കോട്ടയം:വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട പദ്ധതിയായ ആര്.ഡി.എസ്.എസിന്(റിവാമ്ബ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെ്കടര് സ്കീം ) കേരളത്തിൽ മെല്ലെപ്പോക്ക് നയം.
വൈദ്യുതിലൈനുകള്‍ക്ക് ശക്തികൂട്ടല്‍, ലൈനുകള്‍ മാറ്റിസ്ഥാപിക്കല്‍, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, ഫീഡറില്‍ നിന്നുള്ള ഡാറ്റ ശേഖരണം, ലൈന്‍ ഓണാക്കുന്നതും ഓഫ് ചെയ്യലും ഉയരത്തിലെ ലൈനുകള്‍ കേബിളുകളാക്കല്, പുതിയ സബ്സ്റ്റേഷനുകള്‍ തുടങ്ങി വിതരണ മേഖലയുമായി ബന്ധപ്പെടുന്ന സമഗ്ര പരിഷ്കരണമാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്.ഡി.എസ്.എസിലൂടെ ഉദ്ദേശിക്കുന്നത്.
സ്മാര്‍ട്ട് മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ സ്ക്വാഡ കേന്ദ്രീകൃത സെര്വറിലാണെത്തുക. മീറ്റര്‍ റീഡിങ് പൂര്‍ണമായും കേന്ദ്രീകൃതമാകും. ബില്ല് തയാറാക്കുന്നതടക്കമുള്ള നടപടികളും കേന്ദ്രീകൃതമായിത്തന്നെ നിര്‍വഹിക്കാന്‍ സഹായിക്കുന്നതാണ് സ്ക്വാഡ കേന്ദ്രങ്ങള്‍.
ഡിസംബറില്‍ സ്മാര്‍ട്ട് മീറ്ററിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആര്.ഡി.എസ്.എസ് പദ്ധതിയില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 12,056 കോടിയുടെ പദ്ധതികളാണ് അനിശ്ചിതാവസ്ഥയിലാകുക. ഇത് സംബന്ധിച്ച് കേന്ദ്ര ഊര്‍ജമന്ത്രാലത്തിന്റെ മുന്നറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.
ആര്.ഡി.എസ്.എസ് പദ്ധതിയില്‍ കേരളത്തിന് കൂടുതല്‍ വിഹിതമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാമെന്നറിയിച്ചിരുന്നെ