IndiaNEWS

അരിക്കൊമ്പനെ പിടിക്കാൻ അഞ്ചംഗ ആദിവാസി സംഘം

തേനി:അരിക്കൊമ്ബനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്.

മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സര്‍ജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

 

Signature-ad

അരിക്കൊമ്ബൻ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച്‌ പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: