കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം.അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്.
മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്.യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു സംഭവം.ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു.ഇതിനിടെ യാതൊരു കാരണവുമില്ലാതെ ഡോക്ടറെ അസഭ്യം വിളിക്കുകയും തുടർന്ന് കയ്യേറ്റം ചെയ്യുകയുമായിരുന്നു.ബഹളം കേട്ട് ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്ന പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan