കൊല്ലം: മദ്യലഹരിയില്‍ ഭാര്യയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ വെളിനല്ലൂര്‍ സ്വദേശി നിസാറി(42)നെയാണ് പൂയപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതോടെ നിസാറിന്റെ ഭാര്യ രണ്ടു കുട്ടികളുമായി മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. എന്നാല്‍, വാടക വീട്ടിലെത്തിയും നിസാര്‍ വഴക്കുണ്ടാക്കുന്നതു പതിവായി.
തുടക്കത്തില്‍ പോലീസ് സ്റ്റേഷനിലും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍നിന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങി. കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചും നിസാര്‍ ഉപദ്രവം തുടര്‍ന്നതോടെയാണു പൂയപ്പളളി പോലീസ് ഇടപെട്ടത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.