കൃത്യം നടത്തിയ ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെടുമ്ബോള്‍ പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തങ്ങളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു.എന്നാല്‍ ഇതിനിടെ ഫര്‍ഹാന മറ്റൊരാളുടെ മൊബൈല്‍ഫോണില്‍നിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോണ്‍കോള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് ഷിബിലിയും ഫര്‍ഹാനയും പിടിയിലായത്.
ഫര്‍ഹാനയെ വീട്ടില്‍കൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാര്‍ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു.പിന്നീട് കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചശേഷം 24-ന് പുലര്‍ച്ചെയാണ് ഷിബിലി ഫര്‍ഹാനയെയും കൂട്ടി ചെന്നൈയിലേക്ക് കടന്നത്.ചെന്നൈ റയിൽവെ പോലീസിന്റെ സഹായത്തോടെയാണ് കേരള പോലീസ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്‌ട്രിക് കട്ടറും പോലീസ് കണ്ടെടുത്തിരുന്നു. പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍നിന്നാണ് ചുറ്റിക, ഇലക്‌ട്രിക് കട്ടര്‍, ബ്ലേഡ്, രക്തം തുടച്ചുവൃത്തിയാക്കിയ തുണി, മറ്റുവസ്ത്രങ്ങള്‍, ചെരുപ്പ്,തലയണ ഉറ, കിടക്കവിരി, എ.ടി.എം. കാര്‍ഡുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്.
സിദ്ദിഖിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ട്രോളി ബാഗുകള്‍ അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവില്‍നിന്നാണ് കൊക്കയിലേക്ക് തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഖിന്റെ പദ്ധതിയനുസരിച്ചാണ് ട്രോളി ബാഗുകള്‍ ഇവിടെ ഉപേക്ഷിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.