Month: May 2023

  • Kerala

    പ്ലസ് ടൂ ഫലങ്ങൾ വേഗത്തിൽ അറിയാം

    മെയ് 25ന് ഹയര്‍ സക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.ഫലങ്ങള്‍ അറിയാനുള്ള വെബ്സൈറ്റുകള്‍ ഇവയാണ്. 1. www.keralaresults.nic.in 2. www.dhsekerala.gov.in 3. www.prd.kerala.gov.in 4. www.results.kite.kerala.gov.in 5. www.kerala.gov.in ഈ വെബ്സൈറ്റുകള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് അപ്ലിക്കേഷനുകള്‍ പ്ലസ് ടു ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കുന്നതാണ്. സഫലം 2023, iExaMS – Kerala എന്നീ ആപ്പുകള്‍ വഴിയും പ്ലസ് ടു ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കും.

    Read More »
  • India

    മെട്രോയിൽ ഇനിമുതൽ വാട്‌സ്‌ആപ്പ് ഇ-ടിക്കറ്റ് സൗകര്യം

    മെട്രോയിൽ ഇനിമുതൽ വാട്‌സ്‌ആപ്പ് ഇ-ടിക്കറ്റ് സൗകര്യം.ഒരാള്‍ക്ക് ഒറ്റയടിക്ക് ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. UPI, ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണമടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ചെന്നൈയിലാണ് ആരംഭം.യാത്രക്കാര്‍ 8300086000 എന്ന നമ്ബറിലേക്ക് “ഹായ്” എന്ന് അയച്ച്‌ QR ടിക്കറ്റുകള്‍ ജനറേറ്റ് ചെയ്യേണ്ടതുണ്ട്. മെസേജിംഗ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 20% വരെ ഉദ്ഘാടന കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • Kerala

    യാത്രക്കാരെ കൊള്ളയടിച്ച് റയിൽവെ; എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകൾക്ക് പകരം എസി കോച്ച്

    ചെന്നൈ: കേരളത്തിൽക്കൂടി സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ നടപടിയുമായി റെയിൽവേ.ഇവയ്ക്ക് പകരം എസി കോച്ചുകൾ കൂട്ടാനാണ് തീരുമാനം. യാത്രക്കാർക്ക് എസി കോച്ചുകളോടാണ് താത്പര്യമെന്നതാണ് മാറ്റത്തിന് കാരണമായി റെയിൽവേ പറയുന്നത്.അടിയന്തര യാത്രയ്ക്ക് ജനറൽ കോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക.ജൂലൈ 25 മുതൽ പുതിയ മാറ്റം നിലവിൽ വരും.   തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്, മംഗളൂരു-ലോക് മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിലാണ് മാറ്റം.

    Read More »
  • India

    അയോധ്യയിൽ അൻസാരിയെ ജയിപ്പിച്ച ‘ഹിന്ദു ജിഹാദ്’ ?

    ഇത് സുൽത്താൻ അൻസാരി ഉത്തർപ്രദേശിലെ അയോധ്യ വാർഡ് മെമ്പർ. വാർഡിലെ ആകെ വോട്ടർമാർ = 3800 ഹിന്ദു വോട്ടർമാർ = 3360 മുസ്ലിം വോട്ടർമാർ = 440 എന്നിട്ടും ക്ഷേത്രഭൂമിയിൽ അൻസാരി ജയിച്ചു. 60 അംഗ അയോധ്യ മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് കിട്ടിയത് 27 സീറ്റ് …..!!! പ്രോട്ടോക്കോൾ പ്രകാരം ക്ഷേത്രഭൂമിയിലെ ഈ വാർഡിൽ ഒരു സർക്കാർ ചടങ്ങിലും അൻസാരിയെ ഒഴിവാക്കാൻ യോഗി ഭരണത്തിനു സാധിക്കില്ല. അയോധ്യയിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിലായിരുന്നു മുസ്‌ലിം സ്വതന്ത്ര സ്ഥാനാർഥിയുടെ ഈ അപ്രതീക്ഷിത ജയം. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന വ്യക്തിത്വത്തിന്റെ പേരിലുള്ള രാം അഭിറാം ദാസ് വാർഡിലാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് സുൽത്താൻ അൻസാരി വിജയിച്ചത്. തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2388 വോട്ടിൽ 42 ശതമാനം വോട്ടുകൾ നേടിയായിരുന്നു അൻസാരിയുടെ വിജയം.മറ്റൊരു സ്വതന്ത്രസ്ഥാനാർഥിയായ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടുകൾക്കാണ് അൻസാരി പരാജയപ്പെടുത്തിയത്. ബി.ജെ.പിക്ക് മൂന്നാം സ്ഥാനമാണ് ഇവിടെ ലഭിച്ചത്.

    Read More »
  • Kerala

    ബിഗ് സല്യൂട്ട്;ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്

    തിരുവല്ല:ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്.മെയ് 16 ന് രാവിലെയാണ് സംഭവം. പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്നാണ് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ രാവിലെ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉടന്‍ തന്നെ രക്തം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അപൂര്‍വ്വ രക്ത ഗ്രൂപ്പുകളില്‍ ഒന്നായ ഒ- നെഗറ്റീവ് ആയിരുന്നു യുവതിയുടെ രക്ത ഗ്രൂപ്പ്.അസ്വസ്ഥതകളെത്തുടര്‍ന്ന് പെട്ടെന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല. ഉച്ചയായിട്ടും രക്തദാതാവിനെ കിട്ടാത്തതിനെ തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് അജിത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്. തിരുവല്ല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ സുനില്‍ കൃഷ്ണനെയാണ് ലൈനില്‍ കിട്ടിയത്.വിവരം പറഞ്ഞ് ഫോണ്‍ വച്ച അജിത്തിനു മുന്നില്‍ പത്തു മിനിറ്റില്‍ തിരുവല്ല ഇന്‍സ്പെക്ടറുടെ പോലീസ് വാഹനമെത്തി.വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് യുവതിക്ക് രക്തം നല്‍കിയത്. അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്‍റെ പോല്‍-ബ്ലഡ് സംവിധാനം…

    Read More »
  • പാലക്കാട് പതിനാലുകാരിയും യുവാവും തൂങ്ങിമരിച്ച നിലയിൽ; പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിട്ടും പൊലീസ് വേണ്ടപോലെ അന്വേഷിച്ചില്ലെന്ന് ആരോപണം

    പാലക്കാട്: പാലക്കാട് പടലിക്കാട് പതിനാല് വയസുകാരിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച മുതൽ പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് പടലിക്കാട് ഇറിഗേഷൻ കനാലിന് സമീപമുള്ള മരത്തിൽ പതിനാലുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയേയും കൊട്ടേക്കാട് സ്വദേശി രഞ്ജിതിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി വീട്ടുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് പെൺക്കുട്ടിയെയും യുവാവിനെയും കാണാതായ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, പരാതി നൽകിയിട്ടും പെൺക്കുട്ടിയുടെ തിരോധാനം വേണ്ടത്ര ഗൗരവത്തിൽ അന്വേഷിച്ചില്ലെന്ന് ആരോപണമുണ്ട്. പൊലീസിൻ്റെ വീഴ്ചക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

    Read More »
  • LIFE

    ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ; ഐശ്വര്യക്ക് പൊലീസ് സംരക്ഷണം

    ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുക ആണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ​ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് രം​ഗത്തെത്തിയിരുന്നു. നിർമാതാക്കളുടെ വിശദീകരണം ഇങ്ങനെ കൈതി, അരുവി, തീരൻ അധികാരം ഒണ്ട്രു, ജോക്കർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച് പുറത്തിറക്കിയത് ഞങ്ങളുടെ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ആ നിരയിൽ ഫർഹാന ഇപ്പോൾ മെയ് 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആളുകളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങൾ നിർമ്മിച്ച്…

    Read More »
  • LIFE

    യാത്രക്കാർക്ക് ആശ്വസിക്കാം, ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; എങ്ങനെ ട്രാൻസ്ഫർ ചെയ്യാം ?

    ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും കുടുംബാംഗങ്ങൾക്ക് കൈമാറാം ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ഇതിനുശേഷം, ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര്…

    Read More »
  • Crime

    പൊൻകുന്നത്ത് സമീപവാസിയായ മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

    പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ മാത്യു മകൻ ജോബിൻ മാത്യു (36) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി സമീപവാസിയായ മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയെ ഉപദ്രവിച്ചത് മധ്യവയസ്കൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ കമ്പും, കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ റെജിലാൽ കെ.ആർ, സുഭാഷ്, സി.പി.ഓ ജോബി സെബാസ്റ്റ്യൻ, പ്രിയ എൻ.ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

    Read More »
  • Crime

    ഏറ്റുമാനൂരിൽ ബാറിലെ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി പിടിയിൽ

    കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെള്ളകം മറ്റത്തിൽ വീട്ടിൽ സുരേഷ് മകൻ സൂരജ് (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കാരിത്താസ് ജംഗ്ഷന് സമീപമുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാര്‍ച്ച്‌ അഞ്ചാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോവുകയും ചെയ്തു. പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു രണ്ടു പ്രതികളായ സതീഷിനെയും, ബുദ്ധലാലിനെയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് സൂരജിനെ വൈക്കത്തുനിന്നും പിടികൂടുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ…

    Read More »
Back to top button
error: