KeralaNEWS

ബീപ് അടിച്ചാല്‍ സാറ് ഫൈനടിക്കും! മദ്യപിക്കത്തയാള്‍ക്കും കാര്യമന്വേഷിച്ച പിതാവിനും പിഴ; തലയൂരാന്‍ പെടാപാടുമായി പോലീസ്

തിരുവനന്തപുരം: മദ്യപിക്കാത്ത യുവാവിനെ കൊണ്ട് ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ പണി കിട്ടിയത് പോലീസിന്. ഇന്നലെ രാവിലെ കോലാനിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം.

ബ്രീത്ത് അനലൈസറില്‍ ബീപ് ശബ്ദം കേട്ടതോടെ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വൈദ്യപരിശോധന നടത്തണമെന്നും യുവാവ് പറഞ്ഞു. കാര്യമന്വേഷിച്ച് എത്തിയ യുവാവിന്റെ പിതാവിനെ കൊണ്ട് ഊതിച്ചപ്പോഴും ശബ്ദം വന്നു.

Signature-ad

ബ്രീത്ത് അനലൈസറിന്റെ പ്രശ്നമാണെന്ന് മനസിലായതോടെ വൈദ്യപരിശോധന നടത്തണമെന്ന് യുവാവും പിതാവും ആവശ്യപ്പെട്ടു. ഇതോടെ പണി കിട്ടുമെന്ന് മനസിലായ പോലീസ് 500 രൂപ പെറ്റിയടച്ച് പോകാന്‍ പോലീസ് പറഞ്ഞു. കുറ്റം ചെയ്യാതെ പിഴ ഒടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ വിലാസം എഴുതിവാങ്ങി യുവാവിനെയും പിതാവിനയെും പറഞ്ഞയച്ചാണ് പോലീസ് തടിതപ്പിയത്.

Back to top button
error: