2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.യുവതിയും ഭര്‍ത്താവുമായി വഴക്ക് പതിവായിരുന്നു. ഇതിനിടെ ഒരുദിവസം ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കിയ ശേഷം തിരിച്ചു പോകാന്‍ വണ്ടിക്കൂലി കെെയിലില്ലാതെ വിഷമിച്ച സമയത്താണ് സഹായത്തിനായി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ യുവാവിനെ വിളിക്കുന്നത്.ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതോടെ ഇയാള്‍ കാറുമായി സ്റ്റേഷനില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയുമായി യാത്ര തിരിച്ചു.ഇയാളുടെ പരിചയത്തിലുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ യുവതിയെ എത്തിച്ചശേഷം ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.അവിടെ
തുടർന്ന് പല പ്രാവിശ്യം ഭീഷണിപ്പെടുത്തി പ്രതി യുവതിയെ കാറില്‍ക്കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറി.അന്നും പ്രതി യുവതിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ച് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും യുവതിയുടെ കെെയില്‍ നിന്ന് പണവും സ്വര്‍ണ്ണവും കെെക്കലാക്കുകയും ചെയ്തു.ഇതോടെ ഇയാൾക്കെതിരെ യുവതി കേസ് കൊടുക്കുകയായിരുന്നു.