Month: May 2023
-
Crime
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവർക്ക് 18 വർഷം കഠിന തടവും പിഴയും ശിക്ഷ
കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവുമായി കോടതി. പോക്സോ കേസിലാണ് വിധി. കടപ്പുറം അഞ്ചങ്ങാടി സ്വദേശി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 33,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
Read More » -
Crime
സ്‌കൂൾ അധ്യാപികയും 16കാരായ 3 വിദ്യാർഥികളും ഉൾപെട്ട ഗ്രൂപ്പ് സെക്‌സ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ, അധ്യാപികയും ദൃശ്യം പകർത്തിയ കാമുകനും പൊലീസ് പിടിയിൽ
സ്‌കൂൾ അധ്യാപികയും മൂന്ന് വിദ്യാർഥികളും ഉൾപെട്ട ഗ്രൂപ് സെക്‌സ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തമിഴ്‌നാട് മധുരയിലെ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. യുവതിയുടെ കാമുകനായ ഒരു ബിസിനസുകാരൻ പകർത്തിയ വീഡിയോ അയാളുടെ ഏതാനും സുഹൃത്തുക്കൾ പങ്കുവെക്കുകയായിരുന്നു എന്നാണ് വിവരം. പണം വാങ്ങി അന്താരാഷ്ട്ര അശ്ലീല സൈറ്റുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തതാണോ അതോ ചുരുക്കം ചിലർക്കിടയിലേ പ്രചരിച്ചിട്ടുള്ളോ എന്ന് സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ സ്‌കൂളിലെ 42കാരി അധ്യാപികയെയും 39 കാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ദൃശ്യം പങ്കിടുന്ന എല്ലാവരെയും പിടികൂടാൻ ഡിജിപിയുടെ ഓഫീസിൽ നിന്ന് കർശന നിർദേശം ലഭിച്ചിട്ടുണ്ടെന്ന് മധുര സൈബർ സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ യുവതി 2010ലാണ് വ്യവസായിയുമായി അടുപ്പത്തിലായത്. അധ്യാപിക 16 വയസുള്ള മൂന്ന് ആൺകുട്ടികളെ അവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും ഇതിനിടയിൽ വ്യവസായി വീഡിയോ പകർത്തിയെന്നുമാണ് പൊലീസിന് ലഭിക്കുന്ന…
Read More » -
Kerala
കൽപറ്റയിൽ പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
കൽപ്പറ്റ: വയനാട് കൽപറ്റയിൽ പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു. മുണ്ടേരി മരവയൽ കോളനിയിലെ അമൃതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. യുവതിയെ ആദ്യം പ്രവേശിപ്പിച്ച കൽപറ്റ ജനറൽ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ യുവതിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. ഈ മാസം ഒന്നിനാണു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ അമൃത ആൺകുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യനില മോശമായതോടെ അമൃതയെയും കുഞ്ഞിനെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിനു നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല.
Read More » -
Crime
കുവൈത്തില്‍ അനധികൃത മദ്യ നിര്‍മാണം; നാല് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യ നിർമാണം നടത്തിയിരുന്ന പത്ത് പ്രവാസികൾ അറസ്റ്റിൽ. കുവൈത്ത് ജനറൽ അഡ്‍മിനിസ്‍ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‍സ് ഇൻവെസ്റ്റിഗേഷൻസിന് കീഴിലുള്ള സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ജഹ്റയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൻ ശേഖരവും നിർമാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള മദ്യം വലിയ ബാരലുകളിൽ ശേഖരിച്ചിരുന്നതും ഇവിടെ നിന്ന് പരിശോധക സംഘം പിടിച്ചെടുത്തു. പിടിയിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്. الإعلام الأمني:ضمن الجهود المتسمرة في متابعة وضبط الخارجين عن القانون وتكثيف التواجد الأمني، تمكنت الإدارة العامة لمباحث شؤون الإقامة ممثلة في ادارة البحث والتحري من ضبط مصنع للخمور المحلية بمحافظة الجهراء…
Read More » -
Sports
ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി
ദില്ലി: ഐപിഎല്ലിൽ ചരിത്ര നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സീസണിലെ ആറാം അർധസെഞ്ചുറി നേടിയ കോലി ഐപിഎല്ലിൽ 7000 റൺസ് തികക്കുന്ന ആദ്യ ബാറ്ററായി. ഡൽഹിക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ 7000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ കോലിക്ക് 12 റൺസ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. 46 പന്തിൽ 55 റൺസെടുത്ത കോലിയാണ് ഡൽഹിക്കെതിരെ ബാംഗ്ലൂരിൻറെ ടോപ് സ്കോററായത്. ഈ സീസണിൽ 10 മത്സരങ്ങളിൽ 375 റൺസെടുത്ത വിരാട് കോലി 45.50 എന്ന മികച്ച ശരാശരിയും 137.87 സ്ട്രൈക്ക് റേറ്റും നിലനിർത്തുന്നുണ്ട്. 234 മത്സരങ്ങളിൽ നിന്നാണ് കോലി ഐപിഎല്ലിൽ 7000 റൺസ് പിന്നിട്ടത്. ഐപിഎല്ലിൽ അഞ്ച് സെഞ്ചുറിയും 49 അർധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. 2021ൽ ഐപിഎല്ലിൽ 6000 റൺസ് തികക്കുന്ന ആദ്യ ബാറ്ററായ കോലി 2019ൽ സുരേഷ് റെയ്നക്കുശേഷം ഐപിഎല്ലിൽ 5000 റൺസ് തികച്ച രണ്ടാമത്തെ ബാറ്ററുമായിരുന്നു. ഐപിഎൽ റൺവേട്ടയിൽ കോലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് കിംഗ്സ്…
Read More » -
Kerala
തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ ബന്ധുക്കൾ രക്ഷപ്പെടുത്തി; ഒടുലവിൽ മധ്യവയസ്കൻ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
ആര്യനാട്: തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെടുത്തിയ മരപ്പണിക്കാരനായ മധ്യവയസ്കന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആര്യനാടാണ് സംഭവം. ആര്യനാട് വണ്ടയ്ക്കല്‍ തടത്തരികത്ത് പി സുരേഷ് എന്ന 49കാരനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു ആത്മഹത്യ. വീട്ടിലെ മുറിയുടെ ജനലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ച സുരേഷിനെ ബന്ധുക്കള്‍ മുണ്ട് അറുത്ത് നിലത്ത് ഇറക്കുകയായിരുന്നു. സുരേഷിന്‍റെ അമ്മയും സഹോദരിയുമായിരുന്നു മുണ്ട് അറുത്തത്. എന്നാല്‍ വൈകുന്നേരം ആറുമണിയോടെ ഇയാള്‍ അടുക്കളയില്‍ കയറി കഴുത്ത് അറുക്കുകയായിരുന്നു. മുറിവേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി
തൃശ്ശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. വൈകിട്ട് ക്ഷേത്രം കിഴക്കേ നട പന്തലിൽ വെച്ചായിരുന്നു ഗവർണർക്ക് 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ ഗുരുവായൂരിലെത്തിയത്. വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിന് മുന്നിലെത്തിയത്. തൂവെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം. ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകൾ ഗോപുര കാവടത്തിൽ നിന്ന ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പൻറെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി. ‘വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ഒറ്റ വാചകത്തിലെ പ്രതികരണം.…
Read More » -
Crime
കൊല്ലം കടയ്ക്കലിൽ ബൈക്ക് യാത്രികരായ യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
കൊല്ലം: കൊല്ലം കടയ്ക്കലിൽ ബൈക്ക് യാത്രികരായ യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. ആനക്കുട്ടൻ എന്ന് വിളിക്കുന്ന അയിരക്കുഴി സ്വദേശി സജുകുമാറാണ് പിടിയിലായത്. പ്രതിയുടെ ലഹരിക്കടത്തിനെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച വിദ്യാർഥികളാണ് അക്രമത്തിനിരയായത്. സ്വാമിമുക്കിൽ നിന്നും മുകുന്നേരി ഭാഗത്തേക്ക് സഞ്ചരിച്ച യുവാക്കളെ ബൈക്കിൽ പിന്തുടർന്നെത്തി സജുകുമാറും സുഹൃത്തും ചവിട്ടി വീഴ്ത്തുകയായിരുന്നു. താഴെ വീണവരെ സജുകുമാർ വടിവാളുകൊണ്ട് വെട്ടാൻ ശ്രമിച്ചു. കുതറിമാറിയ യുവാക്കൾ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപെടുകയാണ് ചെയ്തത്. പിന്നാലെ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കൾ പരാതി നൽകി. തുടർന്നാണ് സജുകുമാറിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റൊരു പ്രതിയായ അതിശയൻ എന്ന് വിളിക്കുന്ന ഷിജു ഒളിവിലാണ്. നിരവധി ലഹരിക്കടത്തുകേസുകളിൽ പ്രതിയാണ് സജുകുമാറും ഷിബുവും. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത് യുവാക്കളാണെന്ന് സംശയിച്ചാണ് ആക്രമണമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Read More » -
ദുബൈയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു
ദുബൈ: ദുബൈയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അൽ അവീറിലെ അൽ ഖബായിൽ സെന്ററിലുണ്ടായ തീപിടുത്തത്തിനിടെയായിരുന്നു സംഭവം. സെർജന്റ് ഒമർ ഖലീഫ സലീം അൽ കിത്‍ബി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവിൽ ഡിഫൻസിന് വിവരം ലഭിച്ചത്. 12.38ന് തന്നെ അൽ മിസ്‍ഹർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് റാഷിദിയ ഫയർ സ്റ്റേഷനിൽ നിന്നും നാദ് അൽ ഷെബ ഫയർ സ്റ്റേഷനിൽ നിന്നും അധിക യൂണിറ്റുകളെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കവെ രാത്രി 7.20ഓടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. ഈ അപകടത്തിലാണ് അൽ കെത്ബിക്ക് ജീവൻ നഷ്ടമായത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈയിലെ ഒന്നാം ഉപഭരണധികാരി ശൈഖ് മക്തൂം…
Read More » -
India
പണം മോഷ്ടിച്ചെന്ന് സംശയം; ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച പരിശോധിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍
ദില്ലി: പണം മോഷ്ടിച്ചെന്ന് സംശയം. ബിഎസ് സി നഴ്സിംഗ് വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച പരിശോധിച്ച് ഹോസ്റ്റൽ വാർഡൻ. ദില്ലിയിലെ എൽഎൻജെപി ആശുപത്രിയുടെ അഹില്യാഭായ് കോളേജ് ഓഫ് നഴ്സിംഗിൻറെ ഹോസ്റ്റലിലാണ് സംഭവം. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഹോസ്റ്റൽ വാർഡനും മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ഒരു പരിപാടിക്ക് പോയിരിക്കുകയായിരുന്നു പരിശോധനയ്ക്ക് വിധേയമാകേണ്ടി വന്ന വിദ്യാർത്ഥിനികൾ. പരിപാടിക്കിടെ വാർഡൻറെ ബാഗിൽ നിന്ന് 8000 രൂപ കാണാതാവുകയായിരുന്നു. വാർഡന് സംശയം തോന്നിയ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനികളായ രണ്ട് പേരെ വാർഡനും മറ്റ് വിദ്യാർത്ഥികളും ചേർന്ന് വസ്ത്രമഴിച്ച് പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഇവരിൽ നിന്ന് യാതൊരു രീതിയിലുമുള്ള പണം പരിശോധനയിൽ കണ്ടെത്താനായില്ല. തിരികെ ഹോസ്റ്റലിലെത്തിയ വിദ്യാർത്ഥിനികൾ സംഭവം വീട്ടിലറിയിക്കുകയായിരുന്നു. പിന്നാലെ രക്ഷിതാക്കൾ കോളേജിലെത്തി കോളേജ് അധികൃതർക്ക് വാർഡനെതിരെ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തേക്കുറിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. വനിതാ വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ചത് സംബന്ധിച്ച് രക്ഷിതാക്കൾ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ…
Read More »