Month: May 2023
-
Kerala
മെയ് 20 മുതൽ 22 വരെ 8 ട്രെയിനുകൾ സര്‍വ്വീസ് റദ്ദാക്കി, ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിൻ സർവ്വീസ് 20ാം തീയതിയിലെ മംഗലൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം റദ്ദാക്കി 21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി 21-ാം തീയതിയിലെ കൊച്ചുവേളി – നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ് റദ്ദാക്കി 22-ാം തീയതിയിലെ നിലമ്പൂർ റോഡ് – കൊച്ചുവേളി രാജാ റാണി എക്സ്പ്രസ് റദ്ദാക്കി 21-ാം തീയതിയിലെ തിരു: സെൻട്രൽ – മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി 22-ാം തീയതിയിലെ മഥുരൈ – തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി 21-ാം ലെ കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി 22 -ാം തീയതിയിലെ ലോകമാന്യ തിലക് – കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി ഭാഗികമായി റദ്ദാക്കിയ ട്രെയിൻ 21ലെ…
Read More » -
Crime
ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക് ബോട്ടിൽനിന്ന് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായ പ്രതി പാക്ക് പൗരൻ തന്നെയെന്ന് സ്ഥീരീകരണം
കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക് ബോട്ടിൽ നിന്നും 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പ്രതി പാക്ക് പൗരൻ സുബൈർ ദെറക്ഷാൻഡേയാണെന്ന് നാർകോടിക്സ് കൺട്രോൺ ബ്യൂറോ സ്ഥീരീകരിച്ചു. മട്ടാഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചരിത്രത്തിലെ വലിയ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് കൊച്ചിയടക്കം മെട്രോ നഗരങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നും പരിശോധനക്കിടെ മദർഷിപ്പ് കടലിൽ താഴ്ന്നുവെന്നും നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ വ്യക്തമാക്കി. ഇറാനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന ബോട്ടിൽ 2500 ലേറെ കിലോഗ്രാം മെത്താംഫിറ്റമിനായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതിലും ഇരട്ടിയിലേറെ അളവിൽ വിവിധ ബോട്ടുകളിൽ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നെന്ന് എൻസിബി ഉറപ്പിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, അടക്കം രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് മദർഷിപ്പിൽ കൊണ്ടുവന്നാണ് വിവിധ ബോട്ടുകളിലേക്ക് മാറ്റുന്നതെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ മയക്കുമരുന്ന് കടത്ത് തടയാൻ സാധിക്കുമെന്ന് എൻസിബി…
Read More » -
LIFE
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം; ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ” സൗദി വെള്ളക്ക’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം നിരവധി രാജ്യാന്തര മേളകളിൽ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ നടന്ന വേൾഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിച്ചത്. സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങൾ കീഴടക്കി. ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തീയറ്ററിലെത്തിയത്. കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലച്ചു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്…
Read More » -
Local
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു
കാട്ടാക്കട: കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പതോടെ കാട്ടാക്കട കുറ്റിച്ചലിലാണ് സംഭവം.ഇവിടെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾ ഓഡിറ്റോറിയത്തിന് പുറത്തു കളിച്ചു കൊണ്ട് നിൽക്കവേ ഇയാൾ ചോക്ലേറ്റ് നൽകി പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഈ സമയം കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ ഇയാളെ ചോദ്യം ചെയ്യവേ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാമിൽ നിന്നും പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു
Read More » -
Local
വിദ്യാർത്ഥി മുങ്ങിമരിച്ചു
കൊല്ലം:വിദ്യാർത്ഥി മുങ്ങിമരിച്ചു.പോരേടം തെരുവിൻഭാഗം പഴയ ചന്തക്കു സമീപം രാജുവിന്റെ മകനായ അഭിനവ് (15) ആണ് മരണപ്പെട്ടത്. തെരുവിൻഭാഗം ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.പോരേടം സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
Read More » -
Crime
പഞ്ചാബില്‍ ഗുരുദ്വാര പരിസരത്ത് മദ്യപിച്ച യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി
പാട്യാല: പഞ്ചാബില്‍ ഗുരുദ്വാര പരിസരത്ത് മദ്യപിച്ച യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി.പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദുഃഖ് നിവാരണ്‍ സാഹിബ് ഗുരുദ്വാരയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.ഗുരുദ്വാരയിലെ കുളത്തിനരികില്‍ നിന്ന് മദ്യപിക്കുകയായിരുന്ന കൗറിനെ കമ്മിറ്റിക്കാരും വിശ്വാസികളും ചോദ്യം ചെയ്യുകയും ഗുരുദ്വാര മാനേജര്‍ സതീന്ദര്‍ സിങിന്‍റെ മുറിയിലെത്തിക്കുകയുമായിരുന്നു. അവിടെ വച്ച് നിര്‍മല്‍ജിത്ത് സിങ് സെയ്‌നി എന്നയാള്‍ കൗറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മതവികാരം വൃണപ്പെട്ടപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതെന്നാണ് കീഴടങ്ങിയ പ്രതി നിര്‍മല്‍ജിത്ത് സിങ് സെയ്‌നി പൊലീസിനോട് പറഞ്ഞത്.
Read More » -
Local
ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെയും ഭരണ സംവിധാനത്തിൻ്റെ പിഴവുകൾക്കുമെതിരെയും “മെഡിക്കോ സ്പീക്ക്സ് ” സായാഹ്ന പ്രതിഷേധ സദസുമായി കെ.എസ്.യു.
തിരുവനന്തപുരം: ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെയും ഭരണ സംവിധാനത്തിൻ്റെ പിഴവുകൾക്കുമെതിരെയും കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ “മെഡിക്കോ സ്പീക്ക്സ് ” സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഡോ. വന്ദനാദാസിൻ്റേത് സർക്കാർ സ്പോൺസേഡ് കൊലപാതകമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ആരോഗ്യ ആഭ്യന്തര വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. ആർജ്ജവമുണ്ടെങ്കിൽ മന്ത്രിസഭയിൽ നിന്ന് വീണാ ജോർജിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് പാലോട് രവി, കെപിസിസി അംഗം കെ.എസ് ഗോപകുമാർ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ ജില്ലാ പ്രസിഡൻ്റുമാരായ ഗോപുനെയ്യാർ, അൻവർ സുൽഫിക്കർ, എ.ഡി തോമസ് സംസ്ഥാന ഭാരവാഹികളായ അരുണിമ.എം.കുറുപ്പ്, ശരത് ശൈലേശ്വരൻ,ആ ദേഷ് സുദർമൻ, ഫർഹാൻ മുണ്ടേരി,…
Read More » -
LIFE
പിതാവിനോടുള്ള ആരാധനയിൽ പോലീസിൽ ചേർന്നു; വേർപാടും അച്ഛനെപ്പോലെ സർവീസിലിരിക്കെ…
പൊൻകുന്നം: പോലീസ് ഓഫീസറായിരുന്ന അച്ഛനോടുള്ള ആരാധനയിൽ പോലീസ് സേനയിലെത്താൻ മോഹിച്ച ജോബി ജോർജ്. ബിരുദപഠനവേളയിൽ തന്നെ പി.എസ്.സി. പരീക്ഷയെഴുതി സേനയുടെ ഭാഗമായി. അച്ഛൻ വി.വി. ജോർജിന്റെ പാതയിൽ എന്നും സഞ്ചരിക്കാൻ മോഹിച്ച ജോബിയുടെ വേർപാട് അച്ഛനെപ്പോലെ തന്നെ സർവീസിലിരിക്കുമ്പോൾ. കഴിഞ്ഞദിവസം രാത്രി രാമപുരത്ത് ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ ജോബി ജോർജ് 1993-ൽ 18-ാം വയസ്സിലാണ് പോലീസ് കോൺസ്റ്റബിളായി സർവീസിൽ കയറിയത്. അച്ഛൻ ജോർജ് അന്ന് സി.ബി.സി.ഐ.ഡി.യിൽ പോലീസ് ഓഫീസർ. ജോബി കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമിനിക്‌സ് കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞ് അഞ്ജലി കോളേജിൽ ബിരുദപഠനത്തിന് ചേർന്ന വേളയിലാണ് പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂർ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് രാമപുരം സ്റ്റേഷനിലെത്തിയത്. ഗ്രേഡ് എസ്.ഐ.യായിരുന്നു. 1999-ൽ കേസന്വേഷണത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെത്തിയ അച്ഛൻ ജോർജ് അവിടെവെച്ച് രക്തസമ്മർദ്ദം…
Read More » -
Local
ഉപഭോക്തൃ തർക്ക വിധികളുടെ പൂർണരൂപം ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം: മന്ത്രി ജി.ആർ. അനിൽ
കോട്ടയം: ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധികളുടെ പൂർണരൂപം ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കണമെന്നും എന്നാൽ മാത്രമേ പരാതികളുമായി ജനങ്ങൾ വീണ്ടും കമ്മീഷനെ സമീപിക്കുകയുള്ളൂവെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടെ വടവാതൂരിൽ പണികഴിപ്പിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും മാത്രമായിരുന്നു കമ്മീഷന് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം കമ്മീഷൻ മുൻപാകെ ഇരുപത്തിഏഴായിരത്തോളം പരാതികളാണ് പൂർത്തിയാകാതെ കിടക്കുന്നത്. അത് മുഴുവൻ പരിഹരിക്കാനുള്ള നടപടികൾ എടുത്ത് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ പുതിയ കെട്ടിടത്തിനോട് ചേർന്ന് പാർക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ അഡ്വ. ജനറൽ കെ.പി ജയചന്ദ്രൻ ഉപഭോക്തൃസന്ദേശം നൽകി. ഉപഭോക്തൃ തർക്കപരിഹാര…
Read More » -
Local
ഗര്‍ഭിണിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുനലൂർ കല്ലാര്‍ സ്വദേശിനി ശരണ്യ(23)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ശരണ്യ, രാവിലെ മുറി തുറക്കാതായതോടെ വീട്ടുകാർ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുൻപായിരുന്നു ശരണ്യയുടെ വിവാഹം. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More »