KeralaNEWS

ഗതാഗതക്കുരുക്ക്; പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് രക്ഷകരായി ഫയർ ഫോഴ്സ് 

നെയ്യാറ്റിൻകര: ഗതാഗതക്കുരുക്ക് മൂലം മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് തുണയായി ഫയർ ഫോഴ്സ്.
സേനയുടെ വാഹനത്തിൽ അതിവേഗം പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചതോടെയാണ് വിദ്യാർഥിനിക്കും ശ്വാസം നേരെ വീണത്.വെള്ളറട നെല്ലിശേരിവിള വീട്ടിൽ ജയലാലിന്റെ മകൾ ആതിരയ്ക്കായിരുന്നു പ്രവേശന പരീക്ഷ.
10 മണിക്കായിരുന്നു പരീക്ഷ.വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് വില്ലനായി.പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും എല്ലാവരും കൈമലർത്തി.പിന്നീടാണ് ഫയർ ഫോഴ്സിനോട് സഹായം അഭ്യർഥിച്ചതും അവർ കൃത്യ സമയത്ത് നേമത്തെ പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർഥിനിയെ എത്തിച്ചതും.
ഫയർ ഫോഴ്സിന്റെ നെയ്യാറ്റിൻകര യൂണിറ്റാണ് ആതിരയ്ക്ക് രക്ഷകരായി അവതരിച്ചത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: