Month: May 2023
-
Local
ആറ്റിങ്ങലിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന;12 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
ആറ്റിങ്ങൽ: മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ആലംകോട് കിസ്സ ദാവത് ആലംകോട്, ആലംകോട് സെന്റർ ഹോട്ടൽ, അൽഹാജ വഴിയോരക്കട പൂവൻപാറ, ബ്രയിറ്റ് ഹോട്ടൽ പൂവൻപാറ, അൽഹാജ ഹോട്ടൽ ആറ്റിങ്ങൽ, ആറ്റിങ്ങൽ ഇമ്രാൻസ് ഹോട്ടൽ, സാവിത്രി ഹോട്ടൽ, ഹോട്ടൽ ചില്ലീസ്, സൂര്യ ബാർ, തുളസി ഹോട്ടൽ, സെനം ഹോട്ടൽ, ഹൈവേ ഫ്രഷ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. 21 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ വിഭവങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
Read More » -
Kerala
നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നീട്ടാൻ നീക്കം; തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ ഹർജി സമർപ്പിച്ചു
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നീട്ടാൻ നീക്കം. തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ ഹർജി സമർപ്പിച്ചു. എംഎൽഎമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാർ ആരോപിക്കുന്നു. എന്നാൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കും.
Read More » -
NEWS
യുഎഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവുമായി നടൻ മമ്മൂട്ടി; ഫാമിലി കണക്ട് അഭിമാന പദ്ധതിയെന്ന് ഇന്ത്യൻ സ്ഥാനാപതി
ദുബായ്: യു.എ.ഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്റെ മഹാനാടൻ മമ്മൂട്ടി. യുഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ആദ്യ ഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദഗ്ദ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ നാട്ടിലെ മാതാപിതാക്കൾക്ക്, അവർ ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഫാമിലി കണക്ടിന്റെ ഔദ്യോഗീക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ…
Read More » -
Crime
ഓണ്‍ലൈന്‍ പരിചയം വിവാഹത്തിലെത്തി; അഞ്ജുവിന്റെയും കുഞ്ഞിന്റെയും സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം, മൃതദേഹങ്ങള്‍ തല്‍ക്കാലം വിട്ടുകൊടുക്കാതെ പോലീസ്
തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ യുവതിയും കുഞ്ഞും ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് കൈമാറിയത്. ചൊവ്വാഴ്ചയാണ് പുത്തന്‍തോപ്പ് ‘റോജാ ഡെയ്ലി’ല്‍ രാജു ജോസഫ് ടിന്‍സിലിന്റെ ഭാര്യ അഞ്ജു(23)വിനെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒന്‍പതുമാസം പ്രായമുള്ള മകന്‍ ഡേവിഡിനെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച രാവിലെ കുഞ്ഞും മരിച്ചു. വീട്ടിലെ കുളിമുറിയില്‍ വൈകിട്ട് ആറുമണിയോടെയാണ് അഞ്ജുവിനെയും കുഞ്ഞിനെയും പൊള്ളലേറ്റനിലയില്‍ കണ്ടതെന്നാണ് ഭര്‍ത്താവ് രാജുജോസഫിന്റെ മൊഴി. ആറുമണിയോടെ ‘താനും മകനും ഈ ലോകത്തില്‍നിന്ന് പോകുന്നു’ എന്ന് അഞ്ജു മൊബൈലില്‍ സന്ദേശം അയച്ചിരുന്നു. അതേസമയം, ഭര്‍ത്താവ് പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ നേരത്തെ പറഞ്ഞിരുന്നതായാണ് പിതാവ് പ്രമോദിന്റെ വെളിപ്പെടുത്തല്‍. രാജുജോസഫിന് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും മകള്‍ പറഞ്ഞിരുന്നു. എന്നാല്‍, വിവാഹശേഷം രാജുജോസഫ് തങ്ങളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നും…
Read More » -
Crime
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍
കൊച്ചി: ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം. രോഗിക്കൊപ്പം എത്തിയ ആള്‍ ഡോക്ടര്‍മാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് അക്രമം നടത്തിയത്. തുടര്‍ന്ന് പോലീസും ജീവനക്കാരും ചേര്‍ന്ന് പ്രതിയെ കീഴടക്കി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെ അടിപിടിയില്‍ പരിക്ക് പറ്റിയ രണ്ട് പേരുമായാണ് പ്രതി ആശുപത്രിയിലെത്തിയത്. ഇയാളും മദ്യലഹരിയിലായിരുന്നുവെന്നാണ് അവിടെയുണ്ടായിരുന്നവര്‍ പറയുന്നത്. പരിക്കേറ്റയാളുടെ മുറിവില്‍ തുന്നല്‍ ഇടണം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് പ്രതി ബഹളം വെയ്ക്കാന്‍ തുടങ്ങിയത്. തുന്നല്‍ ഇടേണ്ടെന്നും പഞ്ഞിയില്‍ മരുന്ന് വെച്ചാല്‍ മതിയെന്നുമാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, അതിന് സാധിക്കില്ലെന്ന് പറഞ്ഞതോടെ ഡോക്ടര്‍ക്കെതിരെ ഇയാള്‍ അസഭ്യവര്‍ഷം നടത്തി. ആക്രമണം നടത്താനും ആരംഭിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എയ്ഡഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടിച്ചുമാറ്റാനായില്ല. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
എസ്എഫ്ഐ ആള്‍മാറാട്ടം; വിശാഖിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടത്തില്‍ സിപിഎം നടപടി. ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ ഏര്യാ കമ്മിറ്റി സെക്രട്ടറി വിശാഖിനെ പ്ലാവൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടമെന്ന് പരാതി; റിപ്പോര്‍ട്ട് തേടി കേരള സര്‍വകലാശാല കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തെഞ്ഞെടുപ്പിലാണ് വിശാഖ് ആള്‍മാറാട്ടം നടത്തിയത്. ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍, കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം വിശാഖിന്റെ പേര് നല്‍കുകയായിരുന്നു. കെഎസ് യു പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് വിഷയം പുറത്തറിഞ്ഞത്.
Read More » -
Kerala
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാഫലം ഈ വെബ്സൈറ്റുകളിൽ ലഭ്യമാണ്
എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രസിദ്ധീകരിക്കും. ഫലം ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in, results.kite.kerala.gov.in എന്നിവയിൽ ലഭ്യമാകും. മെയ് 25ന് ഹയര്‍ സക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.ഫലങ്ങള്‍ അറിയാനുള്ള വെബ്സൈറ്റുകള്‍ ഇവയാണ്. 1. www.keralaresults.nic.in 2. www.dhsekerala.gov.in 3. www.prd.kerala.gov.in 4. www.results.kite.kerala.gov.in 5. www.kerala.gov.in സഫലം 2023, iExaMS – Kerala എന്നീ ആപ്പുകള്‍ വഴിയും പ്ലസ് ടു ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കും.
Read More » -
India
വന്ദേ ഭാരത് ഇടിച്ച് യുവതി മരിച്ചു;മരിച്ച യുവതിക്കെതിരെ കേസെടുത്ത് പോലീസ്
ബംഗളൂരു: മൈസൂരിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ ഇടിച്ച് യുവതി മരിച്ചു.മാണ്ഡ്യ സ്വദേശിനിയാണ് മരിച്ചത്. രണ്ടാം പ്ലാറ്റ്ഫോമിനരികിലെ റെയില്‍ പാളത്തിലൂടെ അടുത്ത പ്ലാറ്റ്ഫാമിലേക്ക് പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.പാളം മുറിച്ചു കടന്നതിനും വന്ദേഭാരത് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചതിനുമെതിരെയാണ് കേസ്.
Read More » -
Kerala
ഗതാഗതക്കുരുക്ക്; പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് രക്ഷകരായി ഫയർ ഫോഴ്സ്
നെയ്യാറ്റിൻകര: ഗതാഗതക്കുരുക്ക് മൂലം മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് തുണയായി ഫയർ ഫോഴ്സ്. സേനയുടെ വാഹനത്തിൽ അതിവേഗം പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചതോടെയാണ് വിദ്യാർഥിനിക്കും ശ്വാസം നേരെ വീണത്.വെള്ളറട നെല്ലിശേരിവിള വീട്ടിൽ ജയലാലിന്റെ മകൾ ആതിരയ്ക്കായിരുന്നു പ്രവേശന പരീക്ഷ. 10 മണിക്കായിരുന്നു പരീക്ഷ.വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് വില്ലനായി.പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും എല്ലാവരും കൈമലർത്തി.പിന്നീടാണ് ഫയർ ഫോഴ്സിനോട് സഹായം അഭ്യർഥിച്ചതും അവർ കൃത്യ സമയത്ത് നേമത്തെ പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർഥിനിയെ എത്തിച്ചതും. ഫയർ ഫോഴ്സിന്റെ നെയ്യാറ്റിൻകര യൂണിറ്റാണ് ആതിരയ്ക്ക് രക്ഷകരായി അവതരിച്ചത്.
Read More » -
Crime
ബസ് യാത്രയ്ക്കിടെ സ്വയംഭോഗം, സഹയാത്രികയോട് മോശമായ പെരുമാറ്റം; യുവാവ് പിടിയില്‍
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രികയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ബസ് ജീവനക്കാരും യാത്രികരും ചേര്‍ന്നാണ് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോഴിക്കോട് കായക്കൊടി കാവില്‍ സവാദ് (27) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ അത്താണിയില്‍ വെച്ചായിരുന്നു സംഭവം. തൃശൂര്‍ സ്വദേശിനിയും സിനിമാ പ്രവര്‍ത്തകയുമായ യുവതി ചിത്രീകരണത്തിനായി ഏറണാകുളത്തേക്ക് പോകുകയായിരുന്നു. സവാദ് അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് യാത്രക്കാരികള്‍ക്ക് ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടയുടന്‍ യുവാവ് അപമര്യാദയായി പെരുമാറാന്‍ ആരംഭിച്ചു. ആദ്യം പ്രതികരിച്ചില്ലെങ്കിലും സവാദ് സ്വകാര്യ ഭാഗങ്ങള്‍ പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചതോടെ യുവതി ചാടിയെണീറ്റ് ബഹളം വെക്കാന്‍ ആരംഭിച്ചു. ബഹളം ആരംഭിച്ചതോടെ സീറ്റില്‍ നിന്നും എഴുന്നേറ്റ സവാദ് അത്താണിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ബസില്‍ നിന്നും ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഇറങ്ങിയ കണ്ടക്ടര്‍ പ്രതിയെ പിടികൂടിയെങ്കിലും കുതറിയോടി. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന്…
Read More »