
തിരുവനന്തപുരം:ഈ അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്/ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM 2023)- നാളെ (ബുധനാഴ്ച) നടക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്.സംസ്ഥാനത്ത് 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിങ് ലൈസന്‍സ്/പാസ്പോര്‍ട്ട്/പാന്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐഡി, ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം.അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളത്തിലെ സര്‍ക്കാര്‍/കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ഫാര്‍മസി കോളേജുകളിലേയ്ക്കുള്ള പ്രവേശനം കീം 2023 പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan