്ചു: പ്രതിപക്ഷ നേതാവ്

    കൊച്ചി: കെ ഫോണിൽ ആദ്യ ടെൻഡർ നേടിയതും എം.എസ്.പി. ടെൻഡർ നേടിയതുമൊക്കെ അഴിമതി ക്യാമറ ഇടപാടിന് പിന്നിലുള്ള കറക്ക് കമ്പനികൾ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന് പുറമെ ഐ.എസ്.പി (Internet Service Provider), ഹാർഡ്വേയർ, സോഫ്ട്‌വെയർ എന്നിവ ലഭ്യമാക്കാൻ 2023 ജനുവരിയിൽ കെ ഫോൺ ടെൻഡർ ക്ഷണിച്ചു. എം.എസ്.പി കരാറിൽ പങ്കെടുക്കുന്നതിനാൽ എസ്.ആർ.ഐ.ടി അവർക്ക് പകരമായി കൺസോർഷ്യത്തിലെ മറ്റൊരു പാർട്ണറായ റയിൽടെല്ലിനെ പങ്കെടുപ്പിച്ചു. എ.ഐ ക്യാമറ തട്ടിപ്പിൽ കാർട്ടൽ ഉണ്ടാക്കാൻ സഹായിച്ച അക്ഷരയും ഈ കരാറിൽ പങ്കെടുത്തു. എന്നാൽ സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ സിറ്റ്‌സ എന്ന സ്റ്റാർട്ടപ്പ് കമ്പനിക്കാണ് കരാർ ലഭിച്ചത്. സ്റ്റാർട്ടപ്പ് കമ്പനിക്ക് ഇളവുകൾ നൽകാമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകളെ തുടർന്നാണ് സിറ്റ്‌സയ്ക്ക് കരാർ ലഭിച്ചത്. എന്നാൽ റെയിൽറ്റെലും അക്ഷരയും ഈ ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ഫോണിന് കത്തു നൽകി. കരാർ നിയമപരമാണെന്ന കെ ഫോണിന്റെ നിലപാടെടുത്തെങ്കിലും 2023 ഏപ്രിൽ മൂന്നിന് ഐ.ടി…

    Read More »
  • Kerala

    കുടുംബവഴക്കില്‍ കൂടപ്പിറപ്പുകളുടെ കുടിവെള്ളം മുട്ടിച്ചത് രണ്ടു വര്‍ഷം; ഒടുവില്‍ പ്ലമ്പര്‍ക്ക് ‘പണികിട്ടി’

    തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരങ്ങളുടെ വീട്ടിലേക്കുള്ള ലൈനില്‍ നിന്ന് കുടിവെള്ളം ചോര്‍ത്തിയ പ്ലമ്പര്‍ക്ക് കോടതി 10,000 രൂപ പിഴ വിധിച്ചു. ഉള്ളൂര്‍ ഭാസി നഗര്‍ കരിമ്പാലി ലെയ്നില്‍ ഗോപകുമാറിനെയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. ചോര്‍ത്തിയ വെള്ളത്തിനുള്ള ചാര്‍ജായി 20,000 രൂപയും വാട്ടര്‍ അതോറിട്ടിയില്‍ അടച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സര്‍വീസ് ലൈനില്‍ നിന്ന് ജലം മോഷ്ടിച്ചതാണ് ഗോപകുമാറിനെതിരായ കുറ്റം. ജലമോഷണം തടയുന്നതിനുള്ള 2008ലെ നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന ജില്ലയിലെ ആദ്യ കേസാണിത്. 2022 ഡിസംബറിലായിരുന്നു ജലമോഷണം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് തന്റെ സഹോദരങ്ങളായ പ്രേംകുമാറിനും പദ്മലതയ്ക്കുമാണ് ഗോപകുമാര്‍ രണ്ട് വര്‍ഷത്തോളം പണി കൊടുത്തത്. ഇവര്‍ക്കും സമീപത്തുള്ളവര്‍ക്കും വെള്ളമില്ലാതെ വന്നതോടെ പ്രേംകുമാറും പദ്മലതയും പരാതിയുമായെത്തിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാറിനെ കൈയോടെ പിടികൂടിയത്. 2020ല്‍ ഗോപകുമാര്‍ 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇരുനില വീട് നിര്‍മ്മിച്ചിരുന്നു. ഒരുനിലയില്‍ ഗോപകുമാറും കുടുംബവും രണ്ടാമത്തെ നിലയില്‍ വാടകക്കാരുമാണ് താമസിച്ചിരുന്നത്.…

    Read More »
  • Kerala

    ”വലിയ നടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും മകനെ വിട്ടില്ല, ഭയന്നത് ലഹരിയെ”

    പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്ന് ടിനി ടോം. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് ടിനി പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം. ”സിനിമയില്‍ ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ എന്റെ മകന് അവസരം ലഭിച്ചു. പക്ഷേ, മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാന്‍ പറ്റില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെക്കുറിച്ചായിരുന്നു ഭയം. 17-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരേ യുവാക്കളാണ് മുന്നില്‍ നില്‍ക്കേണ്ടത്. കല നമ്മുടെ ലഹരിയായി മാറട്ടെ,” ടിനി ടോം പറഞ്ഞു. മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഈയടുത്തായി ഉയരുന്നത്. മുതിര്‍ന്ന നടന്മാരും സംവിധായകരും അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട്…

    Read More »
  • Kerala

    ”എഐ ക്യാമറയില്‍ 100 കോടിയുടെ അഴിമതി; കണ്‍സോര്‍ഷ്യം യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തു”

    കൊച്ചി: എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഉപകരാറിനായി രൂപവത്കരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശന്‍ ആരോപിച്ചു.പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ പറഞ്ഞു. ”കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നത്” സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ നൂറ് കോടി പറ്റിച്ചത് കൂടാതെ…

    Read More »
  • Kerala

    ബീപ് അടിച്ചാല്‍ സാറ് ഫൈനടിക്കും! മദ്യപിക്കത്തയാള്‍ക്കും കാര്യമന്വേഷിച്ച പിതാവിനും പിഴ; തലയൂരാന്‍ പെടാപാടുമായി പോലീസ്

    തിരുവനന്തപുരം: മദ്യപിക്കാത്ത യുവാവിനെ കൊണ്ട് ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ പണി കിട്ടിയത് പോലീസിന്. ഇന്നലെ രാവിലെ കോലാനിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ബ്രീത്ത് അനലൈസറില്‍ ബീപ് ശബ്ദം കേട്ടതോടെ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വൈദ്യപരിശോധന നടത്തണമെന്നും യുവാവ് പറഞ്ഞു. കാര്യമന്വേഷിച്ച് എത്തിയ യുവാവിന്റെ പിതാവിനെ കൊണ്ട് ഊതിച്ചപ്പോഴും ശബ്ദം വന്നു. ബ്രീത്ത് അനലൈസറിന്റെ പ്രശ്നമാണെന്ന് മനസിലായതോടെ വൈദ്യപരിശോധന നടത്തണമെന്ന് യുവാവും പിതാവും ആവശ്യപ്പെട്ടു. ഇതോടെ പണി കിട്ടുമെന്ന് മനസിലായ പോലീസ് 500 രൂപ പെറ്റിയടച്ച് പോകാന്‍ പോലീസ് പറഞ്ഞു. കുറ്റം ചെയ്യാതെ പിഴ ഒടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ വിലാസം എഴുതിവാങ്ങി യുവാവിനെയും പിതാവിനയെും പറഞ്ഞയച്ചാണ് പോലീസ് തടിതപ്പിയത്.

    Read More »
  • India

    വിവാദ ചിത്രം ദ കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് സര്‍ക്കാർ

    ഭോപ്പാൽ:വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്ക് നികുതിയിളവ് പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് സര്‍ക്കാർ. ബിജെപിയും വിവിദ സംഘടനകളും നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ദ കേരള സ്‌റ്റോറി മധ്യപ്രദേശില്‍ നികുതി രഹിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രണയം നടിച്ച്‌ യുവതികളെ മതംമാറ്റി ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ദ കേരള സ്റ്റോറി’.അതേസമയം കേരളത്തിലും തമിഴ്നാട്ടിലും വ്യാപക പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്.

    Read More »
  • India

    വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി; ഖേദം പ്രകടിപ്പിച്ച് എയര്‍ഇന്ത്യ

    മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി. ഏപ്രില്‍ 23-നാണ് സംഭവം. പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. നാഗ്പുരില്‍നിന്ന് മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ചാണ് യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റത്. കുത്തേറ്റയുടന്‍ വിമാനത്തില്‍വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തയുടന്‍ വൈദ്യസഹായം നല്‍കി. പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ അപകടനില തരണം ചെയ്ത സ്ത്രീ ആശുപത്രി വിട്ടു. ആശുപത്രിയില്‍ എയര്‍ ഇന്ത്യ പ്രതിനിധിയും യാത്രക്കാരിക്ക് കൂട്ടുണ്ടായിരുന്നു. ഡിസ്ചാര്‍ജ് ആവുംവരെ ഇവര്‍ രോഗിക്കൊപ്പമുണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സംഭവത്തിനു പിന്നാലെ വിമാനത്തില്‍ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തി. യാത്രക്കാര്‍ക്ക് സംഭവിച്ച വേദനയിലും അസൗകര്യത്തിലും എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. പക്ഷിയും എലിയുമൊക്കെ എയര്‍ ഇന്ത്യയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു യാത്രക്കാരനെ തേള്‍ കുത്തുന്നത് അത്യപൂര്‍വമാണ്.

    Read More »
  • India

    മണിപ്പൂരിലേക്ക് കൂടുതൽ സൈന്യം; പോലീസ് മേധാവിയെ ചുമതലകളിൽ നിന്നും നീക്കി

    ഇംഫാൽ:സംഘര്‍ഷം തുടരുന്ന മണിപ്പൂരിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചു.കലാപം തണുക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ സൈന്യത്തെ അങ്ങോട്ടേക്ക് അയച്ചിരിക്കുന്നത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വഷളായതോടെ പൊലീസ് മേധാവിയെ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഡിജിപി പി.ഡോംഗുളിനെയാണ് നീക്കിയത്. എഡിജിപി അശുതോഷ് സിന്‍ഹയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി മണിപ്പൂരില്‍ കലാപകലുഷിതമായ സാഹചര്യമാണ് നിലവിലുള്ളത്.ഇതിനോടകം പതിമൂവായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതാണ് വിവരം.

    Read More »
  • Movie

    ”എടാ അരിക്കൊമ്പാ നിന്നെ സിനിമേലെടുത്ത്!” കറുമ്പന്റെ കുറുമ്പ് വെള്ളത്തിരയിലേക്ക്

    നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാര്‍പ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. കേരളത്തില്‍ ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോള്‍ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അരിക്കൊമ്പന്റെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുന്നു. എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍ ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി,…

    Read More »
Back to top button
error: