KeralaNEWS

തൃശൂർ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത 

തൃശൂർ: ജില്ലയുടെ തീരമേഖലയിൽ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്.ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്.

കടലേറ്റത്തിനിടെ ചാവക്കാട് അഞ്ചങ്ങാടി വളവിന് സമീപത്തെ കടമുറികള്‍ കഴിഞ്ഞദിവസം തകര്‍ന്നിരുന്നു.താത്കാലിക സംരക്ഷണഭിത്തിയായി ചാവക്കാട്ടെ കടലോരത്ത് നിരത്തിയ ജിയോബാഗുകള്‍ പൂര്‍ണമായും കടലേറ്റത്തില്‍ തകര്‍ന്നു. കരിങ്കല്‍ഭിത്തി തകര്‍ന്നപ്പോഴാണ് ജിയോബാഗ് നിരത്തിയത്. കടലും റോഡും തമ്മില്‍ ചിലയിടങ്ങളില്‍ ഏതാനും മീറ്ററുകളുടെ വ്യത്യാസമാണുള്ളത്.

 

Signature-ad

അതേസമയം ടെട്രാപാഡും പുലിമുട്ടും സ്ഥാപിക്കുന്നതിന് കേന്ദ്രസംഘത്തിന്റെ പരിശോധനയും അനുമതിയും ആവശ്യമായതിനാലാണ് കടലോര സംരക്ഷണപദ്ധതികള്‍ നീണ്ടുപോകുന്നതെന്നാണ് അധികൃതർ പറയുന്നത്.

 

 കാലവര്‍ഷസമയത്ത് അതിരൂക്ഷമായ കടലേറ്റമാണ് ചാവക്കാട് കടപ്പുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ഉണ്ടാകാറ്. രണ്ടാഴ്ചയായി കടലില്‍ വൻതിരമാലകളുണ്ട്.തകര്‍ന്ന കടല്‍ഭിത്തികളിലെ കരിങ്കല്ല് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ കരയിലേക്ക് കയറ്റി നീളത്തില്‍ നിരത്തിയാല്‍ വീടും കടമുറികളും റോഡും തകരാതെ താത്കാലികമായി സംരക്ഷിക്കാനാവുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്.കാലവർഷം അടുത്തിരിക്കെ ജനങ്ങൾ ഭീതിയിലാണ് ഇവിടെ.

Back to top button
error: