Month: April 2023
-
Kerala
മലപ്പുറം താനൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു വാഹങ്ങൾക്ക് തീ പിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു
മലപ്പുറം: മലപ്പുറം താനൂർ സ്കൂൾപടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹങ്ങൾക്കും തീ പിടിച്ചു. താനൂരിലെ സ്കൂൾപടിയിലാണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാഗത്തിനും തീ പിടിച്ചത്. തീ ഏറെ സമയം നീണ്ടുനിന്നു. തിരൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » -
Kerala
നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണം: അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം
തിരുവനന്തപുരം: കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വീഴ്ചയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ആരോഗ്യ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ എളമക്കര പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് മാറി കുത്തിവച്ചതു മൂലം കുഞ്ഞിന് പാര്‍ശ്വ ഫലങ്ങളുണ്ടാവുമോ ഭാവിയിലെന്തെങ്കിലും…
Read More » -
India
ജമ്മു കശ്മീര്‍ മുൻഗവര്‍ണറുടെ വെളിപ്പെടുത്തൽ ഗൗരവതരം; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണം: കോൺഗ്രസ്
ദില്ലി: സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ്. മല്ലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവതരം. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പുറത്തുവന്ന വിവരങ്ങൾ മറയ്ക്കാൻ ശ്രമം നടത്തുന്നു. ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സത്യം പുറത്ത് വന്നു കൊണ്ടേയിരിക്കും. പ്രധാനമന്ത്രിയുമായി അടുത്തു നിന്ന വ്യക്തിയുടെ പ്രസ്താവനയാണ്. അതിനാൽ വിഷയത്തിൻ്റെ ഗൗരവം കൂടുന്നു. പ്രധാനമന്ത്രിയെ തുറന്ന് കാണിച്ചതിനാണ് സത്യപാൽ മല്ലിക്കിന് മതിയായ സുരക്ഷയും വീടും നൽകാത്തത്. വിഷയം പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് സത്യപാൽ മല്ലിക് വെളിപ്പെടുത്തൽ. ദ് വയറിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക്കിൻറെ ആരോപണങ്ങൾ. പുൽവാമ ആക്രമണമുണ്ടായപ്പോൾ സത്യപാൽ ആയിരുന്നു ജമ്മു കശ്മീർ ഗവർണർ.
Read More » -
Business
ജിയോ ആരാധകരുടെ മനം തകർക്കുന്ന പ്രഖ്യാപനം! സൗജന്യക്കാലം അവസാനിക്കുന്നു; ഐപിഎല്ലിനിടെ സുപ്രധാന പ്രഖ്യാപനവുമായി റിലയൻസ്
മുംബൈ: ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ ഐപിഎൽ മത്സരങ്ങളും സൗജന്യമായി കാണുന്നതിനുള്ള അവസരമാണ് ജിയോ സിനിമ ഒരുക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയെന്ന നിലയിൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർക്കുന്ന ജിയോ സിനിമ സൗജന്യ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നത് ഐപിഎല്ലോടെ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളത്. നെറ്റ്ഫ്ലിക്‌സ്, വാൾട്ട് ഡിസ്‌നി തുടങ്ങിയ ആഗോള പ്രമുഖരെ നേരിടുന്നതിനായി 100-ലധികം സിനിമകളും ടിവി സീരീസുകളും അവതരിപ്പിച്ച് കൊണ്ട് വമ്പൻ പദ്ധതിക്കാണ് ജിയോ സിനിമ തയാറെടുക്കുന്നത്. എന്നാൽ, ചില ഉപഭോക്താക്കൾക്ക് ഈ ഉള്ളടക്കം കാണുന്നതിന് നിരക്കുണ്ടാകുമെന്ന് റിലയൻസിന്റെ മീഡിയ ആൻഡ് കണ്ടന്റ് ബിസിനസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു. ഈ സീസൺ ഐപിഎൽ മത്സരങ്ങൾ എല്ലാവർക്കും സൗജന്യമായി കാണാമെന്നും ജ്യോതി വ്യക്തമാക്കി. നിലവിൽ ജിയോ സിനിമ ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎൽ മത്സരങ്ങൾ…
Read More » -
India
ബിജെപി വിട്ടെത്തിയ സാവദിക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ്; സിദ്ധരാമയ്യയ്ക്ക് കോലാറില്‍ സീറ്റില്ല
ബംഗളൂരു: ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവദിക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കി കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്ത്. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സാവദി അത്തനിയില്‍നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിച്ചിരുന്ന കോലാര്‍ സീറ്റില്‍ കൊത്തൂര്‍ മഞ്ജുനാഥ് മല്‍സരിക്കും. ആകെ 43 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. ഇനിയും 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. മെയ് 10നാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. വരുണയില്‍നിന്ന് ജനവിധി തേടുന്ന സിദ്ധരാമയ്യ, കോലാറില്‍നിന്നു കൂടി മത്സരിക്കാന്‍ അനുമതി തേടിയിരുന്നു. ഇതു തള്ളിയാണ് കോലാര്‍ സീറ്റ് കൊത്തൂര്‍ മഞ്ജുനാഥിന് നല്‍കിയത്. സിദ്ധരാമയ്യയെ രണ്ടു സീറ്റുകളില്‍ മത്സരിപ്പിക്കുന്നതിനെ മുതിര്‍ന്ന നേതാക്കളായ ഡി.കെ.ശിവകുമാറും ഡി.പരമേശ്വരയും എതിര്‍ത്തിരുന്നു. ഒന്നാംഘട്ട പട്ടികയില്‍ പ്രമുഖ നേതാക്കന്മാരുടെ സീറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ വരുണയില്‍ നിന്നും ഡി.കെ. ശിവകുമാര്‍ കനകപുരയില്‍ നിന്നുമാണ് മത്സരിക്കുക. കൊരട്ടഗെരെയില്‍ ജി പരമേശ്വര, ബാബലേശ്വരില്‍ എം.ബി.ഭാട്ടില്‍, ഗാന്ധിനഗറില്‍ ദിനേശ് ഗുണ്ടു റാവുവും മത്സരിക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍…
Read More » -
Crime
തൃശൂരിൽ വീണ്ടും ആൾക്കൂട്ട മർദനം; യുവാവ് ഗുരുതരാവസ്ഥയിൽ, മർദനം അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ച്
തൃശൂർ: കിള്ളിമംഗലത്ത് ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിനിരയായത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. അടക്ക മോഷണം പോകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവം നടന്ന വീട്ടിൽ സിസിടിവി വെച്ചിരുന്നു. അടക്ക മൊത്ത വ്യാപാരിയുടേതാണ് വീട്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Read More » -
Crime
ഡല്‍ഹിയില്‍ ബിജെപി നേതാവിനെ പാര്‍ട്ടി ഓഫീസില്‍ കയറി വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി. പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഡല്‍ഹി ദ്വാരകയിലെ ബി.ജെ.പി. നേതാവായ സുരേന്ദ്ര മഡിയാളയെയാണ് രണ്ടംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ സുരേന്ദ്രയുടെ ഓഫീസിലായിരുന്നു സംഭവം. സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുന്നതിനിടെയാണ് മുഖംമറച്ചെത്തിയ രണ്ടുപേര്‍ ഇവിടേക്കെത്തിയത്. തുടര്‍ന്ന് ബി.ജെ.പി. നേതാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ ഇതിനുപിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു. നാലോ അഞ്ചോ തവണ സുരേന്ദ്രയ്ക്ക് നേരേ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തിന് ശേഷം രണ്ടുപ്രതികളും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. രണ്ടുപേരാണ് ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയതെങ്കിലും സംഘത്തില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ബൈക്കിലെത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ മാത്രമാണ് ഓഫീസിനകത്തേക്ക് കയറിയത്. ഈ സമയം മൂന്നാമന്‍ കെട്ടിടത്തിന് പുറത്ത് കാവല്‍നില്‍ക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൂവരും ഇതേ ബൈക്കില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ആരെയെങ്കിലും സംശയമുള്ളതായി സുരേന്ദ്രയുടെ കുടുംബം മൊഴി നല്‍കിയിട്ടില്ല. മാത്രമല്ല, ആരുമായും…
Read More » -
Crime
ഓഫിസിൽ ടിവി കണ്ടുകൊണ്ടിരിക്കെ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം
ദില്ലി: ദില്ലിയിൽ ബിജെപി നേതാവിനെ ഓഫിസിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവ് സുരേന്ദ്ര മതിയാലയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രാത്രി 7:30 ഓടെ സുരേന്ദ്രയും മരുമകനും ദ്വാരകയിലെ ഓഫിസിൽ ടിവി കാണുകയായിരുന്നു. ഇതിനിടയിൽ മുഖം മറച്ചെത്തിയ രണ്ടുപേർ ബിജെപി നേതാവിനെ മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തു. കൊലപാതകികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആകെ മൂന്ന് അക്രമികളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർ സുരേന്ദ്രയെ കൊല്ലാൻ ഓഫീസിൽ കയറിയപ്പോൾ ഒരാൾ ബൈക്കുമായി കെട്ടിടത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം മൂന്നുപേരും ബൈക്കിലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. തന്റെ പിതാവിന് ആരുമായും ശത്രുതയില്ലെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടവരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രയുടെ മകൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നേതാവിന് സ്വത്ത് തർക്കമുണ്ടായിരുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊലപാതകികളെ പിടികൂടാൻ ദില്ലി പൊലീസ് അഞ്ച് ടീമുകളെ നിയോഗിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തെ…
Read More » -
Crime
തമിഴ്നാട്ടില്‍ ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊന്നു; മരുമകളുടെ നില ഗുരുതരം
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്(25), തന്‍െ്‌റ അമ്മ കണ്ണമ്മാള്‍ (70) എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റുണ്ട്. ഇവര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ദണ്ഡപാണിയുടെ മകനായ സുഭാഷ് മറ്റൊരു ജാതിയില്‍പ്പെട്ട അനുഷയെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാര്‍ കഴിഞ്ഞദിവസം ദണ്ഡപാണിയുടെ അമ്മയായ കണ്ണമാളിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ ദണ്ഡപാണി അമ്മയുടെ വീട്ടിലെത്തി മൂവരെയും ആക്രമിക്കുകയായിരുന്നു. ദണ്ഡപാണിയും മകന്‍ സുഭാഷും തിരുപ്പൂരിലെ ബനിയന്‍ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെവെച്ചാണ് സുഭാഷും അനുഷയും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അനുഷ അന്യജാതിക്കാരിയായതിനാല്‍ ദണ്ഡപാണി വിവാഹത്തിന് സമ്മതിച്ചില്ല. പക്ഷേ, അച്ഛന്റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് സുഭാഷും അനുഷയും വീട്ടില്‍നിന്ന് മാറിതാമസിച്ചു. കഴിഞ്ഞദിവസമാണ് സുഭാഷും അനുഷയും മുത്തശ്ശിയായ കണ്ണമാളിനെ സന്ദര്‍ശിക്കാനായി ഇവരുടെ വീട്ടിലെത്തിയത്. ഈ വിവരമറിഞ്ഞ…
Read More » -
Crime
ബൈക്കില്‍ പോയപ്പോള്‍ പൊടിപാറി; തര്‍ക്കത്തില്‍ ഇടപെട്ടതിന് വീട് കയറി ആക്രമിച്ച് വിറക് പുരയ്ക്ക് തീയിട്ടു
കോഴിക്കോട്: തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിറകുപുര കത്തിക്കുകയും വരാന്തയിലെ സാധനസാമഗ്രികള്‍ കിണറ്റിലിടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. ഉള്ളിയേരി തെരുവത്ത് കടവ് പുതുവയല്‍ക്കുനി ഫായിസ് (25)നെയാണ് അത്തോളി പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനു ശേഷം മലപ്പുറം അരീക്കോട്ടെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞമാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ഫായിസിന്റെ വീടിനുസമീപം താമസിക്കുന്ന ചേനോക്കണ്ടി യൂസഫിന്റെ വീട്ടിലായിരുന്നു അതിക്രമം. വാഹനമോടിക്കുമ്പോള്‍ പൊടി പാറിയതിനെച്ചൊല്ലി യൂസുഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറും ഫായിസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ യൂസുഫ് ഇടപെട്ടതിന്റെ പ്രതികാരമായാണ് ഇയാളുടെ വീട്ടില്‍ക്കയറി ഫായിസ് അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. ഓട്ടോ തടഞ്ഞുനിര്‍ത്തിയ ഫായിസ് താക്കോല്‍ ഊരിയെടുത്തതിനെച്ചൊല്ലിയായിരുന്നു യൂസുഫുമായുള്ള വാക്കേറ്റം. വീടിന്റെ വരാന്തയിലുണ്ടായിരുന്ന മേശയും കസേരയും സ്റ്റൂളും അടിച്ചുപൊട്ടിച്ച പ്രതി ഇവയെല്ലാം വീട്ടുമുറ്റത്തെ കിണറ്റിലിടുകയും ചെയ്തു. തുടര്‍ന്നാണ് വീടിനു പിറകുവശത്തെ വിറകുപുര കത്തിച്ചത്. സംഭവസമയത്ത് യൂസുഫ് വീട്ടിലുണ്ടായിരുന്നില്ല. യൂസുഫിന്റെ മാതാവാണ് അത്തോളി പോലീസില്‍ പരാതി നല്‍കിയത്. അക്രമം തടയാന്‍ ശ്രമിച്ച…
Read More »