Month: May 2023

  • India

    കുക്കിംഗ് ഗ്യാസ് പെട്ടെന്ന് തീരുന്നുണ്ടോ…? ഗ്യാസ് കാര്യക്ഷമമായി ഉപയോഗിക്കാൻ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

        കുക്കിംഗ് ഗ്യാസിന് റോക്കറ്റ് പോലെയാണ് വില വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഗ്യാസ് കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനുള്ള ഏതാനും വഴികളാണ് ഇവിടെ പറയുന്നത്. ഗ്യാസ് ബില്ലില്‍ പണം ലാഭിക്കാം എന്നതിനൊപ്പം തന്നെ എല്‍പിജി വാതകം കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ, അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനും സാധിക്കും. ആദ്യം സിലിണ്ടറിലെ ഗ്യാസിന്റെ അളവ് അറിയുക എന്നതാണ്. പ്രധാനം. അത് എങ്ങനെയെന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം വീട്ടില്‍ തന്നെയുണ്ട്. ആദ്യം, ഒരു വലിയ കോട്ടണ്‍ തുണി എടുത്ത് വെള്ളത്തില്‍ മുക്കുക. ഇത് സിലിണ്ടറിന് ചുറ്റും നന്നായി വിരിച്ച്‌ 10 മിനിറ്റിനു ശേഷം പരിശോധിക്കുക. എത്ര ഭാഗം തുണി ഉണങ്ങാതിരിക്കുന്നോ അത്രയും ഭാഗം ഗ്യാസ് സിലിണ്ടറില്‍ അവശേഷിക്കുന്നു. കൂടാതെ, എല്‍പിജി ഗ്യാസ് കൂടുതല്‍ ചുവപ്പ് കലര്‍ന്ന നിറത്തിലാണെങ്കില്‍ നിങ്ങളുടെ ഗ്യാസ് തീരാന്‍ പോവുകയാണ്. ഗ്യാസ് ലാഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗം എന്നത് ഭക്ഷണം ഒരുമിച്ച്‌ പാചകം ചെയ്യുക എന്നതാണ്. അതായത്…

    Read More »
  • Kerala

    അനാശാസ്യം;പോലീസിനെ കണ്ട് ലോഡ്ജ് മുറിയില്‍ നിന്ന്  പുറത്തേക്ക് ചാടിയ ആസാം സ്വദേശിനിക്ക് ഗുരുതര പരിക്ക്

    കാസർകോട്: അനാശാസ്യം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് ലോഡ്ജ് മുറിയില്‍ നിന്ന്  പുറത്തേക്ക് ചാടിയ ആസാം സ്വദേശിനിക്ക് ഗുരുതര പരിക്ക്. ചെറുവത്തൂര്‍ ദേശീയപാതക്ക് സമീപത്തുള്ള ലോഡ്ജിലെ മൂന്നാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടിയ ആസാം സ്വദേശി റീന ബഹ്റ ( 21 ) യെ സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ചന്തേരയിലാണ് സംഭവം.പരിക്കേറ്റ യുവതിയെ പൊലീസ് വാഹനത്തില്‍ തന്നെ ചെറുവത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. പോലീസ് എത്തുമ്പോൾ യുവതി മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.ആസാം യുവതി ചെറുവത്തൂരില്‍ എത്താനിടയായ സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇവിടെ മയക്കുമരുന്ന് കച്ചവടവും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം:കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകുമെന്നത് വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടറിയരുതെന്ന് ഒരു കൂട്ടര്‍ക്ക് വലിയ നിര്‍ബന്ധമാണ്.അതിന് വേണ്ടി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നു.അവര്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടുന്നവരാണ്.കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകില്ല. യു ഡി എഫിന്‍്റെ ദുസ്ഥിതിയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ് യു ഡി എഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021ല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയത്. എന്നിട്ട് എന്തു സംഭവിച്ചു.ജനങ്ങള്‍ ഒന്നാകെ സര്‍ക്കാരിന്റെ കൂടെ നിന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഭരണത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണ് സര്‍ക്കാരിന് പ്രധാനം. ചിലര്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഇല്ലാക്കഥകള്‍ ഉണ്ടാക്കുകയാണ്, കെട്ടിച്ചമക്കുകയാണ്, ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പക്ഷേ ഒന്നും ഏശുന്നില്ല.കാരണം ഏശണമെങ്കില്‍ യുഡിഎഫിന്റെ സംസ്കാരമുള്ളവരായിരിക്കണം ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. ഭരണത്തിലിരിക്കുന്നത് എല്‍ഡിഎഫ് ആണ്. മന്ത്രിമാര്‍ അവരവരുടെ സംസ്കാരത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കെട്ടിച്ചമക്കുന്ന ആരോപണങ്ങളൊന്നും ഏശുന്നവരല്ല. അത്രയും സുതാര്യമായിട്ടാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം…

    Read More »
  • Kerala

    കേരളത്തിലേക്ക് സംഘപരിവാറിനെ വരവേല്‍ക്കാന്‍ പരവതാനി വിരിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് മണിപ്പൂർ: കാസിം ഇരിക്കൂർ

    മണിപ്പൂരിൽ ഭൂരിപക്ഷ മെയ്തേയ് വിഭാഗം ക്രൈസ്തവ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. നിഷ്ഠൂരമായ ആക്രമണങ്ങളില്‍ 17 വിശ്വാസികള്‍ കൊല്ലപ്പെടുകയും ഒട്ടനവധി ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയും പതിനായിരങ്ങളുടെ കൂട്ടപലായനത്തിന് വഴിവെക്കുകയും ചെയ്ത കലാപം കേരളത്തിലേക്ക് സംഘപരിവാറിനെ വരവേല്‍ക്കാന്‍ പരവതാനി വിരിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നോക്ക ഗോത്രവര്‍ഗക്കാര്‍ക്ക് മാത്രം അര്‍ഹതപ്പെട്ട സംവരണം രാഷ്ട്രീയ -സാമൂഹിക രംഗത്ത് ആധിപത്യമുള്ള ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് കൂടി നല്‍കാനുള്ള ബിജെ.പി സര്‍ക്കാരുകളുടെ നീക്കമാണ് ഗോത്രമേഖലയില്‍ രോഷം വിളിച്ചുവരുത്തിയതും കലാപത്തിലേക്ക് വഴുതിമാറിയതും.ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ക്രൈസ്തവ വിശ്വാസികള്‍ സുരക്ഷിതരാണെന്നും കേരളത്തിലേക്ക് കാവിരാഷ്ട്രീയത്തിെന്‍റെ വരവില്‍ ആശങ്ക വേണ്ടെന്നും പരസ്യമായി പ്രസ്താവന നടത്തിയ മതമേലധ്യക്ഷന്മാരായ ആലഞ്ചേരിക്കും പാംപ്ലാനിക്കും യൂലിയോസിനും ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളീയര്‍ക്ക് താല്‍പര്യമുണ്ടെന്നും കാസിം ഇരിക്കൂര്‍ ചോദിച്ചു. മണിപ്പൂര്‍ ഒരു പാഠമാണ്.അവിടെ ന്യൂനപക്ഷങ്ങള്‍ 41 ശതമാനമുണ്ടായിട്ടും വര്‍ഗീയശക്തികളുടെ കുടിലതക്ക് മുന്നില്‍ ജീവന്‍ നല്‍കുകയോ പ്രാണനും കൊണ്ടോടി രക്ഷപ്പെടുകയോ മാത്രമാണ്…

    Read More »
  • India

    മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമാകുന്നു; മരിച്ചവരുടെ എണ്ണം 54

    ഇംഫാൽ:മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരുന്നു.ഇതുവരെ 54 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.150 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.13000 ൽ അധികം പേരെ വിവിധ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇംഫാല്‍ താഴ്‌വരയില്‍ ശനിയാഴ്ച ഗതാഗതം പുനരാരംഭിക്കുകയും കടകള്‍ വീണ്ടും തുറക്കുകയും ചെയ്തതോടെയാണ് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയത്. എന്നാല്‍ ഇവിടങ്ങളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശം സായുധ സേനകളുടെ കനത്ത സുരക്ഷയിലാണ്. മരിച്ചവരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും മറ്റു 15 പേരുടെ മൃതദേഹങ്ങള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഏഫ് മെഡിക്കല്‍ സയന്‍സിലും സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 23 പേരുടെ മൃതദേഹങ്ങൾ ലാംഫെലിലുള്ള റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.   സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സുരക്ഷാ സേനയുടെ ഇടപെടലുകളെ തുടര്‍ന്ന് മെച്ചപ്പെട്ടുവരികയാണെന്ന്  മുഖ്യമന്ത്രി ബിരേന്‍ സിംഗ് അറിയിച്ചു.മുഖ്യമന്ത്രി ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ എന്‍പിപി, എന്‍പിഎഫ്, സിപിഐഎം, ആംആദ്മി പാര്‍ട്ടി,…

    Read More »
  • Kerala

    മെഡിക്കൽ നീറ്റ് പരീക്ഷ നാളെ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ് യുജി നാളെയാണ് നടക്കുന്നത്.പരീക്ഷ എഴുതാന്‍ എത്തുമ്ബോള്‍ പാലിക്കേണ്ട    വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് നോക്കാം. പരീക്ഷാ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ഡ്രസ് കോഡ് നിര്‍ദേശിച്ചിട്ടുണ്ട്. വസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലോഹക്കൊളുത്ത് പോലും പ്രശ്നമായേക്കാം എന്നതിനാല്‍ കുട്ടികള്‍ ഡ്രസ് കോഡില്‍ അത്യന്തം ശ്രദ്ധ പുലര്‍ത്തണം. 1.15നു തന്നെ പരീക്ഷാര്‍ഥികള്‍ സീറ്റില്‍ എത്തിയിരിക്കണം. 1.30നു ശേഷം ഹാജരാകുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അതേസമയം, മതാചാര പ്രകാരമുള്ള ഇളവുകള്‍ ആവശ്യമുള്ളവര്‍ 12.30നു മുന്‍പെങ്കിലും എത്തണം. മെഡിക്കല്‍ കാരണങ്ങളാലുള്ള ഇളവുകള്‍ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിനു മുന്‍പ് എന്‍ടിഎയുമായി ബന്ധപ്പെട്ടവര്‍ക്കു മാത്രമാകും. ആണ്‍കുട്ടികള്‍ക്കുള്ള ഡ്രസ് കോഡ് ഇളംനിറത്തിലുള്ള അരക്കൈ ഷര്‍ട്ട് / ടീഷര്‍ട്ട്. ഇളംനിറത്തിലുള്ള പാന്റ്സ്. ഇതിനു വലിയ ബട്ടണ്‍, സിബ്ബ്, ധാരാളം പോക്കറ്റുകള്‍ എന്നിവ അനുവദനീയമല്ല കുര്‍ത്ത, പൈജാമ എന്നിവ അനുവദിക്കില്ല. വള്ളിച്ചെരിപ്പ്, സാധാരണ ചെരിപ്പ് എന്നിവ ആകാം. ഷൂസ് അനുവദിക്കില്ല വാച്ച്‌, ബ്രേസ്‌ലെറ്റ്, തൊപ്പി, ബെല്‍റ്റ്…

    Read More »
  • India

    മദ്യത്തിന്‍റെ വില കുറച്ച്‌ തെലങ്കാന സര്‍ക്കാർ

    ഹൈദരാബാദ്: മദ്യത്തിന്‍റെ വില കുറച്ച്‌ തെലങ്കാന സര്‍ക്കാരിന്‍റെ ഉത്തരവ്.ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഓരോ ഫുള്‍ ബോട്ടിലിനും 40 രൂപയും 375 മില്ലി ലിറ്ററിന് 20 രൂപയും 180 മില്ലി ലിറ്ററിന് 10 രൂപയുമാണ് കുറയുക.അതേസമയം ബിയറിന്‍റെ വിലയില്‍ മാറ്റമില്ല.പുതിയ നിരക്കുകള്‍ അടുുത്ത വെള്ളിയാഴ്ച മുതൽ ‍പ്രാബല്യത്തിൽ വരും   വ്യാഴാഴ്‌ച വരെ മദ്യഷാപ്പുകളിലും ഡിപ്പോകളിലും സൂക്ഷിച്ചിരിക്കുന്ന സ്‌റ്റോക്ക് പഴയ വിലയില്‍ തന്നെ വില്‍ക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളിയാഴ്‌ച മുതല്‍  മദ്യത്തിന് പുതുക്കിയ വിലയാകും ഈടാക്കുക.മദ്യത്തിന്‍റെ വില സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് രണ്ട് ദിവസത്തിനകം പുറത്തിറക്കും.   കഴിഞ്ഞ വര്‍ഷം മെയില്‍ തെലങ്കാനയില്‍ മദ്യത്തിന്‍റെ വില വര്‍ധിപ്പിച്ചിരുന്നു.

    Read More »
  • India

    പോലീസ് കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി; തമിഴ്നാട്ടിൽ ഗവർണർ ഡിജിപി പോര് മുറുകുന്നു

    ചിദംബരം:തമിഴ്‌നാട്ടിലെ ദീക്ഷിതര്‍ കുടുംബത്തിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി എന്ന ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ ആരോപണത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുള്ളത്. ചിദംബരത്ത് ശൈശവ വിവാഹം വര്‍ധിക്കുന്നുവെന്ന തരത്തിലുള്ള പരാതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തമിഴ്നാട് സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്കൊടുവില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ശൈശവ വിവാഹത്തിന് നിര്‍ബന്ധിതരാണെന്ന് പറയപ്പെടുന്ന പെണ്‍കുട്ടികളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം ഇരുവിരല്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി എന്നാണ് ആരോപണം. ഇരുവിരല്‍ കന്യകാത്വ പരിശോധന സുപ്രീം കോടതി നിരോധിച്ചിരുന്നു. പോലീസ് നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ഗവർണർ ആര്‍.എന്‍. രവി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. കന്യകാത്വ പരിശോധനയ്ക്ക് ശേഷം, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും ഗവർണർ ആരോപിക്കുന്നുണ്ട്. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതിയിരുന്നുവെങ്കിലും  സ്റ്റാലിന്‍ ഒരു നടപടിയും…

    Read More »
  • Kerala

    ഫേസ്ബുക്കിലൂടെ പരിചയം;ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയെ കബിളിപ്പിച്ച്‌ 81 ലക്ഷം തട്ടിയ നൈജീരിയന്‍ യുവാവ് അറസ്റ്റില്‍

    ചങ്ങനാശേരി:വീട്ടമ്മയെ കബിളിപ്പിച്ച്‌ 81 ലക്ഷം തട്ടിയ നൈജീരിയന്‍ യുവാവ് അറസ്റ്റിൽ. ഇസിചിക്കു എന്ന 26കാരനെയാണ് കോട്ടയം സൈബര്‍ പൊലീസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. 30 കോടിയുടെ സമ്മാനം ലഭിച്ചുവെച്ച്‌ പറഞ്ഞ് വിശ്വസിപ്പിച്ച്‌ പലപ്പോഴായി ഇയാള്‍ 81 ലക്ഷം രൂപ വീട്ടമ്മയില്‍ നിന്നും തട്ടിയെന്നാണ് കേസ്. 2021ലാണ് അന്ന മോര്‍ഗന്‍ എന്ന യുകെ സ്വദേശിനിയുടെ വ്യാജ ഫേയ്‌സ്‌ബുക്ക് അക്കൗണ്ടിലൂടെ ഇയാള്‍ വീട്ടമ്മയെ ബന്ധപ്പെടുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയെ ബന്ധുപ്പെട്ടു. യുകെയില്‍ നിന്നും ഡോളറുള്‍പ്പെടെ വിലപ്പെട്ട വസ്‌തുക്കള്‍ വന്നിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 22,000 രൂപ അടക്കണമെന്നും വീട്ടമ്മയോട് പറഞ്ഞു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വിഡിയോകളും അയച്ചു നല്‍കി. ഇതേ തുടര്‍ന്ന് ഇയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് വീട്ടമ്മ…

    Read More »
  • Crime

    സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം.

    തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം. മൂന്നാം പ്രതിയായ ശബരി എസ്. നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമാണ് ഗിരികുമാർ. ആശ്രമം കത്തിക്കാനുള്ള ഗൂഡാലോചനയിൽ ബിജെപി നേതാവായ ഗിരിക്ക് മുഖ്യപങ്കുണ്ടെന്നാണ് ക്രൈം ബ്രാ‌‌ഞ്ചിന്റെ കണ്ടെത്തൽ. ഇയാളാണ് തീവെപ്പ് ആസൂത്രണം ചെയ്തത്. ബൈക്കിലെത്തി തീകൊളുത്തിയ സംഘത്തിലെ രണ്ടാമനാണ് പ്രതി ശബരി. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന ആശ്രമം കത്തിച്ചെന്ന് ആത്മഹത്യ ചെയ്യും മുൻപ് പ്രകാശ് സഹോദരനോട് പറഞ്ഞിരുന്നു. ഈ വിവരം പിന്തുർന്നാണ് അഞ്ചു വർഷം തെളിയപ്പെടാതെ കിടന്ന കേസിൽ ക്രൈം ബ്രാഞ്ച് പ്രതികളിലേക്ക് എത്തിയത്. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: