IndiaNEWS

സിറ്റിംഗ് സീറ്റിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൂരിലെ ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ഇത്.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ഏറെ ആവേശം നിറഞ്ഞ മത്സരം നടന്നതില്‍ ഒരു മണ്ഡലമാണ് പുത്തൂര്‍.മണ്ഡലം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശോക് കുമാര്‍ 4149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്.സിറ്റിംഗ് സീറ്റിൽ മത്സരിച്ചിട്ടും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് കുമാര്‍ 66607 വോട്ടുകള്‍ നേടിയപ്പോള്‍ 62458 വോട്ടാണ് സ്വതന്ത്ര സ്ഥാനാർഥി അരുണ്‍ കുമാര്‍ പുതില നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി ആശ തിമ്മപ്പ 36,733 വോട്ടുകളും നേടി.
2018 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഞ്ജീവ മറ്റന്തൂര്‍ ആയിരുന്നു പുത്തൂരില്‍‌ നിന്ന് നിയമസഭയിലെത്തിയത്.

Back to top button
error: