CrimeNEWS

കാസര്‍ഗോട്ട് ലഹരി ഇടപാട് സംശയിച്ച് പരിശോധന; കണ്ടെത്തിയത് വന്‍ സ്ഫോടകശേഖരം

കാസര്‍ഗോട്: കെട്ടുംകല്ലില്‍ വന്‍ സ്ഫോടകശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടുകൊണ്ട് ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകശേഖരം പിടികൂടിയത്.

ജെലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുകളും അടക്കമുള്ള സ്ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. മുസ്തഫയുടെ കാറില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഏകദേശം 2150 ഡിറ്റണേറ്ററുകളും, 13 ബോക്സ് ജെലാറ്റിന്‍ സ്റ്റിക് എന്നിവയ്ക്ക് പുറമെ മറ്റ് വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാറും എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Signature-ad

സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ എക്സൈസ് സംഘം വിഷയം പോലീസിനെ അറിയിച്ചു. സംഭവത്തില്‍ സംയുക്തമായി ഇരു വകുപ്പും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: