IndiaNEWS

വാട്സ്‌ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 6.16 ലക്ഷം രൂപ !! ‍

നാഗ്പൂർ: വാട്സാപ്പിൽ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 6.16 ലക്ഷം രൂപ. നാഗ്പൂര്‍ സ്വദേശിയായ 29കാരനാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്.

ഖംല പ്രദേശവാസിയായ യുവാവിന് കഴിഞ്ഞ മാസം ഒരു വാട്‌സ്‌ആപ്പ് കോള്‍ വന്നിരുന്നു.ഒരു സ്ത്രീ ആയിരുന്നു മറുതലക്കല്‍ ഉണ്ടായിരുന്നത്. അവര്‍ ഒരു ലിങ്ക് അയച്ച്‌ ഒരു കമ്ബനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 6.16 ലക്ഷം രൂപ ഡെബിറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ദിവസങ്ങള്‍ക്ക് മുൻപ് ചണ്ഡീഗഡ് സ്വദേശിക്ക് സമാനരീതിയില്‍ 17 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു.

Signature-ad

ഇത്തരം സ്‌പാം നമ്ബരുകളില്‍ നിന്നുള്ള കാളുകള്‍ വന്നാല്‍ അത് അറ്റന്‍ഡ് ചെയ്യരുത്.ആ നമ്ബര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുക (വാട്സ്‌ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ നിന്നുള്ള മെനുവില്‍ നിന്ന് ‘more’ തിരഞ്ഞെടുക്കുക. അതില്‍ രണ്ടാമതായി ബ്ളോക്ക് ചെയ്യാനുള്ള ഓപ്‌ഷന്‍ കാണാം). അഞ്ജാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്കു ചെയ്യരുത്.

 

അതേപോലെ WhatsApp-ലെ ‘Who can see’ സെറ്റിംഗ്സ് Contacts only ആണെന്ന് ഉറപ്പുവരുത്തുക.

Back to top button
error: