Month: May 2023

  • LIFE

    ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുന്നു; സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ

    സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ നാഗ ചൈതന്യ. തൻറെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷൻ പരിപാടിക്കിടെ ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനം സംബന്ധിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്. “ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വർഷമായി. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എൻറെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ” നാഗ ചൈതന്യ പറഞ്ഞു. “സാമന്ത സ്നേഹമുള്ള വ്യക്തിയാണ്, അവൾ എല്ലാ സന്തോഷത്തിനും അർഹയാണ്. അത് മാത്രമാണ്. എന്നാൽ ഞങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് ചില മാധ്യമങ്ങൾ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തിൽ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.” മജിലി, യെ മായ ചെയ്‌സാവേ, ഓട്ടോനഗർ സൂര്യ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ നാഗ ചൈതന്യയും സാമന്തയും 2017ലാണ് വിവാഹിതരായി. 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ…

    Read More »
  • NEWS

    ചിരിക്കാം, ചിരിക്കാം, ചിരിച്ചു കൊണ്ടിരിക്കാം; ചിരിയുടെ അമിട്ടിന് തിരി കൊളുത്താം:  ഇന്ന് ലോക ചിരി ദിനം

       മെയ് 7  ലോക ചിരിദിനമായി ആചരിക്കുകയാണ്. സമ്മര്‍ദത്തെ മറികടക്കാനും സന്തോഷവാനായി കഴിയാനും ‘ചിരി’ സഹായിക്കുന്നു. കൂടുതല്‍ ചിരിക്കുമ്പോള്‍ ജീവിതം നന്നാവുകയും ആയുസ് കൂടുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തോട് കൂടുതല്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്താനും സങ്കടത്തിൽ നിന്ന് തിരിച്ചുവരാനും ചിരി സഹായിക്കുന്നു. ചിരി മാനസികമായി സ്വാധീനം ചെലുത്തുന്നു. മാത്രമല്ല, കൂടുതല്‍ ചിരിക്കുന്നത് ശാരീരിക ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു. ഇത് അസ്വസ്ഥത കുറയ്ക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചിരിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും സന്തോഷമായിരിക്കുന്നതിനെക്കുറിച്ചും അറിവ് സൃഷ്ടിക്കുന്നതിനാണ് ലോക ചിരി ദിനം ആചരിക്കുന്നത്. ചിരി ഒന്നിനും മരുന്നല്ല , പക്ഷെ ഒരു പുഞ്ചിരികൊണ്ട് പലതിനും പരിഹാരം കാണാനാകും എന്ന ശുഭ ചിന്തയിൽ നിന്നാണ് ലോക ചിരിദിനത്തിന്റെ പിറവി. തീയതി: എല്ലാ വര്‍ഷവും, മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച, ലോക ചിരി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഈ വര്‍ഷം മെയ്ഏഴിനാണ്  ലോക ചിരി ദിനം. ചരിത്രം: ചിരി യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. മദന്‍ കടാരിയയാണ്…

    Read More »
  • India

    അരിക്കൊമ്പൻ തമിഴ്നാടിനും തലവേദന; ജനവാസമേഖലയ്ക്കടുത്ത്, വിനോദ സഞ്ചാരികൾക്ക് നിരോധനം

    ഇടുക്കി: തമിഴ്നാടിനും തലവേദനയായി അരിക്കൊമ്പൻ. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സാങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ കഴിഞ്ഞ മൂന്ന് ദിവസമായി ജനവാസമേഖലക്ക് സമീപത്തിറങ്ങി. തമിഴ്നാട്ടിലെ മേഘമലക്ക് സമീപം മണലാറിലാണ് അരിക്കൊമ്പനെത്തിയത്. ഇന്നലെ രാത്രി ആന തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആന മേഘമല ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ വിരട്ടിയോടിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന് നേരെയും ആന പാഞ്ഞടുത്തു. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് അധികൃത‍ർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. അരിക്കൊമ്പൻ ആനയിറങ്ങുന്ന സാഹചര്യത്തിൽ ഭയന്നാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. അരിക്കൊമ്പന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് തമിഴ്നാട് വനംവകുപ്പ് നിരോധിച്ചു. സ‍ർക്കാ‍ർ വാഹനങ്ങളും പ്രദേശ വാസികളുടെ വാഹനങ്ങളും മാത്രമാണ് മേഘമല ഭാഗത്തേക്ക് കടത്തിവിടുന്നത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി…

    Read More »
  • Kerala

    ‘കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ട’; ഒടുവിൽ മറുപടിയുമായി പിണറായി

    തിരുവനന്തപുരം: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആ​ഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. സർക്കാരിൻ്റെ രണ്ടാം വർഷത്തിൻ്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയൽ നീക്ക രീതികൾ മാറി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിൻ്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി…

    Read More »
  • India

    വിവാഹ മോചന കേസുകളിൽ കുട്ടികളുടെ സംരക്ഷണ ചുമതല സ്ഥിരമായി ഒരാൾക്കല്ലെന്ന് കോടതി വിധി, വളർച്ചയുടെ ഘട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താം

       കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് കർശനമായി ഇടപെടാനാകില്ലെന്ന് ബോംബെ ഹൈകോടതിയുടെ സുപ്രധാന വിധി. കുട്ടികളുടെ ആവശ്യങ്ങളും ക്ഷേമവും കണക്കിലെടുത്ത് എപ്പോൾ വേണമെങ്കിലും തീരുമാനം മാറ്റാവുന്നതാണ്. മുൻ ഭാര്യ പുനർവിവാഹം കഴിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകന്റെ നിയമപരമായ രക്ഷിതാവാക്കണമെന്ന് ആവശ്യപ്പെട്ട് 40 കാരനായ ഒരാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുട്ടികളുടെ സംരക്ഷണം സെൻസിറ്റീവ് വിഷയമാണെന്നും ജീവിതത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ, കുട്ടികൾക്ക് പരിചരണവും വാത്സല്യവും ആവശ്യമാണെന്നും ഉത്തരവിൽ ജസ്റ്റിസ് നിള ഗോഖലെയുടെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 2017 ൽ ദമ്പതികൾ വിവാഹമോചനം നേടിയപ്പോൾ, രണ്ടുപേരിൽ ഒരാൾ പുനർവിവാഹം ചെയ്താൽ, മറ്റൊരാൾക്ക് കുട്ടിയുടെ പൂർണ സംരക്ഷണം ലഭിക്കുമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്ന് മുൻ ഭർത്താവ് ഹർജിയിൽ പറഞ്ഞു. ഇപ്പോൾ ഭാര്യ വീണ്ടും വിവാഹം കഴിച്ചതിനാൽ കുട്ടിയുടെ പൂർണ സംരക്ഷണം തേടി ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ഹിന്ദു വിവാഹ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം മാതാവിനും പിതാവിനും നൽകാനുള്ള മുൻ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം…

    Read More »
  • LIFE

    കിംഗ് ഖാ​ന്റെ ‘ജവാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തിൽ എസ്.ആർ.കെ. ആരാധകര്‍

    ബോളിവുഡിനെ തകർച്ചയിൽ നിന്ന് രക്ഷിച്ച ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം താൻ നായകനായെത്തിയ ചിത്രം ഇത്ര വലിയ വിജയം നേടിയത് ഷാരൂഖ് ഖാനും വ്യക്തിപരമായി ആഘോഷിക്കാനുള്ള കാരണമായിരുന്നു. ഇപ്പോഴിതാ പഠാന് ശേഷം അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ എൻറർടെയ്നർ ചിത്രം ജവാൻ ആണ് അത്. നേരത്തെ പ്രഖ്യാപിച്ചിരുന്നചിത്രത്തിൻറെ റിലീസ് തീയതി മാറ്റിയിരുന്നു. പുതിയ തീയതിയെക്കുറിച്ച് ഊഹാപോഹങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ തീയതി ഒഫിഷ്യൽ ആക്കിയിരിക്കുകയാണ് അണിയറക്കാർ. സെപ്റ്റംബർ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ടാവും. ജൂൺ 2 ആണ് ചിത്രത്തിൻറെ ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. ഈ തീയതി മാറ്റിയെന്നും പകരം ഓഗസ്റ്റ് 25 ന് ചിത്രം എത്തുമെന്നും റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ അണിയറക്കാരിൽ നിന്നു തന്നെ പ്രഖ്യാപനം എത്തിയതോടെ ആരാധകർക്കിടയിൽ ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ അവസാനിച്ചിരിക്കുകയാണ്. #Jawan #7thSeptember2023…

    Read More »
  • India

    മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി

    തിരുവനന്തപുരം: മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണ്. ഈ സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജനാധിപത്യത്തിന്റെ അമ്മയെന്ന്‌ ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതി വരുത്താൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പൂരിൽ സമാധാനം സംജാതമാക്കണമെന്നും വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകൻ ആണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണം എന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി; പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം നാളെ പുറപ്പെടും

    തിരുവനനന്തപുരം: മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം നാളെ പുറപ്പെടും. നോർക്ക – ഐടി-ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നതോടെയാണ് യുഎഇ സന്ദ‍ർശനം വാ‍ർത്തകളിലിടം പിടിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൻറെ അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെൻറ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. അബുദാബി ആനുവൽ ഇൻവെസ്റ്റ്മെൻറ് മീറ്റിങ്ങിൻറെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകസംഗമത്തിൻറെ പ്രധാന സ്പോൺസർമാരിലൊന്ന് കേരള സർക്കാരാണ്. രണ്ട് ഗോൾഡൻ സ്പോൺസർമാർ മാത്രമാണ് സംഗമത്തിന് ആകെയുള്ളത്. ഒന്നരലക്ഷം ഡോളർ അഥവാ ഒന്നേകാൽ കോടിയോളം രൂപ നൽകുന്നവരെയാണ് ഗോൾഡൻ സ്പോൺസർമാരാക്കുക. ഗോൾഡൻ സ്പോൺസർഷിപ്പ് എടുക്കുന്നവർക്ക് നിക്ഷേപകസംഗമത്തിൻറെ…

    Read More »
  • India

    രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

    ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ് ഇന്ത്യയിൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്നതായാണ് സൂചന. ദേശീയ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയായി തീരും. രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശതമാനമായി ഉയർന്നു, ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകൾ പ്രകാരം, നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയളവിൽ 8.51 ശതമാനത്തിൽ നിന്ന് 9.81 ശതമാനമായി ഉയർന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ ഇത് ഒരു മാസം മുമ്പ് 7.47 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 7.34 ശതമാനമായി കുറഞ്ഞു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി സിഎംഐഇയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണ തൊഴിൽ സേനയിൽ ചേർന്ന 94.6%…

    Read More »
  • Crime

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവാവും സഹായിയും പിടിയിൽ

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവാവും സഹായിയും പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനും ആണ് പൊലീസിന്‍റെ പിടിയിലായത്. കസ്റ്റംസിനെ വെട്ടിച്ച് ശരീരത്തിൽ ഒളിപ്പിച്ചാണ് സൂരജ് വിമാനത്താവളത്തിന് പുറത്ത് കടന്നത്. 634 ഗ്രാം സ്വർണ്ണം നാല് ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് സൂരജ് ശരീരത്തിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്ന് എയർ ഇന്ത്യയുടെ എവണ 934 വിമാനത്തിലാണ് ഇയാൾ എത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്നെങ്കിലും സംശയം തോന്നി പൊലീസ് എയ്ഡ് പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. സൂരജിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ ആണ് മുഹമ്മദ് ഫൈസൽ എത്തിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

    Read More »
Back to top button
error: