Month: May 2023

  • Kerala

    മുണ്ട് മുറുക്കി ജനം, നീന്തിക്കുളിച്ച് മുഖ്യൻ! ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത് 3.84 ലക്ഷം രൂപ

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തൽ കുളം നവീകരണത്തിന് അനുവദിച്ചത്. പിണറായി സർക്കാർ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18, 06, 789 രൂപയായി. മേൽക്കൂര പുതുക്കാനും പ്ലാൻറ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാ‌ർഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വർഷം അവസാനം പുറത്ത് വന്ന രേഖകൾ തെളിയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായ നീന്തൽ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ അന്ന് പറഞ്ഞിരുന്നത്. നിത്യ ചെലവുകൾക്ക് പോലും തുകയില്ലാതെ…

    Read More »
  • അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു

    പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. നീതു – നിഷാദ് ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്. അട്ടപ്പാടിയിലെ കടുക് മണ്ണ ഊര് നിവാസികളാണ് നീതുവും നിഷാദും. ഈ മാസം ജൂൺ അഞ്ചിനായിരുന്നു നീതുവിന്റെ പ്രസവ തീയതി പറഞ്ഞിരുന്നത്. ഇതിനായി മെയ് 15 മുതൽ തന്നെ ആശുപത്രിയിൽ നീതു അഡ്മിറ്റായിരുന്നു. ഇന്നാണ് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയത്.

    Read More »
  • Business

    സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്; 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ, പലിശയ്ക്ക് ടിഡിഎസ് ഈടാക്കില്ല; പദ്ധതിയുടെ വിശദാംശങ്ങൾ

    രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഒരു സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്കീം 2023 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട നികുതി വിവരങ്ങൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ നികുതി വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര നികുതി ബോർഡിന്റെ വിജ്ഞാപനപ്രകാരം മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ടിഡിഎസ് ഈടാക്കില്ല. നിക്ഷേപിച്ച തുകയിൽ നിന്ന് ലഭിക്കുന്ന വരുമാനം അക്കൗണ്ട് ഉടമയുടെ മൊത്തം വരുമാനത്തിലേക്ക് ചേർത്ത് ബാധകമായ നികുതി സ്ലാബിൽ നികുതി ഈടാക്കുകയും ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ടിഡിഎസ് കണക്കാക്കും…

    Read More »
  • NEWS

    യുഎഇയിൽ മൂന്ന് പുതിയ ട്രാഫിക് ഫൈനുകൾ പ്രഖ്യാപിച്ചു; വിവിധ നിയമലംഘനങ്ങൾക്ക് രണ്ടായിരം ദിർഹം വരെ പിഴ ഈടാക്കുമെന്ന് അറിയിപ്പ്

    അബുദാബി: യുഎഇയിൽ മൂന്ന് പുതിയ ട്രാഫിക് ഫൈനുകൾ പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങൾക്ക് രണ്ടായിരം ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവർമാർ പൂർണമായും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്. മഴയുള്ള സമയത്ത് താഴ്‍വരകൾക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ് സ്ഥലങ്ങൾക്ക് അടുത്തും ഡാമുകളുടെ പരിസരങ്ങളിലും കൂട്ടംകൂടുന്നതിന് ആയിരം ദിർഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റുകളും ഇവർക്ക് ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്‍വരകളിലേക്ക് പ്രവേശിച്ചാൽ അവിടങ്ങളിലെ അപകട സാധ്യത പരിഗണിക്കാതെ തന്നെ രണ്ടായിരം ദിർഹം പിഴ ചുമത്തും. ഇത്തരത്തിൽ പ്രവൃത്തിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളാണ് ലഭിക്കുന്നത്. ഇതിന് പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. ഗതാഗത നിയന്ത്രണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസപ്പെടുത്തുക, ആംബുലൻസുകളുടെയോ അത്യാഹിത സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും…

    Read More »
  • Kerala

    ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം: ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നിഷ്ക്രിയത്വം കാണിച്ചെന്ന് പരാതി

    തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നിഷ്ക്രിയത്വം കാണിച്ചുവെന്ന് പരാതി. മെഡിക്കൽ പി.ജി ഡോക്ടർമാരുടെ സംഘടനയും, ഹൗസ് സർജൻ അസോസിയേഷനും ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരാതി ഉയർന്നത്. വിദ്യാർത്ഥികളായ ഡോക്ടർമാർ മെഡിക്കൽ ഓഫീസർക്ക് എതിരെ നടപടി വേണമെന്ന് മന്ത്രിയുമായി ഈ മാസം 12 ന് നടത്തിയ ചർച്ചയിൽ അവശ്യപ്പെട്ടിരുന്നു. അതിനിടെ ഡോ. വന്ദനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശ്വാസ കോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഡോ. വന്ദനയുടെ ശരീരത്തിൽ ആകെ 17 കുത്തുകളുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

    Read More »
  • Kerala

    ബസിൽ മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത

    കൊച്ചി: ബസിൽ മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തിൽ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു നന്ദിത. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. സംഭവത്തിൽ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹമാണ്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാൾ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളിൽ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകൾ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂർവ്വം പ്രതികരിച്ചതിന് നിരവധി പേർ പിന്തുണ അറിയിച്ചു. സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായും ചിലർ അറിയിച്ചു. അതുപോലെ തന്നെ ബസ് കണ്ടക്ടർ പ്രദീപ് സമയോചിതമായി ഇടപെട്ടു. നന്ദിത പ്രതികരിച്ചു.

    Read More »
  • Kerala

    അധ്യാപക ഒഴിവുകള്‍

    തിരുവനന്തപുരം:പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലം മാറ്റം മുഖേന നികത്തുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി നോക്കുന്ന താല്‍പ്പര്യമുള്ള അധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ വച്ച്‌ മേയ് 24 ബുധനാഴ്ച കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന അധ്യാപകര്‍ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിച്ചേരേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോറവും. പുതുക്കിയ വേക്കന്‍സി റിപ്പോര്‍ട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.education.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.

    Read More »
  • Kerala

    യുജിസി നെറ്റ് പരീക്ഷ ജൂൺ 13 മുതൽ

    കോളേജ് അധ്യാപകരാവുന്നതിനും ഗവേഷണത്തിനുമുള്ള അര്‍ഹതാ നിര്‍ണയത്തിനായി നടത്തുന്ന, യു.ജി.സി.-നെറ്റ് (2023 ജൂണ്‍) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷ. 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. കേരളത്തില്‍ 16 പരിക്ഷാകേന്ദ്രങ്ങളുണ്ട്. യോഗ്യത: യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദാനന്തര ബിരുദം/തത്തുല്യമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത, ഒ.ബി.സി.(എന്‍.സി.എല്‍.), എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തേഡ് ജെന്‍ഡറിനും 50 ശതമാനം മാര്‍ക്ക് മതി. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷ. 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. കേരളത്തില്‍ 16 പരിക്ഷാകേന്ദ്രങ്ങളുണ്ട്. യോഗ്യത: യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദാനന്തര ബിരുദം/തത്തുല്യമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത, ഒ.ബി.സി.(എന്‍.സി.എല്‍.), എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തേഡ് ജെന്‍ഡറിനും 50 ശതമാനം മാര്‍ക്ക് മതി. അപേക്ഷാഫീസ്: ജനറല്‍ വിഭാഗക്കാര്‍ക്ക് 1150 രൂപയും ഇ.ഡബ്ല്യു,എസ്., ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി., എസ്.ടി.…

    Read More »
  • LIFE

    പൊതു ചടങ്ങിനിടെ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്‍ജു പത്രോസ് – വീഡിയോ

    പൊതു ചടങ്ങിനിടെ സീരിയൽ താരങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിന് അതേ വേദിയിൽ മറുപടി നൽകി നടി മഞ്‍ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴിൽ മേഖലയാണെന്ന് മഞ്‍ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നിൽ എത്താൻ എളുപ്പല്ലെന്നും മഞ്‍ജു പറഞ്ഞു. പെരുമ്പിലാവിൽ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ മഞ്‍ജു സംസാരിക്കുന്നതിന്റെ വീഡിയോ നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്‍ജുവിന്റെ വാക്കുകൾ സീരിയിൽ നടികൾ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴിൽ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പിൽ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം എന്നുമായിരുന്നു മഞ്ജു പത്രോസ് വ്യക്തമാക്കിയത്. ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ…

    Read More »
  • Kerala

    കേന്ദ്ര സർക്കാർ ജോലി;പ്ലസ് ടൂ പാസായവർക്ക് അപേക്ഷിക്കാം

    തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്ബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറിതല പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. എല്‍ഡി ക്ലാര്‍ക്ക് / ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് എ എന്നീ തസ്തികയിലാണ് ഒഴിവുകള്‍. 1600 ഒഴിവുകളാണ് ഉള്ളത്. പ്ലസ്‌ടുക്കാര്‍ക്കാണ് അവസരം. ജൂണ്‍ 8ന് അകം അപേക്ഷിക്കണം. https://ssc.nic.in മലയാളം, കന്നട ഉള്‍പ്പെടെ 15 ഭാഷകളിലായിരിക്കും പരീക്ഷ ന‌ടത്തുന്നത്. ഓണ്‍ലൈന്‍ പരീക്ഷ 2023 ഓഗസ്റ്റില്‍ നടക്കും. പ്രായപരിധി 18 -27 വയസ്സ് (2023 ആഗസ്റ്റ് അടിസ്ഥാനമാക്കി(. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ് / സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 8. 100 രൂപയാണ് അപേക്ഷാ ഫീസ്.   കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക.∙അപേക്ഷിക്കേണ്ട വിധം: https://ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായി അപേക്ഷിക്കണം.…

    Read More »
Back to top button
error: