KeralaNEWS

കൽപറ്റയിൽ പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കൽപ്പറ്റ: വയനാട് കൽപറ്റയിൽ പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു. മുണ്ടേരി മരവയൽ കോളനിയിലെ അമൃതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. യുവതിയെ ആദ്യം പ്രവേശിപ്പിച്ച കൽപറ്റ ജനറൽ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാൽ യുവതിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. ഈ മാസം ഒന്നിനാണു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ അമൃത ആൺകുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യനില മോശമായതോടെ അമൃതയെയും കുഞ്ഞിനെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിനു നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല.

Back to top button
error: