ഭോപ്പാൽ:വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാർ.
ബിജെപിയും വിവിദ സംഘടനകളും നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ദ കേരള സ്‌റ്റോറി മധ്യപ്രദേശില്‍ നികുതി രഹിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രണയം നടിച്ച് യുവതികളെ മതംമാറ്റി ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ദ കേരള സ്റ്റോറി’.അതേസമയം കേരളത്തിലും തമിഴ്നാട്ടിലും വ്യാപക പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്.