കേരളത്തെ തമിഴ്നാടുമായി വേഗതയില്‍ ബന്ധിപ്പിക്കുന്ന പാത എന്നതാണ് കൊല്ലം – ചെങ്കോട്ട പാതയുടെ പ്രാധാന്യം. പാതയിലൂടെ ചരക്കു തീവണ്ടികളും ഓടിത്തുടങ്ങിയാല്‍ റെയില്‍വേയുടെ വരുമാനം ഇനിയും ഉയരും.പാതയുടെ വൈദ്യുതീകരണ ജോലികള്‍ പുരോഗമിക്കുകയാണ്.കൊല്ലം മുതല്‍ പുനലൂര്‍വരെ നിലവിൽ വൈദ്യൂതീകരണം പൂര്‍ത്തിയായി.പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള പാതയുടെ വൈദ്യുതീകരണം ഇതോടൊപ്പം പുരോഗമിക്കുകയാണ്.ഈ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ചരക്കുതീവണ്ടികൾ ഉൾപ്പെടെ കൂടുതല്‍ ട്രെയിനുകള്‍ റയിൽവെ ഈ റൂട്ടിൽ ഓടിക്കുമെന്നാണ് പ്രതീക്ഷ.
എറണാകുളം – വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് സ്ഥിരമാക്കല്‍, ഗുരുവായൂര്‍ – പുനലൂര്‍ എക്സ്പ്രസ് മധുരവരെയും പാലക്കാട് – തിരുനെല്‍വേലി – പാലരുവി എക്സ്പ്രസ് തൂത്തുക്കുടിവരെയും ദീര്‍ഘിപ്പിച്ചാല്‍ പാതയുടെ വരുമാനം വീണ്ടും ഉയരും. 2019ല്‍ സര്‍വീസ് ആരംഭിച്ച വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവും ലാഭകരവുമായിട്ടും ഇതുവരെ സ്ഥിരമാക്കിയിട്ടില്ല.കോട്ടയം-
കൊല്ലം ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷനും ടെര്‍മിനല്‍ സ്റ്റേഷനുമാണ് പുനലൂര്‍.എന്നിരിക്കെയും തിരുവനന്തപുരവുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള നടപടികൾ ഇതുവരെയും കൈക്കൊണ്ടിട്ടില്ല.നിലവിൽ കൊട്ടാരക്കര, കൊല്ലം വഴി ചുറ്റിക്കറങ്ങി വേണം ട്രെയിനുകൾക്ക് തിരുവനന്തപുരത്തെത്താൻ.അങ്കമാലി