ഇത്
സുൽത്താൻ അൻസാരി
ഉത്തർപ്രദേശിലെ അയോധ്യ
വാർഡ് മെമ്പർ.
വാർഡിലെ ആകെ വോട്ടർമാർ = 3800
ഹിന്ദു വോട്ടർമാർ = 3360
മുസ്ലിം വോട്ടർമാർ = 440
എന്നിട്ടും
ക്ഷേത്രഭൂമിയിൽ അൻസാരി
ജയിച്ചു.
60 അംഗ അയോധ്യ മുനിസിപ്പാലിറ്റിയിൽ
ബിജെപിക്ക് കിട്ടിയത് 27 സീറ്റ് …..!!!
പ്രോട്ടോക്കോൾ പ്രകാരം
ക്ഷേത്രഭൂമിയിലെ ഈ വാർഡിൽ ഒരു സർക്കാർ ചടങ്ങിലും
അൻസാരിയെ ഒഴിവാക്കാൻ
യോഗി ഭരണത്തിനു സാധിക്കില്ല.
അയോധ്യയിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിലായിരുന്നു മുസ്‌ലിം സ്വതന്ത്ര സ്ഥാനാർഥിയുടെ ഈ അപ്രതീക്ഷിത ജയം. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന വ്യക്തിത്വത്തിന്റെ പേരിലുള്ള രാം അഭിറാം ദാസ് വാർഡിലാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് സുൽത്താൻ അൻസാരി വിജയിച്ചത്.
തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2388 വോട്ടിൽ 42 ശതമാനം വോട്ടുകൾ നേടിയായിരുന്നു അൻസാരിയുടെ വിജയം.മറ്റൊരു സ്വതന്ത്രസ്ഥാനാർഥിയായ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടുകൾക്കാണ് അൻസാരി പരാജയപ്പെടുത്തിയത്. ബി.ജെ.പിക്ക് മൂന്നാം സ്ഥാനമാണ് ഇവിടെ ലഭിച്ചത്.